ജിദ്ദ :  ഹജ്ജ് തീർത്ഥാടകർക്കായി പുതിയ സൗകര്യങ്ങൾ ഒരുക്കാൻ മുൻസിപ്പൽ ആൻഡ് റൂറൽ അഫേയർസ് മന്ത്രാലയം ആലോചിക്കുന്നു. അൽ മാഷീർ ട്രെയ്‌നിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് മന്ത്രാലയം പുതിയ പദ്ധതികൾ  ആലോചിക്കുന്നത്.  

പദ്ധതി പ്രകാരം സൗദിയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ടർക്കി, യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ സൗകര്യപ്രദമായ രീതിയിൽ ട്രാൻസ്‌പോർട്ട് ചെയ്യും. മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് മിനിസ്റ്റർ അബ്ദുൾ ലത്തീഫ് അൽ അഷെയ്ഖിന്റെ നിരീക്ഷണത്തിന്റെയും നിർദ്ദേശങ്ങളുടേയും അടിസ്ഥനത്തിലാവും  പദ്ധതി നടക്കുന്നത്. ട്രെയിൻ ഉപയോഗിച്ച് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പദ്ധതി. മിന, ജംറാത്ത്, അറാഫത് തുടങ്ങിയ ഹജ്ജ് ക്യാമ്പുകളിലേക്കുള്ള യാത്രയിൽ ട്രെയിൻ ഉപയോഗിക്കുന്നവർക്കാവും പദ്ധതി ഏറെ ഉപകാരപ്പെടുക.

ആറ് തരത്തിലുള്ള ടിക്കറ്റുകളാണ് പദ്ധതി പ്രകാരം യാത്രക്കാർക്ക് ലഭ്യമാവുക്. ഓരോ ഗ്രൂപ്പുകൾക്കും സ്‌റ്റേഷനിൽ എത്തുന്നതിനും ട്രെയിനിനും പ്രത്യേകം സമയം നൽകും.  സ്‌റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കും.

ആറു നിറത്തിലുള്ള ബ്രേസ് ലെറ്റുകൾ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും ഓരോ സംഘവും സഞ്ചരിക്കേണ്ട സമയം നൽകുക. ഈ ടിക്കറ്റിന്റെ നിറം കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായിരിക്കും.  ഹജ്ജ് മുഴുവൻ അനുഷ്ഠിക്കുന്നവർക്കുള്ള ടിക്കറ്റിന്റെ ചാർജ്ജ് 250 റിയാലാണ്. ഒരു യാത്രയ്ക്ക് മാത്രമുള്ളതിന് 50 റിയാലും തീർത്ഥാടകരെ സേവിക്കുന്നവർക്കുള്ള ടിക്കറ്റിന് 50 റിയാലുമാണ് ചാർജ്ജ്.