- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്ക് പിന്നിലെ മുറിവ് മരണ കാരണമല്ലെന്നത് വിചിത്ര ന്യായം; തലപൊട്ടി നിറഞ്ഞു തുളുമ്പുന്ന വെള്ളത്തിൽ കിടന്നിട്ടും ആരും ബാത്ത് ടബ്ബിലെ വെള്ളത്തിൽ രക്തം കണ്ടില്ല; ബോണി കപൂറിനെ വെറുതെ വിട്ടതും അസ്വാഭാവികം; ലേഡി സൂപ്പർസ്റ്റാറിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും തട്ടിക്കൂട്ടെന്ന് ആരോപണം; മൃതദേഹം വിട്ടുകൊടുത്തത് സമ്മർദ്ദം കാരണമെന്നും വിമർശനം; ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു
ദുബായ്: നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകൾ ഇനിയും മാറുന്നില്ല. തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടും പൊലീസ് വേണ്ടവിധത്തിൽ അത് പരിഗണിച്ചില്ല. സാധാരണ സംശയം പൂർണ്ണമായും മാറിയാലേ മൃതദേഹം പോലും ദുബായ് പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാറുള്ളൂ. എന്നാൽ ദുബായ് പൊലീസിന്റെ സംശയങ്ങളിൽ പ്രോസിക്യൂഷൻ അതിവേഗം നിഗമനത്തിലെത്തി. എല്ലാം സ്വാഭാവികമാണെന്ന് എഴുതി പിടിപ്പിച്ചു. അങ്ങനെ കേസ് എല്ലാം അവിടെ തീർന്നു. ശ്രീദേവിയുടെ മൃതദേഹത്തിനൊപ്പം ഭർത്താവ് ബോണി കപ്പൂറും ഇന്ത്യയിലെത്തി. ബന്ധുക്കളേയും ദുബായിൽ തടഞ്ഞില്ല. ഇതോടെ ശ്രീദേവിയുടെ മരണത്തിലെ അന്വേഷണവും നിലച്ചു. ഇതൊന്നും ദുബായിൽ പതിവില്ലാത്താണ്. ശ്രീദേവിയുടെ മരണം അറിഞ്ഞപ്പോൾ തന്നെ അനിൽ അംബാനിയുടെ പ്രത്യേക വിമാനം ദുബായിൽ എത്തി. ശ്രീദേവിയുടെ മൃതദേഹം കൊണ്ടു വരാനായിരുന്നു ഇത്. കാത്ത് നിന്ന് മടുത്തപ്പോൾ വിമാനത്തെ മടക്കി വിളിക്കാൻ അംബാനി തീരുമാനിച്ചു. ഈ ദിവസമാണ് ദുബായ് പൊലീസും ശ്രീദേവിയുടെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചത്. ഇന്ത്യയിലെ ഉന്നതരുടെ ഇടപടെലിന്റെ ഫലമായ
ദുബായ്: നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകൾ ഇനിയും മാറുന്നില്ല. തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടും പൊലീസ് വേണ്ടവിധത്തിൽ അത് പരിഗണിച്ചില്ല. സാധാരണ സംശയം പൂർണ്ണമായും മാറിയാലേ മൃതദേഹം പോലും ദുബായ് പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാറുള്ളൂ. എന്നാൽ ദുബായ് പൊലീസിന്റെ സംശയങ്ങളിൽ പ്രോസിക്യൂഷൻ അതിവേഗം നിഗമനത്തിലെത്തി. എല്ലാം സ്വാഭാവികമാണെന്ന് എഴുതി പിടിപ്പിച്ചു. അങ്ങനെ കേസ് എല്ലാം അവിടെ തീർന്നു. ശ്രീദേവിയുടെ മൃതദേഹത്തിനൊപ്പം ഭർത്താവ് ബോണി കപ്പൂറും ഇന്ത്യയിലെത്തി. ബന്ധുക്കളേയും ദുബായിൽ തടഞ്ഞില്ല. ഇതോടെ ശ്രീദേവിയുടെ മരണത്തിലെ അന്വേഷണവും നിലച്ചു. ഇതൊന്നും ദുബായിൽ പതിവില്ലാത്താണ്.
ശ്രീദേവിയുടെ മരണം അറിഞ്ഞപ്പോൾ തന്നെ അനിൽ അംബാനിയുടെ പ്രത്യേക വിമാനം ദുബായിൽ എത്തി. ശ്രീദേവിയുടെ മൃതദേഹം കൊണ്ടു വരാനായിരുന്നു ഇത്. കാത്ത് നിന്ന് മടുത്തപ്പോൾ വിമാനത്തെ മടക്കി വിളിക്കാൻ അംബാനി തീരുമാനിച്ചു. ഈ ദിവസമാണ് ദുബായ് പൊലീസും ശ്രീദേവിയുടെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചത്. ഇന്ത്യയിലെ ഉന്നതരുടെ ഇടപടെലിന്റെ ഫലമായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെട്ടു. ശ്രീദേവിയുടെ മരണം വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്ന് ഇന്ത്യൻ എംബിസിയിലൂടെ ദുബായ് ഭരണാധികാരികളെ അറിയിച്ചു. ഇത് നടക്കാതെ വന്നപ്പോൾ യുഎഇയുടെ ഭരണതലവനെ പോലും കേന്ദ്രസർക്കാർ ബന്ധപ്പെട്ടുവെന്നാണ് സൂചന. ഇതിനൊടുവിലാണ് എല്ലാ സംശയങ്ങൾക്കിടയിലും മൃതദേഹം വിട്ടുകൊടുത്തത്.
നേരത്തെ ബോണി കപൂറിന്റെ പാസ്‌പോർട്ട് സമർപ്പിക്കാൻ പോലും ദുബായ് പൊലീസ് നിർദ്ദേശിച്ചിരുന്നു. മൂന്ന് തവണയാണ് ബോണിയെ പൊലീസ് ചോദ്യം ചെയ്തത്. നക്ഷത്ര ഹോട്ടലിലെ ബാത്ത് ടബിൽ ശ്രീദേവി എങ്ങനെ വീണുവെന്നതിന് ഉത്തരം കണ്ടെത്താനായിരുന്നു ചോദ്യം ചെയ്യലുകൾ. കൃത്യമായ മറുപടിയൊന്നും ബോണി നൽകിയില്ല. ശ്രീദേവിയുടെ തലയിലെ മുറിവ് എങ്ങനെ വന്നതെന്ന് പോലും വ്യക്തത വന്നില്ല. എന്നാൽ ദുരൂഹതയൊന്നുമില്ലെന്ന് വ്യക്തമാക്കി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. ഇനി ബന്ധുക്കളൊന്നും പരാതിപെടാൻ ഇടയില്ല. അതുകൊണ്ട് തന്നെ അന്വേഷണവും തീർന്നു. ബോണി കപൂറിന്റെ പാസ് പോർട്ട് പിടിച്ചെടുക്കുമെന്ന് വ്യക്തമായതോടെയാണ് യുഎഇ സർക്കാരിൽ വൻ സമ്മർദ്ദമുണ്ടായതെന്നാണ് സൂചന.
കുളിമുറിയിലെ ബാത്ത് ടബാണ് വിവാദത്തിന് കാരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കാണാത്ത തലയിലെ മുറിവ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. നിറഞ്ഞു തുളുമ്പി വെള്ളമുണ്ടായിരുന്ന ബാത്ത് ടബ്ബിൽ ബോധമറ്റ് കിടന്ന മട്ടിലായിരുന്നു ശ്രീദേവി എന്നായിരുന്നു ബോണി കപൂർ പൊലീസിന് മൊഴി നൽകിയത്. അതുകൊണ്ട് തന്നെ തലയിലെ മുറിവ് കാരണം ബാത്ത് ടബിലെ വെള്ളത്തിൽ നിറം മാറ്റം ഉണ്ടാകേണ്ടതുണ്ട്. ഇതേ കുറിച്ച് ഒരു റിപ്പോർട്ടിലും പരാമർശമില്ല. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളത്തിൽ മുക്കി കൊന്നാലും ഇത് സംഭവിക്കാം. ഇതും ആരും ആന്വേഷിക്കുന്നില്ല. പോസ്റ്റ്‌മോർട്ടം തയ്യാറാക്കിയത് അശ്രദ്ധമായിട്ടാണെന്നും വ്യക്തമാണ്. ഇതെല്ലാം അന്വേഷണത്തെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമാണെന്നാണ് ഉയരുന്ന ആരോപണം.
ബാത്ത് റൂമിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ട ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവ് കണ്ടെത്തിയതിനെ തുടർന്ന് ഇതിന് വ്യക്തത വരുത്താനായി വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടെ, ശ്രീദേവിയെ മരിച്ച നിലയിൽ ഹോട്ടലിലെ ബാത്ത്റൂമിൽ ആദ്യം കണ്ടെത്തിയ ഭർത്താവ് ബോണി കപൂറിനെ ദുബായി പൊലീസ് പലവട്ടം ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ പാസ്പോർട്ട് ദുബായി പൊലീസ് പിടിച്ചെടുത്തതായും അന്വേഷണം പൂർത്തിയാകും വരും ദുബായിൽ തങ്ങണമെന്ന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ പഴുതും അടച്ച് അന്വേഷണത്തിന് കേസ് ദുബായ് പൊലീസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ബോണി കപ്പൂറിന്റെ മൊഴികളിലെ വൈരുദ്ധ്യവും ശ്രീദേവിയുടെ തലയിലെ മുറിവുമായിരുന്നു ഇതിന് കാരണം.
യുഎഇയിലെ റാസൽഖൈമയിൽ ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മാർവയുടെ വിവാഹച്ചടങ്ങിനിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വന്ന വിവരം. വിവാഹാഘോഷത്തിനിടെ നെഞ്ചുവേദന വന്ന ശ്രീദേവി കുഴഞ്ഞുവീണെന്നും ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചുവെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ റാസൽഖൈമയിലെ ചടങ്ങിന് ശേഷം ദുബായിൽ ജുമൈറ ടവേഴ്സ് ഹോട്ടലിൽ എത്തിയതിന് പിന്നാലെ താമസിച്ചിരുന്ന 2201 നമ്പർ സ്യൂട്ടിലെ ബാത്ത് റൂമിലെ ബാത്ത് ടബ്ബിൽ കുഴഞ്ഞുവീണ് മരണം സംഭവിച്ചുവെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം നടന്നിരുന്നു.
അതേസമയം, ബാത്ത്റുമിൽ കുഴഞ്ഞുവീണല്ല മരണമെന്നും ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിമരിച്ചാണ് മരണം സംഭവിച്ചതെന്നും ഫോറൻസിക് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു. രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതിനാൽ മദ്യപിച്ചതിനെ തുടർന്ന് വെള്ളത്തിൽ വീണ് മുങ്ങിമരണം സംഭവിച്ചുവെന്നായിരുന്നു നിഗമനം. വിവാഹ സത്കാരത്തിന് ശേഷം ബോണി കപൂർ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. അതിന് ശേഷം തീർത്തും അപ്രതീക്ഷിതമായി ബോണി തിരിച്ചു വരികയായിരുന്നു. ഇതിലും സംശയങ്ങൾ സജീവമായിരുന്നു. മുങ്ങിമരണമാണന്ന് വ്യക്തമാകുകയും തലയിൽ ആഴത്തിൽ മുറിവ് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ കാട്ടേണ്ട ഗൗരവം ദുബായ് പൊലീസ് ചെയ്തിട്ടില്ലെന്നത് വ്യക്തമാണ്.
മോഹിത് മാർവയുടെ വിവാഹച്ചടങ്ങിന് ശേഷം മുംബൈയിലേക്ക് മകൾ ഖുശിക്കൊപ്പം മടങ്ങിയ ബോണി കപൂർ ദുബായിൽ തങ്ങുന്ന ഭാര്യ ശ്രീദേവിക്ക് ഒരു സർപ്രൈസ് ഡിന്നർ കൊടുക്കാനായി വീണ്ടും ദുബായിലേക്ക് പോകുകയും ഇവിടെ ഒരു ഹോട്ടലിൽ ഡിന്നറിന് ഓർഡർ നൽകുകയും ചെയ്തിരുന്നു. ഇതിനിടെ നേരത്തെ തങ്ങിയിരുന്ന ഹോട്ടലിൽ നിന്ന് ജുമൈറ ടവേഴ്സ് ഹോട്ടലിലേക്ക് ശ്രീദേവി മാറിയിരുന്നു. ഇവിടെ ബോണി കപൂർ എത്തിയിരുന്നു. നാട്ടിലേക്ക് പോയ ബോണി കപൂറിന്റെ ഈ 'ഈ സർപ്രൈസ് ഡിന്നറി'നു വേണ്ടിയുള്ള പെട്ടെന്നുള്ള മടങ്ങി വരവും ഏറെ സുരക്ഷാ സംവിധാനങ്ങളുള്ള ഹോട്ടലിലെ ബാത്ത് ടബ്ബിൽ ശ്രീദേവി മുങ്ങിമരിച്ചതുമാണ് സംശയങ്ങൾക്ക് കരുത്ത് പകരുന്നത്.
ഞായറാഴ്ച വൈകുന്നേരം തന്നെ മൃതദേഹം മുംബൈയിലെത്തിക്കാൻ റിലയൻസ് ഉടമയും കുടുംബസുഹൃത്തുമായ അനിൽ അംബാനിയുടെ സ്വകാര്യജറ്റ് വിമാനം ദുബായിലെത്തിയെങ്കിലും നടപടി ക്രമങ്ങൾ വൈകിയതിനാൽ മൃതദേഹം കൊണ്ടുവരാനായിരുന്നില്ല. ഇതിന് പിന്നാലെ ഫോറൻസിക് ഫലത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞതോടെ നടപടികൾ വീണ്ടും വൈകുകയായിരുന്നു. ഈ അനിശ്ചിതത്വങ്ങളാണ് അതിവേഗം മാറിയത്. ഇതിന് പിന്നിലും ദുരൂഹത കാണുകയാണ് ശ്രീദേവിയുടെ ആരാധകർ.