- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവൾ; പതിനായിരങ്ങളെ സാക്ഷി നിർത്തി ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയായി റാണി മരിയയെ പ്രഖ്യാപിച്ചു; ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം കർദിനാൾ അമാത്തോ വായിച്ചു; ബസ് യാത്രയ്ക്കിടെ വാടക കൊലയാളിയുടെ കത്തിക്കിരയായ സിസ്റ്റർ ഇനി ദീപ്തമായ ഓർമ്മ
ഇൻഡോർ: ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയായി സിസ്റ്റർ റാണി മരിയയെ പ്രഖ്യാപിച്ചു. ഇതോടെ സിസ്റ്റർ റാണി മരിയ ഇനി മുതൽ വാഴ്‌ത്തപ്പെട്ടവളായി അറിയപ്പെടും. ഇൻഡോർ സെന്റ് പോൾ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിലാണ് പ്രഖ്യാപനശുശ്രൂഷ നടന്നത്. വാഴ്‌ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം ലത്തീനിൽ കർദിനാൾ അമാത്തോ വായിച്ചു. ഹിന്ദിയിൽ കർദിനാൾ ഡോ. ടെലസ്‌ഫോർ ടോപ്പോയും ഇംഗ്ലീഷിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും വായിച്ചു. കർദിനാൾമാർ, അൻപതോളം മെത്രാന്മാർ, വൈദികർ സന്യസ്തർ, വിശ്വാസികൾ ഉൾപ്പെടെ പതിനയ്യായിരത്തോളം പേരാണ് സാക്ഷ്യം വഹിച്ചത്. എല്ലാവർഷവും ഫെബ്രുവരി 25ന് വാഴ്‌ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ആഘോഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ഇൻഡോർ: ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയായി സിസ്റ്റർ റാണി മരിയയെ പ്രഖ്യാപിച്ചു. ഇതോടെ സിസ്റ്റർ റാണി മരിയ ഇനി മുതൽ വാഴ്‌ത്തപ്പെട്ടവളായി അറിയപ്പെടും. ഇൻഡോർ സെന്റ് പോൾ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിലാണ് പ്രഖ്യാപനശുശ്രൂഷ നടന്നത്. വാഴ്‌ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം ലത്തീനിൽ കർദിനാൾ അമാത്തോ വായിച്ചു. ഹിന്ദിയിൽ കർദിനാൾ ഡോ. ടെലസ്‌ഫോർ ടോപ്പോയും ഇംഗ്ലീഷിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും വായിച്ചു. കർദിനാൾമാർ, അൻപതോളം മെത്രാന്മാർ, വൈദികർ സന്യസ്തർ, വിശ്വാസികൾ ഉൾപ്പെടെ പതിനയ്യായിരത്തോളം പേരാണ് സാക്ഷ്യം വഹിച്ചത്. എല്ലാവർഷവും ഫെബ്രുവരി 25ന് വാഴ്‌ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ആഘോഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയോഡർ മസ്‌കരനാസ് എന്നിവരുൾപ്പെടെ രാജ്യത്തും പുറത്തും നിന്നുമായി അന്പതോളം മെത്രാന്മാർ ശുശ്രൂഷകളിൽ സഹകാർമികരായി.
ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്‌സിസി) സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ റാണി മരിയ മധ്യപ്രദേശിലെ ഇൻഡോർ ഉദയ്‌നഗർ കേന്ദ്രീകരിച്ചാണു സേവനം ചെയ്തിരുന്നത്. 1995 ഫെബ്രുവരി 25നു ഇൻഡോർ-ഉദയ്‌നഗർ റൂട്ടിൽ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമന്ദർസിംഗിന്റെ കത്തിക്കിരയായി സിസ്റ്റർ റാണി മരിയ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.
സിസ്റ്റർ റാണി മരിയയുടെ സാമൂഹിക ഇടപെടലുകളിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമന്ദർസിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിങ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.