- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുപ്പിനു പരുക്കേറ്റ ഓസ്‌ട്രേലിയന്‍ താരം വിമ്പിള്‍ഡന്‍ ക്വാര്‍ട്ടറില്‍ നിന്നും പിന്മാറി; ജോക്കോവിച്ച് സെമിയില്‍
ലണ്ടന്‍: വിമ്പിള്‍ഡന്‍ ടെന്നിസില്‍ നോവാക് ജോക്കോവിച്ച് സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജോക്കോയുടെ എതിരാളിയായ ഓസ്‌ട്രേലിയന്‍ താരം അലെക്‌സ് ഡെ മിനോര്‍ കളിക്കാതെ പിന്‍വാങ്ങിയതോടെയാണ് ജോക്കോയുടെ സെമി ഫൈനല്‍ പ്രവേശം. ഇടുപ്പിനു പരുക്കേറ്റതിനെ തുടര്‍ന്ന് ഒന്‍പതാം സീഡായ മിനോര്‍ മത്സരത്തില്‍നിന്നു പിന്തിരിയുകയായിരുന്നു.
തിങ്കളാഴ്ച ഫ്രഞ്ച് താരം ആര്‍തര്‍ ഫില്‍സിനെതിരായ മത്സരത്തിനു ശേഷമാണ് മിനോറിനു പരുക്കേറ്റത്. ക്വാര്‍ട്ടര്‍ കളിക്കാമെന്ന പ്രതീക്ഷയില്‍ ബുധനാഴ്ച താരം പരിശീലനത്തിന് ഇറങ്ങിയെങ്കിലും വേദന അനുഭവപ്പെട്ടതോടെ മത്സരത്തില്‍നിന്ന് പിന്തിരിയുകയായിരുന്നു. പരിശീലനത്തിനായി 10 മിനിറ്റ് മാത്രമാണ് താരം ഇറങ്ങിയത്.
സ്‌കാനിങ് പരിശോധനയ്ക്കു ശേഷം പരുക്കു കൂടുതല്‍ വഷളാകാതിരിക്കാനാണു വിഷമത്തോടെ ഈ തീരുമാനം എടുത്തതെന്ന് ഡെ മിനോര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. 25 വയസ്സുകാരനായ താരം ആദ്യമായിട്ടായിരുന്നു വിമ്പിള്‍ഡന്‍ ക്വാര്‍ട്ടറില്‍ കടന്നത്.
ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ് സ്‌ലാം കിരീടം സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്ന നൊവാക് ജോക്കോവിച്ചിന് സെമിയില്‍ യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സോ, ഇറ്റലിയുടെ ലൊറെന്‍സോ മുസറ്റിയോ ആയിരിക്കും എതിരാളി. വെള്ളിയാഴ്ചയാണ് സെമി ഫൈനല്‍ പോരാട്ടം.