മുംബൈ: സൗന്ദര്യത്തെ ഒരുപാട് സ്‌നേഹിച്ചിരുന്ന ഇന്ത്യയുടെ ആദ്യത്തെ ലേഡി സ്റ്റാറിനെ അവസാനായാത്രയ്ക്കായി അണിയിച്ചൊരുക്കി. താരത്തിന് ഏറ്റവും പ്രിയപ്പെട്ട ചുവ നിറത്തിലുള്ള കാഞ്ചീപുരം പട്ടുടുപ്പിച്ച് ഇഷ്ട്പപെട്ട മേക്ക് അപ്പും ആഭരണങ്ങളും ധരിപ്പിച്ചാണ് താരത്തെ അന്ത്യയാത്രയ്ക്കായി അണിയിച്ചൊരുക്കിയത്.

സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലെ പൊതുദർശനം അവസാനിച്ചതോടെ ശ്രീദേവിയുടെ
ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തുടങ്ങി. ഭർത്താവ് ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി, അർജുൻ കപൂർ, അനില് കപൂർ സഞ്ജയ് കപൂർ തുടങ്ങിയവർ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയിൽ ഒപ്പം അനുഗമനിക്കുന്നുണ്ട്.

വെളുത്ത പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം പാർലെ സേവാ സമാജ് ശ്മാശാനത്തിലേക്ക് കൊണ്ടുപോകുന്നത്. വൈകുരേം 3:30 നാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്‌കാര ചടങ്ങുകൾക്കു ശേഷം അനുശോചന സമ്മേളനം നടക്കും.

പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ബോളിവുഡ് ലോകം ഒന്നടങ്കം സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലേക്ക് ഒഴുകി എത്തിയിരുന്നു. സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിൽ നിുള്ള പ്രമുഖരുൾപ്പടെ ആയിരങ്ങളാണ് പൊതുദർശനത്തിന് വച്ച സെലിബ്രേഷൻസ് ക്ലബ്ബിലേക്ക് ഒഴുകിയെത്തിയത്. പ്രിയ താരത്തെ ഒരു നോക്ക് കാണാൻ വിലാപ യാത്ര പോകുന്ന വഴിയിലും ആയിരങ്ങളാണ് തടിച്ചു കൂടിയിരിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തോടുള്ള സ്‌നേഹം എത്ര എന്ന് തെളിയിക്കുതായിരുന്നു ജന പ്രവാഹം.

ചലച്ചിത്ര താരങ്ങളുടെ വൻനിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. തബു, ഹേമ മാലിനി, ഇഷ ഡിയോൾ, നിമ്രത് കൗർ, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിൻ ഫെർണാണ്ടസ്, സുസ്മിത സെൻ, സോനം കപൂർ, ആനന്ദ് അഹൂജ, അർബാസ് ഖാൻ, ഫറാ ഖാൻ തുടങ്ങിയവർ സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലെത്തി.

ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ഭാര്യ രാശ്മി, മകൻ ആദിത്യ താക്കറെ എിവരും ആദാരാഞ്ജലി അർപ്പിച്ചു. അജയ് ദേവ്ഗ, കജോൾ, ജയാ ബച്ചൻ, മാധുരി ദീക്ഷിത്, രേഖ, വിദ്യാ ബാലൻ, ജോ എബ്രഹാം, വിവേക് ഒബ്രോയി, ഭൂമിക ചൗള, സതീഷ് കൗശിക്, രവി കൃഷ്ണൻ, പ്രകാശ് രാജ്, രാകേഷ് റോഷൻ, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാൻ എത്തി.

അതേസമയം മൃതദേഹം പൊതുദർശനത്തിന് വെച്ച സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലേക്ക് മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല. മാധ്യമ പ്രവർത്തകർക്ക് കാമറകൾ ഇല്ലാതെ മൃതദേഹം കാണാൻ അകത്ത് കയറാനുള്ള അനുവാദവും നൽകി. ബോണി കപൂർ, മക്കളായ ജാൻവി, ഖുശി, അനിൽ കപൂർ, സഞ്ജയ് കപൂർ തുടങ്ങിയവർ വിലാപ യാത്രയെ അനുഗമിക്കുന്നുണ്ട്.

ഇലെ രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ദുബൈയിൽനിന്ന് പ്രത്യേകവിമാനത്തിൽ മുംബൈയിൽ എത്തിച്ചത്. ഏറെ അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിലാണ് മൃതദേഹം അനിൽ അംബാനിയുടെ പ്രത്യേക വിമാനത്തിൽ എത്തിച്ചത്.

ഫെബ്രുവരി 24ന് രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം ഹൃദയസ്തംഭനമൊയിരുന്നു എന്നാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തെത്തിയത്. എന്നാൽ ബാത്ത്ടബ്ബിലുള്ള മുങ്ങിമരണമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.