- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയുടെ കോവിഡ് വാക്‌സീൻ ഏപ്രിൽ അവസാനത്തോടെ ഇന്ത്യയിൽ; വാക്സിന്റെ വരവറിയിച്ചത് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാല വെങ്കിടേഷ് വർമ
ന്യൂഡൽഹി : റഷ്യയുടെ കോവിഡ് വാക്‌സീൻ സ്പുട്‌നിക് V ഏപ്രിൽ അവസാനത്തോടെ ഇന്ത്യയിൽ എത്തും. റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാല വെങ്കിടേഷ് വർമയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്.
മെയ് ആദ്യ വാരം മുതൽ വിതരണം ആരംഭിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീനായി മാറും സ്പുട്‌നിക് V.
സ്പുടിനിക് വാക്‌സീൻ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയുടെ സ്പുട്‌നിക് V വാക്‌സീൻ ഇന്ത്യയിൽ ഉപയോഗിക്കാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.
Next Story