- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമുക്ക് ജാതിയില്ലെന്നു പ്രഖ്യാപിക്കാൻ യുകെയിലും ശ്രീനാരായണ ഗുരുസ്മരണയിൽ ഒത്തുചേരൽ; പീത പതാകകളാൽ നിറഞ്ഞ വിദേശനഗരം ഗുരുസ്മൃതിയിൽ അലിഞ്ഞുചേർന്നു
അത്യപൂർവ്വമായ ഒരു നിമിഷമായിരുന്നു അത്. സായിപ്പന്മാരുടെ നാട്ടിൽ ലോക ഗുരുവിന്റെ സ്മൃതികൾ നിറഞ്ഞ ദിവസം, ഗുരുദേവ ജയന്തി മാത്രമല്ല നമുക്ക് ജാതിയില്ലാ വിളംബരവും ആഘോഷമാക്കിയ നിമിഷം. പീത പതാകകൾ ഏന്തി പീതാംബര ധാരികളായ ശ്രീനാരായണീയർ യുകെയിലെ ബിർമിങ്ഹാമിൽ ഒത്തുകൂടിയപ്പോൾ ലോക ഗുരുവിന്റെ ഓർമ്മകൾ എങ്ങും സജീവമായി. ജാതിയും മതവും പറഞ്ഞു പരസ്പരം കലഹിക്കുന്ന ഈ കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുദേവന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ലോകമെമ്പാടും കൊണ്ടാടുമ്പോഴാണ് യുകെയിലും ശതാബ്ദിയുടെ നിറവിൽ ഗുരുദേവജയന്തിയും സേവനം യുകെയുടെ നേതൃത്വത്തിൽ ആഘോഷിച്ചത്. ഗുരുദേവ ജയന്തി ആഘോഷത്തിന് എത്തിയവരിലും കാഴ്ചക്കാരായ സായിപ്പുമാർക്കും കൗതുകം പകരുന്നതായിരുന്നു ആഘോഷങ്ങളെല്ലാം. നാടിന്റെ തനിമ ഒട്ടും ചോർന്നുപോകാതെ നാട്ടിലെ ജയന്തി ആഘോഷത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു പരിപാടികൾ. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ഗുർദർശങ്ങൾ വിശ്വസിക്കുന്ന സമൂഹം ഒന്നടങ്കം കുട്ടികൾക്ക് സ്‌കൂൾ പ്രവർത്തി ദിനം ആയിട്ടും ജയന്തി ദിനത്തിൽ തന്നെ ഉച്ച
അത്യപൂർവ്വമായ ഒരു നിമിഷമായിരുന്നു അത്. സായിപ്പന്മാരുടെ നാട്ടിൽ ലോക ഗുരുവിന്റെ സ്മൃതികൾ നിറഞ്ഞ ദിവസം, ഗുരുദേവ ജയന്തി മാത്രമല്ല നമുക്ക് ജാതിയില്ലാ വിളംബരവും ആഘോഷമാക്കിയ നിമിഷം. പീത പതാകകൾ ഏന്തി പീതാംബര ധാരികളായ ശ്രീനാരായണീയർ യുകെയിലെ ബിർമിങ്ഹാമിൽ ഒത്തുകൂടിയപ്പോൾ ലോക ഗുരുവിന്റെ ഓർമ്മകൾ എങ്ങും സജീവമായി.
ജാതിയും മതവും പറഞ്ഞു പരസ്പരം കലഹിക്കുന്ന ഈ കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുദേവന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ലോകമെമ്പാടും കൊണ്ടാടുമ്പോഴാണ് യുകെയിലും ശതാബ്ദിയുടെ നിറവിൽ ഗുരുദേവജയന്തിയും സേവനം യുകെയുടെ നേതൃത്വത്തിൽ ആഘോഷിച്ചത്. ഗുരുദേവ ജയന്തി ആഘോഷത്തിന് എത്തിയവരിലും കാഴ്ചക്കാരായ സായിപ്പുമാർക്കും കൗതുകം പകരുന്നതായിരുന്നു ആഘോഷങ്ങളെല്ലാം. നാടിന്റെ തനിമ ഒട്ടും ചോർന്നുപോകാതെ നാട്ടിലെ ജയന്തി ആഘോഷത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു പരിപാടികൾ.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ഗുർദർശങ്ങൾ വിശ്വസിക്കുന്ന സമൂഹം ഒന്നടങ്കം കുട്ടികൾക്ക് സ്‌കൂൾ പ്രവർത്തി ദിനം ആയിട്ടും ജയന്തി ദിനത്തിൽ തന്നെ ഉച്ചകഴിഞ്ഞുള്ള ആഘോഷത്തിനായി എത്തുകയായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക് പരസ്പരം സൗഹൃദം സ്ഥാപിക്കുവാനും പരിചയപ്പെടാനുമൊക്കെയുള്ള ഒക്കെ വേദിയായും ആഘോഷം മാറി.
നാട്ടിൽ നിന്നും എത്തിച്ച മുത്തുക്കുടയും ഒപ്പം ജയന്തി ആഘോഷത്തിന്റെ ബാനർ പിടിച്ചുള്ള ഘോഷയാത്ര പ്രദേശവാസികളായ സായിപ്പുമാരിൽ കൗതുകകാഴ്‌ച്ചകളായി മാറിയപ്പോൾ നാട്ടിലെപോലെ ജയന്തി ദിവസം തന്നെ ആഘോഷം സംഘടിപ്പിച്ചതിലുമുള്ള സന്തോഷത്തിലായിരുന്നു ഗുരുദേവദര്ശനങ്ങൾ നെഞ്ചോടുചേർത്തു പ്രവർത്തിക്കുന്ന ശ്രീനാരായണീയ സമൂഹം.
വീണ്ടും ഗുരുദേവ ജയന്തി ആഘോത്തിനായി ബർമിങ്ഹാമിൽ ഒത്തുകൂടിയപ്പോൾ ജാതി മത ചിന്തകൾക്കതീതമായി ഒരു സംസ്‌കാരം പുതിയ തലമുറയിലേക്കും പകരുവാൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സേവനം യുകെയ്ക്ക് അഭിമാനമേകുന്ന ദിനമായി മാറി. ശ്രീനാരായണ ഗുരു ദേവദർശനങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ഉദ്ബോധിപ്പിച്ച ഗുരുവിനുള്ള പ്രണാമവുമായി ആഘോഷം മാറുകയായിരുന്നു.
വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന സേവനത്തിന്റെ രണ്ടാമത്തെ ജയന്തി ആഘോഷമാണ് ഇത്തവണ നടന്നത്. ഗുരുവിന്റെ ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി ആഘോഷവും ഗുരുദേവ ജയന്തി ആഘോഷവും വൈകിട്ടു 4 മണിയോടെയാണ് ആരംഭിച്ചത്. ഘോഷയാത്ര, ഓണസദ്യ, ജയന്തിസമ്മേളനം, കലാപരിപാടികൾ എന്നിവയും ആഘോഷത്തിന് പകിട്ടുകൂട്ടി. കഴിഞ്ഞ കാലങ്ങളിൽ നടന്ന സേവനം യുകെയുടെ ജീവകാരുണ്യ പ്രവർത്തനവും. സേവനത്തിന് സ്വന്തമായി ഒരു ആസ്ഥാനവും വേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ഉദ്ഘാടനം ചെയ്ത ചെയർമാൻ ബൈജു പാലക്കലും, സ്വാഗതം പറഞ്ഞ കൺവീനർ സജീഷ് ദാമോദരനും വ്യക്തമാക്കി.
കുടുംബ ഐക്യം കൂടുതൽ ശക്തമാക്കുവാൻ ഗുരുവിന്റെ ചിന്തകൾ കൂടുതൽ കർമ്മപഥത്തിലേക്കു കൊണ്ടുവരണമെന്നും കൂടുതൽ ഒത്തൊരുമ സമൂഹത്തിൽ ഉണ്ടാകണമെന്നും അതിനായി കൂടുതൽ ശ്രമം സേവനം യുകെ തുടരണമെന്നും വേണു ചാലക്കുടി പറഞ്ഞു. സേവനം യുകെ വൈസ് ചെയർമാൻ ശ്രീകുമാർ കല്ലിട്ടതിൽ, ജോ. കൺവീനർ ഭുവനേഷ് പീതാംബരൻ, ഐ ടി കൺവീനർ മധുരവീന്ദ്രൻ സേവനം എക്സിക്യുട്ടീവ് മെമ്പർ ദിലീപ് വാസുദേവൻ, പ്രമോദ് കുമരകം, സതീഷ് കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു ഓരോ കുടുംബത്തിനെയും പരസ്പരം മനസ്സിലാക്കുവാനും ജാതി രഹിത സമൂഹം എന്ന ചിന്തയോടെ പ്രവർത്തിക്കുവാനും വേണ്ടി ഗുരുവിന്റെ ചിന്തകളും പ്രവർത്തികളും സ്വന്തം ജീവിതത്തിലേക്ക് പകർത്താൻ എല്ലാവർക്കും കഴിയണം ഇതാണ് സേവനം യുകെയുടെ ലക്ഷ്യം എന്ന് വ്യക്തമാക്കപ്പെടുന്നതാരുന്നു ആഘോഷങ്ങൾ.
ഒരു കുടുംബസംഗമം പോലെയാണ് ആഘോഷം ക്രമീകരിച്ചിരുന്നത് സമൂഹത്തിന്റെ ഉന്നമനത്തിനായി ജീവിച്ചു ദൈവതുല്യനായി മാറിയ ഗുരുവിന്റെ സ്മരണകൾ ഉണർത്തികൊണ്ടുള്ള പരിപാടികളാണ് ബർമിങ്ഹാമിൽ ക്രമീകരിച്ചത്. ജയന്തി ആഘോഷം മറക്കാനാകാത്ത അനുഭവമാക്കി മാറ്റിയ പ്രവർത്തകർക്ക് സേവനം യുകെ ആഘോഷ പരിപാടികളുടെ സ്വാഗത സംഘം കൺവീനർ (ബർമിങ്ഹാം കുടുംബ യൂണിറ്റ്) സാജൻ കരുണാകരൻ നന്ദിയും പറഞ്ഞു.