- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പുട്നിക് വാക്സിന് വില നിശ്ചയിച്ചു; ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന് ഒരു ഡോസിന് 995.40 രൂപ; ഇന്ത്യയിൽ നിർമ്മിക്കുന്നതിന് വില കുറയും; അടുത്ത ആഴ്ചമുതൽ വാക്സിൻ വിപണിയിൽ ലഭ്യമാകും
ന്യൂഡൽഹി: ഇറക്കുമതി ചെയ്ത റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വിക്ക് വില നിശ്ചയിച്ചു. വാക്സിന് ഒരു ഡോസിന് ഇന്ത്യയിൽ 995.40 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി അറയിച്ചു. ഇന്ത്യയിൽ വാക്സിൻ ഉല്പാദിപ്പിക്കുന്നത് ഡോ,റെഡ്ഡീസ് ലാബോറട്ടറീസാണ്. കോവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്നിക് ്. ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്നാമത്തെ വാക്സിനാണ്.
അഞ്ചുശതമാനം ജിഎസ്ടിയും ഇറക്കുമതി ചെയ്ത ഡോസുകളുടെ വിലയിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം ഇന്ത്യയിൽ നിർമ്മിക്കുന്ന സ്പുട്നിക്കിന്റെ വില കുറവായിരിക്കും. അടുത്ത ആഴ്ചമുതൽ വാക്സിൻ വിപണിയിൽ ലഭ്യമാകും. വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നതിനാൽ വാക്സിനേഷനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
മെയ് ഒന്നിനാണ് സ്പുട്നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. വരും മാസങ്ങളിൽ കൂടുതൽ ഡോസെത്തും. അതേസമയം ഇന്ത്യൻ നിർമ്മാണ പങ്കാളികളും വാക്സിൻ വിതരണം ആരംഭിക്കും. നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളേക്കാൾ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസർ, മൊഡേണ വാക്സിനുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാര്യക്ഷമതയുള്ള വാക്സിനാണ് സ്പുട്നിക്. വാക്സിൻ പൗഡർ രൂപത്തിലും ദ്രാവകരൂപത്തിലും ലഭ്യമാണ്.
അതേസമയം രാജ്യത്തെ വാക്സിൻ നയത്തിലും കേന്ദ്രസർക്കാർ അടുത്തിടെ ഇളവു വരുത്തിയിരുന്നു. വാക്സീൻ നിർമ്മിക്കാൻ തയാറുള്ള ആർക്കും കോവാക്സീൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സീനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായിട്ടുണ്ട്. റഷ്യയുടെ സ്പുട്നിക് വാക്സീൻ അടുത്തയാഴ്ച മുതൽ പൊതുവിപണിയിൽ ലഭ്യമാക്കും.
രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം വാക്സിൻ നയം കൂടുതൽ വിശാലമാക്കാൻ ഒരുങ്ങുന്നത്. ഇതോടെ വിദേശ വാക്സിനുകൾക്കും ഇന്ത്യയിലേക്ക് എത്താൻ സാധ്യത വർധിച്ചു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ ഇറക്കുമതി ചെയ്യാനുള്ള അവസരവും ഇതോടെ ഒരുങ്ങുന്നുണ്ട്.
മറുനാടന് ഡെസ്ക്