തൊടുപുഴ: കുളി സീൻ കാണാൻ സ്ഥാപിച്ചതാണ് ക്യാമറി. എന്നാൽ ഒളിക്യാമറ പണികൊടുത്തപ്പോൾ തമ്മിൽ തല്ലും കത്തിക്കുത്തും. തൊടുപുഴയിലാണ് സംഭവം.

അതിബുദ്ധിയിൽ നിന്നാണ് എല്ലാത്തിനും തുടക്കം. തൊടുപുഴ മേഖലയ്ക്കു തൊട്ടടുത്ത പഞ്ചായത്തിലാണു സംഭവം. പഞ്ചായത്തിലെ കുളിക്കടവിനു സമീപത്തെ തെങ്ങിലാണ് രഹസ്യമായി ഒളിക്യാമറ സ്ഥാപിച്ചത്. കുളിക്കാനെത്തുന്നവരുടെ ദൃശ്യങ്ങൾ ദിവസവും പകർത്തി രാത്രി ഇതിനു സമീപത്തെ ക്ലബ്ബിലെ കംപ്യൂട്ടറിൽ ഇട്ടു കാണും. ഇതിന് നല്ല തിരക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കളി കാര്യമായി.

കുളിക്കടവിൽ സ്ഥാപിച്ച ഒളിക്യാമറയിൽ പതിഞ്ഞ വിഡിയോ കാണാനെത്തിയ യുവാവു കണ്ട ദൃശ്യങ്ങൾ സഹിക്കാനായില്ല. സുഹൃത്തുക്കൾ കണ്ട് രസിക്കുന്നത് സ്വന്തം അമ്മ കുളിക്കുന്ന ദൃശ്യം. വാക്കു തർക്കം അടിപിടിയിലും കത്തിക്കുത്തിലേക്കും കാര്യങ്ങളെത്തിച്ചു. ഒളിക്യാമറ സ്ഥാപിച്ചയാളുടെ കുത്തേറ്റ മറ്റൊരു യുവാവ് തൊടുപുഴയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അങ്ങനെ നാട്ടുകാർ മുഴുവൻ കാര്യം അറിഞ്ഞു.

അമ്മ കുളിക്കാനെത്തുന്നതു ക്യാമറയിൽ കണ്ട മകൻ ക്യാമറ സ്ഥാപിച്ചയാളോടു വഴക്കിട്ടു. ഇതിനിടെയാണ് കത്തിക്കുത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനു പരുക്കേറ്റത്. വിഷയത്തിന്റെ പേരിൽ സുഹൃത്തുക്കൾ രണ്ടു ചേരിയായി തിരിഞ്ഞു. അതിനിടെ, ഒളിക്യാമറയിലെ ദൃശ്യങ്ങൾ സൂക്ഷിക്കാമെന്നു പറഞ്ഞു വാങ്ങിയ യുവാവ് ഇതു പൊലീസിനു കൈമാറിയില്ലെന്നും ആരോപണമുണ്ട്. കുത്തേറ്റയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അന്വേഷണവും തുടങ്ങി.