- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട്ബുക്കിങ്; പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയിൽ; മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം

കൊച്ചി: ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ്. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. മുൻകൂർബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെർച്വൽക്യൂവിന് പുറമെയാണിത്.
ഇടത്താവളങ്ങളിലടക്കം സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എവിടെയൊക്കെ സ്‌പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചിരുന്നു. വെർച്വൽക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവെ ആയിരുന്നു ഇത്.
സ്പോട്ട് ബുക്കിങ്ങിന് ആധാർകാർഡ്, വോട്ടർ ഐ.ഡി. എന്നിവയ്ക്ക് പുറമേ പാസ്‌പോർട്ടും ഉപയോഗിക്കാം. വെർച്വൽക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്‌പോർട്ട് ഉപയോഗിക്കാൻ കഴിയുന്നവിധം സോഫ്‌റ്റ്‌വേറിൽ മാറ്റംവരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.


