- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കാളിയുടെ ഫോൺ ചോർത്താമെന്ന് കരുതേണ്ട; അനുവാദമില്ലാതെ ഭാര്യയുടേയോ ഭർത്താവിന്റെയോ ഫോൺ പരിശോധിക്കുന്നവർക്ക് അഞ്ചു ലക്ഷം റിയാൽ പിഴയും തടവും ശിക്ഷ
ജിദ്ദ: സംശയത്തിന്റെ പേരിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ ഫോൺ പരിശോധിക്കുകയോ സന്ദേശങ്ങൾ ചോർത്തുകയോ ചെയ്താൽ അഞ്ചു ലക്ഷം റിയാൽ പിഴയും ഒരു വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് അഭിഭാഷകനായ ഖലീദ് അൽ ബബാട്ടയിൽ. ഭാര്യയ്ക്കും ഭർത്താവിനും മാത്രമല്ല മറ്റു കുടുംബാംഗങ്ങൾക്കും ഇതു ബാധകമാണ്. അപമാനിക്കുന്നതിനോ ബ്ലാക് മെയിൽ ചെയ്യുന്നതിനോ വേണ്ടി ഫോൺ വിവരങ്ങളിലും ഫോട്ടോഗ്രാഫുകളും ശേഖരിച്ചാലും ഇതേ ശിക്ഷ തന്നെയാകും നൽകുന്നത്. ഓൺലൈൻ വഴിയുള്ള അപകീർത്തിപ്പെടുത്തൽ പ്രത്യേക കുറ്റകൃത്യമായി കണക്കാക്കും. ഫോണിലൂള്ള വിവരങ്ങൾ ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലൂടെ ചോർത്തിയെടുത്താൽ അത് ചാരപ്പണിയായി കണക്കാക്കും. ഇത് ശിക്ഷാർഹമായ കുറ്റം തന്നെയാണ്. പങ്കാളിയുടെ ഫോൺ നോക്കുന്നത് സംബന്ധിച്ച കുറ്റത്തിൽ തീരുമാനമെടുക്കാൻ ജഡ്ജിക്ക് വിവേചനാധികാരമുപയോഗിക്കാം. പങ്കാളിയുടെ വിവരങ്ങൾ തേടുന്നത് ഇസ്ലാം മതപ്രകാരം ക്ഷമിക്കാവുന്ന കുറ്റമാണ്. എന്നാൽ ഭർത്താവിന് അവിഹിത ബന്ധമോ മറ്റോ ഉണ്ടെന്ന് തെളിയിക്കാൻ ഭാര്യയ്ക്ക് കഴിഞ്ഞാൽ അക്കാര്യത്തിൽ തീരുമാനമെ
ജിദ്ദ: സംശയത്തിന്റെ പേരിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ ഫോൺ പരിശോധിക്കുകയോ സന്ദേശങ്ങൾ ചോർത്തുകയോ ചെയ്താൽ അഞ്ചു ലക്ഷം റിയാൽ പിഴയും ഒരു വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് അഭിഭാഷകനായ ഖലീദ് അൽ ബബാട്ടയിൽ. ഭാര്യയ്ക്കും ഭർത്താവിനും മാത്രമല്ല മറ്റു കുടുംബാംഗങ്ങൾക്കും ഇതു ബാധകമാണ്.
അപമാനിക്കുന്നതിനോ ബ്ലാക് മെയിൽ ചെയ്യുന്നതിനോ വേണ്ടി ഫോൺ വിവരങ്ങളിലും ഫോട്ടോഗ്രാഫുകളും ശേഖരിച്ചാലും ഇതേ ശിക്ഷ തന്നെയാകും നൽകുന്നത്. ഓൺലൈൻ വഴിയുള്ള അപകീർത്തിപ്പെടുത്തൽ പ്രത്യേക കുറ്റകൃത്യമായി കണക്കാക്കും. ഫോണിലൂള്ള വിവരങ്ങൾ ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലൂടെ ചോർത്തിയെടുത്താൽ അത് ചാരപ്പണിയായി കണക്കാക്കും. ഇത് ശിക്ഷാർഹമായ കുറ്റം തന്നെയാണ്. പങ്കാളിയുടെ ഫോൺ നോക്കുന്നത് സംബന്ധിച്ച കുറ്റത്തിൽ തീരുമാനമെടുക്കാൻ ജഡ്ജിക്ക് വിവേചനാധികാരമുപയോഗിക്കാം.
പങ്കാളിയുടെ വിവരങ്ങൾ തേടുന്നത് ഇസ്ലാം മതപ്രകാരം ക്ഷമിക്കാവുന്ന കുറ്റമാണ്. എന്നാൽ ഭർത്താവിന് അവിഹിത ബന്ധമോ മറ്റോ ഉണ്ടെന്ന് തെളിയിക്കാൻ ഭാര്യയ്ക്ക് കഴിഞ്ഞാൽ അക്കാര്യത്തിൽ തീരുമാനമെടുക്കാൻ ന്യായാധിപന് അധികാരമുണ്ടെന്ന് മുൻ ജഡ്ജി നാസർ അൽ യമാനി പറഞ്ഞു.