- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ ഒറ്റ മുറിക്കട; മൊത്തം മൂലധനം 10,000രൂപ; വാർഷിക പൊതുയോഗവുമില്ല; ബാലൻസ് ഷീറ്റിനെ കുറിച്ച് ചിന്തിച്ചതുമില്ല; ഉടമകളുടെ നിക്ഷേപം 600 രൂപയും! വിദേശത്തേക്ക് മദ്യഉൽപാദിപ്പിച്ച് കയറ്റുമതിക്ക് പിണറായി സർക്കാർ അനുമതി നൽകിയത് ബെനാമി കമ്പനിക്കോ? കടലാസ് സ്ഥാപനത്തിന് പിന്നിൽ സിപിഎമ്മിലെ ഉന്നതന്റെ മകനെന്നും ആരോപണം; ബ്രൂവറി ചലഞ്ചിൽ സർക്കാർ പ്രതിരോധമെല്ലാം തകരുന്നു
കൊച്ചി: തൃശൂർ ഇരിങ്ങാലക്കുടയിൽ മദ്യനിർമ്മാണശാല തുടങ്ങാൻ പിണറായി സർക്കാർ അനുമതി നൽകിയതു ബെനാമി കമ്പനിക്കെന്ന് സൂചന. സിപിഎം നേതൃത്വത്തിലെ ഉന്നതന്റെ കുടുംബത്തിന് ഈ സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇരിങ്ങാലക്കുടയിൽ ശ്രീചക്ര ഡിസ്റ്റിലറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഫയലിൽ ഉന്നതതലത്തിൽ അരങ്ങേറിയ ക്രമംവിട്ട നടപടികൾ ചർച്ചയാകുന്നതിനിടെയാണ് ഈ ആരോപണം ഉയരുന്നത്. കൊച്ചിയിൽ കിൻഫ്രാ പാർക്കിൽ ബ്യൂവറി അനുവദിച്ചതും ബെനാമി കൂട്ടുകെട്ടിനാണെന്ന ആരോപണം ശ്ക്തമാണ്. ഇതിന് പിന്നിലും സിപിഎം ബന്ധത്തിന്റെ ആരോപണങ്ങൾ ഉയരുന്നുണ്ട്. എക്‌സൈസിലെ ഉന്നതനെ സ്വാധീനിച്ച് ഉത്തരവുകൾ ഇറക്കിയതിന് പിന്നിൽ ചില ഇടപെടലുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. അതീവ രഹസ്യമായി ചെയ്യാനാണ് നയം മാറ്റത്തിലേക്ക് കാര്യങ്ങൾ എത്തിക്കാതെ ശ്രമിച്ചതിന് പിന്നിൽ എന്നാണ് സൂചന. ബ്യൂവറി നയത്തിന്റെ അടിസ്ഥാനത്തിൽ എടുക്കേണ്ട തീരുമാനമാണ്. ഇത് സിപിഎം സെക്രട്ടറിയേറ്റിൽ പോലും ചർച്ച ചെയ്തില്ലെന്നതാണ് വസ്തുത. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി
കൊച്ചി: തൃശൂർ ഇരിങ്ങാലക്കുടയിൽ മദ്യനിർമ്മാണശാല തുടങ്ങാൻ പിണറായി സർക്കാർ അനുമതി നൽകിയതു ബെനാമി കമ്പനിക്കെന്ന് സൂചന. സിപിഎം നേതൃത്വത്തിലെ ഉന്നതന്റെ കുടുംബത്തിന് ഈ സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇരിങ്ങാലക്കുടയിൽ ശ്രീചക്ര ഡിസ്റ്റിലറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഫയലിൽ ഉന്നതതലത്തിൽ അരങ്ങേറിയ ക്രമംവിട്ട നടപടികൾ ചർച്ചയാകുന്നതിനിടെയാണ് ഈ ആരോപണം ഉയരുന്നത്. കൊച്ചിയിൽ കിൻഫ്രാ പാർക്കിൽ ബ്യൂവറി അനുവദിച്ചതും ബെനാമി കൂട്ടുകെട്ടിനാണെന്ന ആരോപണം ശ്ക്തമാണ്. ഇതിന് പിന്നിലും സിപിഎം ബന്ധത്തിന്റെ ആരോപണങ്ങൾ ഉയരുന്നുണ്ട്. എക്‌സൈസിലെ ഉന്നതനെ സ്വാധീനിച്ച് ഉത്തരവുകൾ ഇറക്കിയതിന് പിന്നിൽ ചില ഇടപെടലുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. അതീവ രഹസ്യമായി ചെയ്യാനാണ് നയം മാറ്റത്തിലേക്ക് കാര്യങ്ങൾ എത്തിക്കാതെ ശ്രമിച്ചതിന് പിന്നിൽ എന്നാണ് സൂചന.
ബ്യൂവറി നയത്തിന്റെ അടിസ്ഥാനത്തിൽ എടുക്കേണ്ട തീരുമാനമാണ്. ഇത് സിപിഎം സെക്രട്ടറിയേറ്റിൽ പോലും ചർച്ച ചെയ്തില്ലെന്നതാണ് വസ്തുത. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും നേരിട്ടാണ് അനുമതി നൽകിയത്. പുറത്ത് ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. ഡിസ്റ്റിലറി തുടങ്ങാൻ അനുമതി ലഭിച്ച ശ്രീചക്ര ഡിസ്റ്റിലറീസ് പ്രവർത്തിക്കുന്നത് പെരുമ്പാവൂരിലെ കടമുറിയിൽ. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റിൽ കമ്പനിയുടെ ഇപ്പോഴത്തെ നില 'സ്‌ട്രൈക്ക് ഓഫ്' (നീക്കംചെയ്യുക) എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വെറും കടലാസ് കമ്പനിയാണോ ഇതെന്ന് സംശയമുയർന്നിട്ടുണ്ട്. ഇതു പോലും എക്‌സൈസ് പരിശോധിക്കാതെയാണ് മദ്യനിർമ്മാണ ശാലയ്ക്ക് അനുമതി നൽകിയത്. ഇതിൽ നിന്ന് തന്നെ കള്ളക്കളികൾ വ്യക്തമാവുകയും ചെയ്യുന്നു.
10,000 രൂപ മൂലധനം കാണിച്ചു റജിസ്‌ട്രേഷൻ നേടിയ ശ്രീചക്രയുടെ ഓഫിസ് പെരുമ്പാവൂരിൽ പ്രവർത്തിക്കുന്നതു ബോർഡ് പോലും ഇല്ലാത്ത കടമുറിയിലാണ്. വാർഷിക യോഗം ചേരുകയോ 3 വർഷത്തിനിടെ കമ്പനിയുടെ ബാലൻസ് ഷീറ്റ് സമർപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതോടെയാണ് കമ്പനിക്ക് രജിസ്‌ട്രേഷൻ നഷ്ടപ്പെട്ടത്. അങ്ങനെ രജിസ്‌ട്രേഷൻ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് മദ്യനിർമ്മാണ ശാല അനുവദിച്ചതെന്നാണ് ഉയരുന്ന ചോദ്യം. 1998 നവംബർ ഏഴിനു പി.കെ.കുമാരൻ മാനേജിങ് ഡയറക്ടറായാണു കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉടമകളുടെ നിക്ഷേപം 600 രൂപയാണ്. കുമാരന്റെ മക്കൾ 4 പേരും മറ്റൊരു സ്ത്രീയുമായിരുന്നു ഡയറക്ടർമാർ. ഇപ്പോൾ ആരുമില്ല. ഇരിങ്ങാലക്കുടയിൽ എവിടെയാണു ഡിസ്റ്റിലറി ആരംഭിക്കുന്നതെന്നു സർക്കാരിനുള്ള അപേക്ഷയിൽ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഗോവയിൽ ഡിസ്റ്റിലറി നടത്തി പരിചയമുണ്ടെന്ന അവകാശവാദമാണു കമ്പനി പ്രതിനിധികൾ ഉന്നയിക്കുന്നത്. ശ്രീചക്രയുടെ പാർട്ണർമാരിൽ ഒരാളായ സുരേഷ് കേരള ബിവറേജസ് കോർപ്പറേഷനിൽനിന്ന് സ്വയം വിരമിച്ചയാളാണ്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കയറ്റുമതി ചെയ്യുന്നതിനായി കോമ്പൗണ്ടിങ്, ബ്ലെൻഡിങ് ആൻഡ് ബോട്ലിങ് യൂണിറ്റ് ഇരിങ്ങാലക്കുടയിൽ അനുവദിക്കണമെന്നാണ് അപേക്ഷ.
ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ നികുതി വകുപ്പ് ഉത്തരവ് 689/99 പ്രകാരം സംസ്ഥാനത്തു മദ്യനിർമ്മാണ ശാലകൾ അനുവദിക്കേണ്ട എന്നു തീരുമാനിച്ചിട്ടുണ്ട്. ശ്രീചക്രയുടെ അപേക്ഷ അനുവദിക്കണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനം വേണം. മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനം കൈക്കൊണ്ടാൽ മാത്രമെ എക്‌സൈസ് കമ്മിഷണർക്കു ശ്രീചക്രയുടെ അപേക്ഷ അനുവദിക്കാൻ സാധിക്കൂ. തത്വത്തിൽ അനുമതി നൽകാമോ എന്നു തീരുമാനിക്കാൻ എക്‌സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഫയൽ നൽകാം. മന്ത്രി ചെയ്തത് 6 മാസത്തിനു ശേഷം എക്‌സൈസ് മന്ത്രി ശ്രീചക്രയ്ക്ക് 'അനുമതി' തന്നെ നൽകാൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രി ചെയ്തത്: എക്‌സൈസ് മന്ത്രിയുടെ തീരുമാനം അംഗീകരിച്ചു. ഇതോടെ നയപരമായ തീരുമാനം ഇല്ലാതെ ബ്രൂവറികളും ഡിസ്റ്റ് ലറികളും അനുവദിക്കപ്പെടുകയായിരുന്നു. സർക്കാരിന്റെ നയപര തീരുമാനമായതിനാൽ ഡിസ്റ്റിലറിക്ക് അനുമതി നൽകാമോയെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ചോദ്യചിഹ്നമിട്ട് ഫയൽ എക്‌സൈസ് മന്ത്രിക്കു നൽകി. എന്നാൽ, തടസ്സവാദങ്ങൾ പരിഗണിക്കാതെ മന്ത്രി ഡിസ്റ്റിലറിക്ക് നേരിട്ട് അനുമതി നൽകുകയായിരുന്നു.
ഡിസ്റ്റിലറികൾ അനുവദിക്കുന്നത് നിർത്തിവെച്ച് 1999-ൽ ഇറക്കിയ സർക്കാർ ഉത്തരവ് പുതിയ അപേക്ഷകൾക്കും ബാധകമാണെന്ന് എക്‌സൈസ് കമ്മിഷണർ നൽകിയ ശുപാർശ ഫയലിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയിരുന്നു. ഉത്തരവ് പരിഷ്‌കരിക്കണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നും കുറിപ്പിലുണ്ട്. പുതിയ അപേക്ഷകൾക്ക് '99-ലെ ഉത്തരവ് ബാധകമല്ലെന്ന സർക്കാർ നിലപാടിന് വിരുദ്ധമാണിത്. ഫയൽ എക്‌സൈസ് മന്ത്രി വഴി മുഖ്യമന്ത്രിക്ക് അയയ്ക്കണമെന്നാണ് മറ്റൊരു ശുപാർശ. ഡിസ്റ്റിലറി അനുവദിക്കുന്നതിലെ നിയമപരമായ പിഴവുകളെല്ലാം ഉദ്യോഗസ്ഥർ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ശ്രീചക്ര ഡിസ്റ്റിലറീസ് വിദേശത്തേക്കുള്ള മദ്യകയറ്റുമതിയാണ് ലക്ഷ്യമിടുന്നതെങ്കിൽ കയറ്റുമതി ലൈസൻസ് മാത്രമേ നൽകാവൂ. മദ്യക്കുപ്പിക്കുമുകളിൽ അത് രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. സംസ്ഥാനത്തിനുള്ളിൽ വിൽപ്പന നടത്തിയാൽ കമ്പനിയുടെ ലൈസൻസ് റദ്ദാക്കണമെന്നാണ് മറ്റൊരു ശുപാർശ.
തൃശ്ശൂർ ജില്ലയിൽ ഡിസ്റ്റിലറി സ്ഥാപിക്കാൻ അനുമതി നൽകി മന്ത്രി ഫയലിൽ ഒപ്പിട്ടു. ഡിസ്റ്റിലറിക്കുവേണ്ടി '99 മുതൽ രംഗത്തുള്ള ശ്രീചക്രയ്ക്ക് 19 വർഷത്തിനുശേഷമാണ് അനുമതി ലഭിച്ചത്. നയനാർ, വി എസ്. സർക്കാരുകൾ ഇവർക്ക് അനുമതി നിഷേധിച്ചിരുന്നു. ഇടത് സർക്കാരിന്റെ കാലത്തെല്ലാം ഇവർ അപേക്ഷ നൽകിയെന്നതും ശ്രദ്ധേയമാണ്. നയനാർ മന്ത്രിസഭയുടെ കാലത്ത് ഐഎഎസ് ഉദ്യോഗസ്ഥനായ വിനോദ് റായിയുടെ ഇടപെടലാണ് ശ്രീചക്രയ്ക്ക് അനുമതി നിഷേധിച്ചത്. വിഎസും അനുകൂലിച്ചില്ല. ഇത്തരത്തിലൊരു സ്ഥാപനമാണ് പിണറായി സർക്കാരിന്റെ കാലത്ത് വീണ്ടും അപേക്ഷിച്ച് ആരുമറിയാതെ മദ്യ നിർമ്മാണ ശാല തുടങ്ങിയത്. നയനാർ മന്ത്രിസഭയ്ക്ക് അപേക്ഷ നൽകുന്നതിന് തൊട്ട് മുമ്പ് മാത്രമാണ് കമ്പനി രൂപീകരിച്ചതെന്നതും ശ്രദ്ധേയമാണ്.