- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽപ്പശി ഉത്സവത്തിനായി നടതുറന്നപ്പോൾ മറ്റു മതസ്ഥരുടെ വസ്ത്രധാരണ രീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീകൾ എത്തിയതായി പൊലീസിന്റെ സിസി ടിവി ദൃശ്യങ്ങൾ; അഹിന്ദുക്കൾ കയറിയെന്ന സംശയത്തോടെ ഇന്നലെ വൈകീട്ട് നടക്കേണ്ട ഉത്സവ ശ്രീബലി തന്ത്രിയുടെ നിർദേശ പ്രകാരം നിർത്തിവെച്ചു; ശുദ്ധീകരണക്രിയകൾ പൂർത്തിയാകുന്ന ഇന്ന് ഉച്ചവരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നട തുറക്കില്ല; ഉത്സവത്തിന്റെ മറ്റു ചടങ്ങുകളും മാറ്റിവെച്ചതായി ക്ഷേത്ര അധികൃതർ
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ നട അടച്ചത് അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന സംശയത്തെ തുടർന്ന്. തന്ത്രിയുടെ നിർദ്ദേശപ്രകാരം പരിഹാരക്രിയകൾ നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ മാത്രമേ ക്ഷേത്രത്തിന്റെ നട തുറക്കുകയുള്ളൂ. ശുദ്ധിക്രിയകൾ തുടങ്ങിയിട്ടുണ്ട്. അൽപ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് നടക്കേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിർദ്ദേശപ്രകാരം നിർത്തിവെച്ചിരിക്കയാണ്. പരിഹാര പൂജകൾക്കുശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഇന്നലെ വൈകിട്ടത്തെ ഉത്സവശീവേലി മുടങ്ങി. കഴിഞ്ഞ അഞ്ചിനാണ് ക്ഷേത്രത്തിൽ അൽപ്പശി ഉത്സവം തുടങ്ങിയത്. ഒമ്പതിന് പകൽദർശനത്തിന് എത്തിയവരുടെ കൂട്ടത്തിൽ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി പുറത്തെ പൊലീസിന്റെ സി.സി.ടി.വി. ക്യാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഇവർ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളിൽ കയറിയതായി പൊലീസ് അറിയിച്ചു. ക്ഷേത്രത്തിനകത്തു മൊബൈൽ ഫോണിന
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ നട അടച്ചത് അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന സംശയത്തെ തുടർന്ന്. തന്ത്രിയുടെ നിർദ്ദേശപ്രകാരം പരിഹാരക്രിയകൾ നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ മാത്രമേ ക്ഷേത്രത്തിന്റെ നട തുറക്കുകയുള്ളൂ. ശുദ്ധിക്രിയകൾ തുടങ്ങിയിട്ടുണ്ട്. അൽപ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് നടക്കേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിർദ്ദേശപ്രകാരം നിർത്തിവെച്ചിരിക്കയാണ്. പരിഹാര പൂജകൾക്കുശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഇന്നലെ വൈകിട്ടത്തെ ഉത്സവശീവേലി മുടങ്ങി.
കഴിഞ്ഞ അഞ്ചിനാണ് ക്ഷേത്രത്തിൽ അൽപ്പശി ഉത്സവം തുടങ്ങിയത്. ഒമ്പതിന് പകൽദർശനത്തിന് എത്തിയവരുടെ കൂട്ടത്തിൽ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി പുറത്തെ പൊലീസിന്റെ സി.സി.ടി.വി. ക്യാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഇവർ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളിൽ കയറിയതായി പൊലീസ് അറിയിച്ചു. ക്ഷേത്രത്തിനകത്തു മൊബൈൽ ഫോണിനു വിലക്കുണ്ടെന്നിരിക്കെ, സുരക്ഷാ മുന്നറിയിപ്പുള്ള ചില സ്ഥലങ്ങളിൽ കയറി ഇവർ മൊബൈൽ ഫോണിൽ ചിത്രം പകർത്തിയതായും കണ്ടെത്തി.
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ഇവിടെ ഹിന്ദു വിശ്വാസിയാണെന്ന് എഴുതി നൽകിയാൽ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കൂ. എന്നാൽ, അനുമതിയില്ലാതെ സ്ത്രീ കയറിയതിനെ തുടർന്നാണ് ക്ഷേത്രത്തിൽ പരിഹാരക്രിയകൾ നടത്തുന്നത്. അഹിന്ദുക്കൾ കയറിയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പൂജകൾ നിർത്തി പരിഹാരക്രിയകൾ നടത്തണമെന്ന് തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് നിർദ്ദേശിക്കുകയായിരുന്നു. ഉത്സവസമയത്താണ് ആചാരലംഘനമുണ്ടായത് എന്നതിനാൽ പരിഹാരക്രിയയിൽ വേണമെന്നായിരുന്നു അദ്ദേഹം കൈക്കൊണ്ട നിലപാട്.
ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്ത് നിർത്തിവെച്ചു. തുടർന്ന് ക്ഷേത്രനട അടച്ചു. ഇതുസംബന്ധിച്ച രേഖകൾ പരിശോധിക്കുകയാണെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ദൃക്സാക്ഷികൾ അറിയിച്ചതിനെത്തുടർന്നാണ് ശുദ്ധീകരണക്രിയകൾ ഉൾപ്പെടെയുള്ളവ നടത്തിയത്. ഉത്സവം തുടങ്ങിയ ദിവസത്തെ ചടങ്ങുകൾ വീണ്ടും നടത്തി. തിങ്കളാഴ്ച ഉച്ചയോടെ പരിഹാര ക്രിയകൾ പൂർത്തിയാക്കി നട തുറക്കുമെന്ന് അറിയിച്ചു.
രണ്ടു ദിവസത്തെ പൂജകളുടെ ആവർത്തനം ഇന്നലെ വൈകിട്ട് ആരംഭിച്ചത് ഇന്ന് ഉച്ചയോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്. അതിനുശേഷം ശുദ്ധികലശം കൂടി കഴിഞ്ഞിട്ടേ നട തുറക്കൂ.