- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽപ്പേരുണ്ടെന്നുവച്ചു സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ വരേണ്ട; കൊടുക്കാത്ത കരാർ ചോദിച്ചുവാങ്ങാൻ ശ്രീധരന് എന്തധികാരം? അയാൾ ഇല്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കില്ല; ഇ ശ്രീധരനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു മെട്രോമാൻ ഇ ശ്രീധരൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഫെബ്രുവരി അവസാനം വരെ കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെയാണു ലൈറ്റ് മെട്രോ പദ്ധതിയിൽനിന്നു പിന്മാറാൻ ശ്രീധരൻ ഡിഎംആർസി അധികൃതർക്കു നിർദ്ദേശം നൽകിയത്. ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡിഎംആർസി പിന്മാറിയത് സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ശ്രീധരൻ വ്യക്തമാക്കുകയും ചെയ്തു. പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സർക്കാർ ഒരു നടപടിയുമെടുത്തിട്ടില്ല. കരാർ ഒപ്പിടുകയോ പുതുക്കിയ ഡിപിആർ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പിന്മാറുന്നത് നടുക്കത്തോടെയും നിരാശയോടെയുമാണെന്നും ശ്രീധരൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീധരനെ സംസ്ഥാന സർക്കാർ തള്ളി പറയുകയാണ്. ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കാൻ ഡിഎംആർസി ഇല്ലെങ്കിൽ ഒരു പ്രശ്‌നവുമില്ലെന്നു മന്ത്രി ജി.സുധാകരൻ വിശദീകരിക്കുന്നു. നയപരമായ കാര്യങ്ങളിൽ ഇ.ശ്രീധരൻ ഇടപെടേണ്ടെന്നു സുധാകരൻ പറഞ്ഞു. സൽപ്പേരുണ്ടെന്നുവച്ചു സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ വര
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു മെട്രോമാൻ ഇ ശ്രീധരൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഫെബ്രുവരി അവസാനം വരെ കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെയാണു ലൈറ്റ് മെട്രോ പദ്ധതിയിൽനിന്നു പിന്മാറാൻ ശ്രീധരൻ ഡിഎംആർസി അധികൃതർക്കു നിർദ്ദേശം നൽകിയത്. ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡിഎംആർസി പിന്മാറിയത് സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ശ്രീധരൻ വ്യക്തമാക്കുകയും ചെയ്തു. പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സർക്കാർ ഒരു നടപടിയുമെടുത്തിട്ടില്ല. കരാർ ഒപ്പിടുകയോ പുതുക്കിയ ഡിപിആർ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പിന്മാറുന്നത് നടുക്കത്തോടെയും നിരാശയോടെയുമാണെന്നും ശ്രീധരൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീധരനെ സംസ്ഥാന സർക്കാർ തള്ളി പറയുകയാണ്.
ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കാൻ ഡിഎംആർസി ഇല്ലെങ്കിൽ ഒരു പ്രശ്‌നവുമില്ലെന്നു മന്ത്രി ജി.സുധാകരൻ വിശദീകരിക്കുന്നു. നയപരമായ കാര്യങ്ങളിൽ ഇ.ശ്രീധരൻ ഇടപെടേണ്ടെന്നു സുധാകരൻ പറഞ്ഞു. സൽപ്പേരുണ്ടെന്നുവച്ചു സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ വരേണ്ട. കൊടുക്കാത്ത കരാർ ചോദിച്ചുവാങ്ങാൻ ശ്രീധരന് എന്തധികാരമെന്നും സുധാകരൻ ചോദിച്ചു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നാണ് കൺസൾട്ടന്റുമാരായ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) പിന്മാറിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഡിഎംആർസി ഓഫിസുകളിലെ ജീവനക്കാരെ പിൻവലിക്കുകയും ചെയ്തു. ഇതോടെ ശ്രീധരനോടുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാവുകയാണ്. ലൈറ്റ് മെട്രോയുമായുള്ള പാലങ്ങളുടെ നിർമ്മാണക്കരാർ ഡിഎംആർസിക്ക് നൽകാമെന്ന് തത്വത്തിൽ അംഗീകരിച്ചതാണ്. ഇത് പാലിക്കാതെ സ്വകാര്യ വ്യക്തികൾക്ക് നൽകാൻ സർക്കാർ നീക്കം നടത്തി. ഇതോടെയാണ് ശ്രീധരൻ പിന്മാറിയത്.
കമ്മീഷൻ മോഹികളായ ഉദ്യോഗസ്ഥരാണ് ശ്രീധരനെ പുകച്ച് പുറത്തു ചാടിച്ചത്. ഇതിന് സർക്കാരിന്റെ പിന്തുണയുണ്ടെന്ന് തന്നെയാണ് മന്ത്രിയുടെ വാക്കുകളും വ്യക്തമാക്കുന്നത്. അതേസമയം, മെട്രോമാൻ ഇ.ശ്രീധരനെ ഒഴിവാക്കിയ സംസ്ഥാന സർക്കാർ തങ്ങൾക്കു താൽപര്യമുള്ള കമ്പനിയെ കൊണ്ടുവരാനാണു ശ്രമിക്കുന്നതെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആരോപിച്ചു. ഇഷ്ടക്കാരായ കമ്പനിക്കു ലൈറ്റ് മെട്രോയുടെ നിർമ്മാണം നൽകാനും അഴിമതിക്കു കളമൊരുക്കാനുമുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്മാറണം. കേരളത്തിനുശേഷം ലൈറ്റ് മെട്രോയ്ക്ക് അപേക്ഷ നൽകിയ ലക്നൗവിൽ ട്രെയിൻ ഓടിത്തുടങ്ങിയെന്നും മുരളീധരൻ പറഞ്ഞു.
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നാണു കൺസൾട്ടന്റുമാരായ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) പിന്മാറിയത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. ഈ കത്തിനോടും സർക്കാർ പ്രതികരിക്കാതിരുന്നതോടെയാണു പ്രവർത്തനം അവസാനിപ്പിക്കാൻ ഡിഎംആർസി തീരുമാനിച്ചത്.
ജനുവരി അവസാന വാരമാണ് ഇ.ശ്രീധരൻ സർക്കാരിനു കത്തു നൽകിയത്. പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കണമെന്നും ശ്രീധരൻ ആവശ്യപ്പെട്ടിരുന്നു. ഇതിനും മറുപടി നൽകിയില്ല. ഇതോടെ സംസ്ഥാനത്തെ ഡിഎംആർസി ഓഫീസെല്ലാം പൂട്ടി. ജീവനക്കാരെ മടക്കുകയും ചെയ്തു.