മെല്‍ബണ്‍: 25ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന സ്വപ്നത്തിലേക്ക് സഞ്ചാരം തുടര്‍ന്നു ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ജോക്കോവിച് നാലാം റൗണ്ടിലേക്ക് മുന്നേറി. 10 വട്ടം മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടം ഉയര്‍ത്തിയ ജോക്കോ 11-ാം ചാംപ്യന്‍ പട്ടമാണ് സ്വപ്നം കാണുന്നത്. ഒപ്പം 25 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന ചരിത്രം തിരുത്തും നേട്ടവും.

ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മച്ചാക്കിനെയാണ് ജോക്കോവിച് മൂന്നാം റൗണ്ടില്‍ വീഴ്ത്തിയത്. അനായാസ വിജയമാണ് ജോക്കോവിച് സ്വന്തമാക്കിയത്. സ്‌കോര്‍: 6-1, 6-4, 6-4.