- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂറിച്ച് ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് വെള്ളി; ഒന്നാമത്തെ സ്ഥാനം ജർമ്മനി താരം ജൂലിയൻ വെബറിന്
സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. 85.01 മീറ്റർ ദൂരം കണ്ടെത്തിയാണ് ടോക്കിയോ ഒളിമ്പിക്സ് സ്വർണ്ണ ജേതാവായ നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. ജർമ്മനിയുടെ ജൂലിയൻ വെബർ 91.51 മീറ്റർ ദൂരം എറിഞ്ഞ് സ്വർണ്ണം നേടി. ഡയമണ്ട് ലീഗിൽ ജൂലിയൻ വെബറിന്റെ ആദ്യ കിരീടമാണിത്. 84.95 മീറ്റർ ദൂരം കണ്ടെത്തിയ കെർഷോം വാൾക്കോട്ട് വെങ്കല മെഡൽ സ്വന്തമാക്കി.
കഴിഞ്ഞ രണ്ട് സീസണുകളിലും സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര രണ്ടാം സ്ഥാനക്കാരനായിരുന്നു. 2022ൽ മാത്രമാണ് താരം ഇവിടെ സ്വർണ്ണം നേടിയത്. ലോക ഒന്നാം നമ്പർ താരമെന്ന നിലയിൽ നീരജ് ഉൾപ്പെടെ ഏഴ് പേരാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. ജൂലിയൻ വെബർ, കെർഷോം വാൾക്കോട്ട് എന്നിവർക്കൊപ്പം ആന്റേഴ്സൺ പീറ്റേഴ്സൺ പോലുള്ള താരങ്ങളും നീരജിന് ശക്തമായ വെല്ലുവിളി ഉയർത്തി.
ഈ സീസണിൽ ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ ദൂരം പിന്നിട്ട് നീരജ് രണ്ടാം സ്ഥാനത്തും, പാരിസ് ഡയമണ്ട് ലീഗിൽ സ്വർണ്ണ മെഡലും നേടിയിരുന്നു. ബാംഗ്ലൂരിൽ നടന്ന നീരജ് ചോപ്ര ക്ലാസിക്കിന് ശേഷം നീരജ് പങ്കെടുത്ത ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്.