ന്യൂയോർക്ക്: ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2016- 17 വർഷങ്ങളിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സുധൻ പാലയ്ക്കൽ -പ്രസിഡന്റ്, സുനിൽകുമാർ കൃഷ്ണൻ -ജനറൽ സെക്രട്ടറി, ബിന്ദു വാലത്ത് -ട്രഷറർ, ബിജു ഗോപാൽ -ജോയിന്റ് സെക്രട്ടറി, റെനിൽ ശശീന്ദ്രൻ -ജോയിന്റ് ട്രഷറർ എന്നിവരെയും ട്രസ്റ്റി ബോർഡ് അംഗങ്ങളായി രവീന്ദ്രൻ രാഘവൻ, സുരേഷ് ബാബു ചിറക്കുഴിയിൽ, ബിജു വാലത്ത്, ഓമന വാസുദേവ്, സജീവ് ചേന്നാത്ത് എന്നിവരേയും ട്രസ്റ്റി ബോർഡ് ചെയർമാനായി കെ.ജി. സഹൃദയനേയും തെരഞ്ഞെടുത്തു.

സന്തോഷ് ചെമ്പൻ, ഗോവിന്ദൻ കെ. ജനാർദ്ദനൻ, സജി കമലാസനൻ, സജീവ് കൊച്ചിച്ചേരിൽ, അജയകുമാർ ദിവാകരൻ എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.