- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ആര്യാന സബലേങ്കയ്ക്ക്; സെറീനയ്ക്ക് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ താരം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം വീണ്ടും ബെലറൂസിന്റെ ആര്യാന സബലേങ്കയ്ക്ക്. ഫൈനലില്‍ അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവയെ 6-3, 7-6 (7/3)ന് തോല്‍പ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം കിരീടം നിലനിര്‍ത്തിയത്.
2014ന് ശേഷം യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം തുടര്‍ച്ചയായി നേടുന്ന ആദ്യ താരമായി സബലേങ്ക മാറി. ആവേശകരമായ മത്സരത്തില്‍ തുടര്‍ച്ചയായി നാലു ഗെയിമുകള്‍ നേടി സബലേങ്ക ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം നടന്നപ്പോള്‍ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി.
വാശിയേറിയ പോരാട്ടത്തില്‍ ടൈബ്രേക്കര്‍ വിജയിച്ച് സബലേങ്ക കിരീടം ഉറപ്പിച്ചു. ഇത് സബലേങ്കയുടെ കരിയറിലെ നാലാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണ്.
Next Story