- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരിയിൽ സന്ധിച്ച ജ്യോതിയെ ആദരപൂർവ്വം എതിരേറ്റ് നാരായണീയർ; ശ്രീനാരായണ ഗുരുദേവ നവതി ആചരണത്തോടനുബന്ധിച്ചുള്ള മണ്ഡല മഹാപൂജയ്ക്ക് ശുഭാരംഭം; ശിവഗിരി മഠത്തിലെ ഭരണ നിർവ്വഹണ കാര്യാലയം സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും
വർക്കല: ശ്രീനാരായണ ഗുരുദേവന്റെ സമാധി ഓർമ്മകൾ നവതിയുടെ നിറവിലേക്ക് കടക്കുകയാണ്. സമാധി ദിനത്തോടനുബന്ധിച്ചുള്ള മഹാമണ്ഡല പൂജയുടെയും യതിപൂജയുടെയും ഭാഗമായി ശിവഗിരിയിൽ സന്ധിച്ച ജ്യോതിയെ ശ്രീനാരായണീയർ ആദരപൂർവം എതിരേറ്റു. തൃശൂർ കൂർക്കാഞ്ചേരി മഹേശ്വര ക്ഷേത്ര കെടാവിളക്കിൽ നിന്നു പകർന്ന ജ്യോതി, ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ശിവസ്വരൂപാനന്ദയും യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷും ചേർന്നാണ് ശിവഗിരിയിലേക്ക് ആനയിച്ചത്. ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നുള്ള അവതാരജ്യോതി സ്വാമി വിശാലാനന്ദയുടെയും അരുവിപ്പുറത്തെ ധർമപരിപാലന ജ്യോതി സ്വാമി ബോധിതീർത്ഥയുടെയും നേതൃത്വത്തിൽ എസ്എൻഡിപി യോഗത്തിന്റെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും അകമ്പടിയിൽ മഹാസമാധിയിൽ എത്തിച്ചേർന്നു. ഒക്ടോബർ 31 വരെ നീളുന്ന മഹാസമാധി നവതിയാചരണ മണ്ഡല മഹാപൂജയും യതിപൂജയും ഇന്നാരംഭിക്കും. പുലർച്ചെ മുതലുള്ള ശാന്തിഹവനം, വിശേഷാൽ പൂജ എന്നിവയ്ക്കു ശേഷം ഷഡ്‌ജ്യോതി പ്രയാണം ആറിനു മഹാസമാധിയിൽ നിന്നാരംഭിക്കും. തുടർന്നു യജ്ഞശാലയിൽ ചടങ്ങുകൾക്കു തുടക്കം കുറ
വർക്കല: ശ്രീനാരായണ ഗുരുദേവന്റെ സമാധി ഓർമ്മകൾ നവതിയുടെ നിറവിലേക്ക് കടക്കുകയാണ്. സമാധി ദിനത്തോടനുബന്ധിച്ചുള്ള മഹാമണ്ഡല പൂജയുടെയും യതിപൂജയുടെയും ഭാഗമായി ശിവഗിരിയിൽ സന്ധിച്ച ജ്യോതിയെ ശ്രീനാരായണീയർ ആദരപൂർവം എതിരേറ്റു. തൃശൂർ കൂർക്കാഞ്ചേരി മഹേശ്വര ക്ഷേത്ര കെടാവിളക്കിൽ നിന്നു പകർന്ന ജ്യോതി, ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ശിവസ്വരൂപാനന്ദയും യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷും ചേർന്നാണ് ശിവഗിരിയിലേക്ക് ആനയിച്ചത്.
ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നുള്ള അവതാരജ്യോതി സ്വാമി വിശാലാനന്ദയുടെയും അരുവിപ്പുറത്തെ ധർമപരിപാലന ജ്യോതി സ്വാമി ബോധിതീർത്ഥയുടെയും നേതൃത്വത്തിൽ എസ്എൻഡിപി യോഗത്തിന്റെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും അകമ്പടിയിൽ മഹാസമാധിയിൽ എത്തിച്ചേർന്നു.
ഒക്ടോബർ 31 വരെ നീളുന്ന മഹാസമാധി നവതിയാചരണ മണ്ഡല മഹാപൂജയും യതിപൂജയും ഇന്നാരംഭിക്കും. പുലർച്ചെ മുതലുള്ള ശാന്തിഹവനം, വിശേഷാൽ പൂജ എന്നിവയ്ക്കു ശേഷം ഷഡ്‌ജ്യോതി പ്രയാണം ആറിനു മഹാസമാധിയിൽ നിന്നാരംഭിക്കും. തുടർന്നു യജ്ഞശാലയിൽ ചടങ്ങുകൾക്കു തുടക്കം കുറിക്കും.
ശിവഗിരി മഠത്തിൽ ഇന്നു മഹാസമാധി നവതി ആചരണ സമ്മേളനം
ശിവഗിരി മഠം ഭരണ നിർവഹണ കാര്യാലയം ഉദ്ഘാടനം 9.30നു സ്വാമി വിശുദ്ധാനന്ദ നിർവഹിക്കും. തുടർന്നു മഹാസമാധി നവതി ആചരണ സമ്മേളനം ചിന്മയമിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. 12നു യാഗാഗ്‌നി ജ്വലിപ്പിക്കൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സ്വാമി വിശുദ്ധാനന്ദയും ചേർന്നു നിർവഹിക്കും. മൂന്നിനു യജ്ഞശാലയിൽനിന്നു മഹാസമാധി പീഠത്തിലേക്കു കലശപ്രദക്ഷിണം.