ദുബായ്: ശ്രീദേവിയെ കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതുകൊണ്ട് മാത്രമാണ് കേസ് പ്രോസിക്യൂഷൻ കൈമറായിത്. പ്രോസിക്യൂട്ടറും സംശയങ്ങളാണ് നിരത്തുന്നത്. ഇതോടെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ സംശയ നിഴലിലുമായി. ശ്രീദേവി മരിച്ചത് ഹൃദയസ്തംഭനം കാരണമല്ലെന്നും ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. അവരുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. മദ്യലഹരിയിൽ ശ്രീദേവി ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിച്ചുവെന്നാണ് പ്രാഥമിക സൂചന. ഈ സാഹചര്യത്തിലാണ് ഭർത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകളാണ് ചോദ്യം ചെയ്യൽ നീണ്ടത്.

പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചാൽ മാത്രമേ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാനാകൂ. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ദുബായിലെ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതനിടെ ശ്രീദേവിയെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഭർത്താവ് ബോണി കപൂറാണെന്ന വാർത്തകൾ നിഷേധിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശ്രീദേവിയുടെ മരണ സമയത്ത് ജുമെരിയ എമിറേറ്റ്സ് ടവർ ഹോട്ടലിൽ ബോണി കപൂർ ഇല്ലായിരുന്നെന്നും ഹോട്ടൽ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് പുതിയ റിപ്പോർട്ട്. ഇതും ദുരൂഹത കൂട്ടുന്നു.

ശനിയാഴ്ച രാത്രി ഹോട്ടൽമുറിയിലുള്ള ബാത്ത്ടബ്ബിൽ വെള്ളത്തിൽ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് ഫോറൻസിക് പരിശോധനയിലെ കണ്ടെത്തൽ. അവർ ബോധരഹിതയായി വീണതാണെന്നും ഹൃദയാഘാതം ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തി. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും വ്യക്തമായി. ശ്വാസകോശത്തിൽ വെള്ളം കയറിയതുമൂലമുണ്ടായ അപകടകരമായ മുങ്ങിമരണം എന്ന നിലയിലാണ് ഫോറൻസിക് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. ശ്രീദേവി ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിമരിക്കുകയായിരുന്നെന്ന് ദുബായ് പൊലീസ് ട്വിറ്റർ സന്ദേശത്തിൽ സ്ഥിരീകരിച്ചതായി ദുബായ് മീഡിയാ ഓഫീസും വ്യക്തമാക്കി.

മരണ ദിവസം രാത്രി പത്തരയോടെ ശ്രീദേവി റൂം സർവീസിൽ വിളിച്ചു വെള്ളം ചോദിച്ചു. പതിനഞ്ച് മിനിറ്റിനകം ജീവനക്കാരൻ എത്തി, നിരവധി തവണ ബെൽ അടിച്ചിട്ടും മുറി തുറന്നില്ല. ഇയാൾ ബലമായി വാതിൽ തുറന്നപ്പോൾ ബാത്ത് റൂമിന്റെ തറയിൽ കിടക്കുന്ന ശ്രീദേവിയെയാണ് കണ്ടത്. അപ്പോൾ സമയം 11 മണിയായിരുന്നു. ഹോട്ടൽ ജീവനക്കാരൻ താരത്തിന്റെ കൈപിടിച്ച് നോക്കി നാടിമിടിപ്പ് ഉണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ അവരെ റാഷിദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

അതേസമയം കപൂർ കുടുംബത്തിന്റെ വാദങ്ങൾ തള്ളുന്നതാണ് ഹോട്ടൽ ജീവനക്കാരുടെ വെളിപ്പെടുത്തൽ. ശ്രീദേവിയുടെ മരണ ദിവസം വൈകുന്നേരം അഞ്ചരയോടെ ബോണി കപൂറും മകൾ ഖുഷിയു ദുബായിൽ മടങ്ങിയെത്തി. ശ്രീദേവി താമസിക്കുന്ന ഹോട്ടലിലെത്തി. വൈകിട്ട് പത്തരയ്ക്ക് ശേഷം ഡിന്നറിനായി പുറത്തേക്ക് പോകുന്നതിന് മുൻപ് ബാത്ത് റൂമിൽ കയറിയ ശ്രീദേവി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ നോക്കിയപ്പോൾ അവരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ് കപുർ കുടുംബത്തിന്റെ വാദം. ഇങ്ങനെയുള്ള വ്യത്യസ്തമായ മൊഴികളാണ് ശ്രീദേവിയുടെ മരണത്തിൽ കൊലപാതക സാധ്യത സജീവമാക്കുന്നത്.

ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മർവയുടെ വിവാഹത്തിൽ സംബന്ധിക്കാനായാണ് ഭർത്താവും സിനിമാ നിർമ്മാതാവുമായ ബോണി കപൂർ, ഇളയ മകൾ ഖുഷി കപൂർ എന്നിവർക്കൊപ്പം ശ്രീദേവി യു.എ.ഇ.യിൽ എത്തിയത്. റാസൽഖൈമയിലെ വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബായിലെ ജുമേറ എമിറേറ്റ്സ് ടവേർസ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. വ്യാഴാഴ്ചതന്നെ മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂർ ശനിയാഴ്ച വൈകീട്ടാണ് വീണ്ടും ദുബായിലെത്തിയത്.

ഇരുവരും ഏറെനേരം സംസാരിച്ചശേഷം രാത്രി അത്താഴത്തിന് പോകാൻ ഒരുങ്ങുന്നതിനായി ശ്രീദേവി ബാത്ത്റൂമിലേക്ക് പോവുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞിട്ടും അവരെ കാണാത്തതിനെ തുടർന്ന് മുറി തുറന്നപ്പോഴാണ് ബാത്ത്ടബ്ബിൽ മുങ്ങിക്കിടക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ ദുബായ് റാഷിദ് ആസ്?പത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപേ മരിച്ചിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്. ഈ വാദങ്ങളെയാണ് ജീവനക്കാരെ ഉദ്ദരിച്ച് ഗൾഫ് മാധ്യമങ്ങൾ തള്ളിക്കളയുന്നത്. ഇതോടെ ബോണി കപൂറിന്റെ തിരിച്ചുവരവ് പോലും സംശയത്തിലാകുന്നു.

വൈകിട്ട് ശ്രീദേവിക്ക് 'സർപ്രൈസ് ഡിന്നർ' ഒരുക്കാൻ തീരുമാനിച്ച ബോണി ദുബായിൽ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്. അവർ താമസിച്ച എമിറേറ്റ്‌സ് ടവറിൽ എത്തുന്നു. ഉറങ്ങുകയായിരുന്ന നടിയെ ഉണർത്തി. തുടർന്നു ശ്രീദേവി ശുചിമുറിയിലേക്ക്. 15 മിനിറ്റ് നേരത്തിനു ശേഷവും പുറത്തുവരാത്തതിനാൽ ബോണി വാതിൽ ബലംപ്രയോഗിച്ചു തുറക്കുന്നു. ബാത്ടബ്ബിൽ ചലനമറ്റനിലയിൽ ശ്രീദേവി. ഇതെല്ലാം സംഭവിച്ചത് രാത്രി ഏഴരയ്ക്കാണ്. പക്ഷേ പൊലീസിനെ അറിച്ചത് പത്തരയ്ക്കും. ഈ താമസവും ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടുന്നത്.

അസ്വഭാവിക മരണങ്ങളിൽ പതിവുള്ള നടപടികളാണു പിന്തുടരുന്നത്. പോസ്റ്റ്‌മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം പബ്ലിക് പ്രോസിക്യൂട്ടർക്കു തുടരന്വേഷണത്തിനു നിർദ്ദേശം നൽകാനോ നിയമനടപടികൾ സ്വീകരിക്കാനോ അധികാരമുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി കിട്ടിയ ശേഷമേ മൃതദേഹം എംബാം ചെയ്യൂ.