- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രസ്സിങ് റൂമിൽ ഒളികാമറ ചാനൽ അവതാരകയുടെ വീഡിയോ യുട്യൂബിൽ'; ഹ്രസ്വചിത്രം ഹിറ്റാക്കാൻ അവതാരക ആർദ്ര കണ്ടുപിടിച്ച വഴിയെങ്ങനെ?
കൊച്ചി: 'ഡ്രസ്സിങ് റൂമിൽ ഒളികാമറ ചാനൽ അവതാരകയുടെ വീഡിയോ യുട്യൂബിൽ' എന്ന ഹ്രസ്വചിത്രം ട്യൂബിൽ റിലീസ് ചെയ്തു. പ്രശസ്ത ടെലിവിഷൻ അവതാരക ആർദ്രയാണ് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രം ഇതിനോടകം സൈബർ ലോകത്ത് ഹിറ്റായി കഴിഞ്ഞു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എൻ. ബി.രഘുനാഥാണ്.സോഷ്യൽ മീഡിയുടെയും സ്മാർട്ട് ഫോണിന്റെയും വളർച്ചയോടെ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഒളികാമറകൾ. ആവിഷ്‌കാര ഡിജിറ്റലിന്റെ ബാനറിൽ 'ബിവെയർ സ്‌പൈ ക്യാം' എന്ന അഞ്ച് വീഡിയോ ഹൃസ്വ ചിത്രങ്ങളുടെ പരമ്പരകളിൽ ആദ്യ ചിത്രമാണിത്. ഒളികാമറകളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് പരമ്പരകളുടെ ലക്ഷ്യം. വസ്ത്രശാലകളിലെ ട്രയൽ റൂമുകളിൽ സ്ഥാപിക്കുന്ന ഒളിക്യാമറകളിൽ കുടുങ്ങുന്ന സ്ത്രീകൾക്കുള്ള മുന്നറിയിപ്പുമായി ചാനൽ അവതാരക രംഗത്തെത്തിയത്. സംസ്ഥാനത്തെ സ്ത്രീകൾക്ക് ഒളിക്യാമറകളെ പറ്റി ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
കൊച്ചി: 'ഡ്രസ്സിങ് റൂമിൽ ഒളികാമറ ചാനൽ അവതാരകയുടെ വീഡിയോ യുട്യൂബിൽ' എന്ന ഹ്രസ്വചിത്രം ട്യൂബിൽ റിലീസ് ചെയ്തു. പ്രശസ്ത ടെലിവിഷൻ അവതാരക ആർദ്രയാണ് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രം ഇതിനോടകം സൈബർ ലോകത്ത് ഹിറ്റായി കഴിഞ്ഞു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എൻ. ബി.രഘുനാഥാണ്.സോഷ്യൽ മീഡിയുടെയും സ്മാർട്ട് ഫോണിന്റെയും വളർച്ചയോടെ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഒളികാമറകൾ.
ആവിഷ്‌കാര ഡിജിറ്റലിന്റെ ബാനറിൽ 'ബിവെയർ സ്‌പൈ ക്യാം' എന്ന അഞ്ച് വീഡിയോ ഹൃസ്വ ചിത്രങ്ങളുടെ പരമ്പരകളിൽ ആദ്യ ചിത്രമാണിത്. ഒളികാമറകളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് പരമ്പരകളുടെ ലക്ഷ്യം. വസ്ത്രശാലകളിലെ ട്രയൽ റൂമുകളിൽ സ്ഥാപിക്കുന്ന ഒളിക്യാമറകളിൽ കുടുങ്ങുന്ന സ്ത്രീകൾക്കുള്ള മുന്നറിയിപ്പുമായി ചാനൽ അവതാരക രംഗത്തെത്തിയത്. സംസ്ഥാനത്തെ സ്ത്രീകൾക്ക് ഒളിക്യാമറകളെ പറ്റി ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.