- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; സോഷ്യൽ മീഡിയയിലെ ആരാധകരെ കണ്ട് മതിമറന്ന സിപിഎം സൈബർ പോരാളി സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണത്തിനെതിരെ കേസ് കൊടുത്ത് ശ്രീധരൻ പിള്ളയുടെ ഭാര്യ; കാനഡയിൽ താമസിച്ച് സിപിഎമ്മിന് വേണ്ടി സൈബർ പ്രചരണം ഏറ്റെടുത്ത മുൻ മാധ്യമ പ്രവർത്തകയോട് റീത്ത ശ്രീധരൻപിള്ള നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത് 25 ലക്ഷം രൂപ; ക്രിമിനൽ നടപടിയും എടുക്കും
കൊച്ചി: സിപിഎം സൈബർ പോരാളിയായ സുനിതാ ദേവദാസിന് ഊരാക്കുടുക്കായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ വക്കീൽ നോട്ടീസ്. വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് ആരോപണം. വളരെ തെറ്റായ കാര്യങ്ങളാണ് സുനിത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ ഭാഗത്താണ് ന്യായം മുഴുവൻ. വലിയ നിയമകുരുക്കുകളിലേക്ക് സുനിതയെ ഈ കേസ് കൊണ്ടു ചെന്നെത്തിക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തി ആവേശ പ്രചരണമാണ് സുനിതയ്ക്ക് വിനയായി മാറിയത്. തീർത്തും അസത്യമാണ് സുനിത പ്രചരിപ്പിച്ചതെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലും വ്യക്തമായി. ശബരിമലയിലെ വിഷയങ്ങളുടെ പേരിൽ ഐപിഎസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയ്ക്കും മനോജ് എബ്രാഹാമിനെതിരേയും ചില പ്രചരണങ്ങൾ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് ശ്രീധരൻ പിള്ളയേയും ഭാര്യയേയും അവഹേളിക്കുന്ന തരത്തിലെ വ്യാജ പോസ്റ്റ് സുനിത ഇട്ടത്. സോഷ്യൽ മീഡിയയിലെ സിപിഎം അണികളെ ആവേശഭരിതരാക്കാനുള്ള ബോധപൂർവ്വമായ ശ്ര
കൊച്ചി: സിപിഎം സൈബർ പോരാളിയായ സുനിതാ ദേവദാസിന് ഊരാക്കുടുക്കായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ വക്കീൽ നോട്ടീസ്. വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് ആരോപണം. വളരെ തെറ്റായ കാര്യങ്ങളാണ് സുനിത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ ഭാഗത്താണ് ന്യായം മുഴുവൻ. വലിയ നിയമകുരുക്കുകളിലേക്ക് സുനിതയെ ഈ കേസ് കൊണ്ടു ചെന്നെത്തിക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തി ആവേശ പ്രചരണമാണ് സുനിതയ്ക്ക് വിനയായി മാറിയത്. തീർത്തും അസത്യമാണ് സുനിത പ്രചരിപ്പിച്ചതെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലും വ്യക്തമായി.
ശബരിമലയിലെ വിഷയങ്ങളുടെ പേരിൽ ഐപിഎസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയ്ക്കും മനോജ് എബ്രാഹാമിനെതിരേയും ചില പ്രചരണങ്ങൾ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് ശ്രീധരൻ പിള്ളയേയും ഭാര്യയേയും അവഹേളിക്കുന്ന തരത്തിലെ വ്യാജ പോസ്റ്റ് സുനിത ഇട്ടത്. സോഷ്യൽ മീഡിയയിലെ സിപിഎം അണികളെ ആവേശഭരിതരാക്കാനുള്ള ബോധപൂർവ്വമായ ശ്രമാണ് നടന്നത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരൻ പിള്ളയുടെ ഭാര്യ ക്രിസ്താനിയല്ലേ... റീത്ത.. ഇപ്പോൾ ശ്രീധരൻ പിള്ളയെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു... എന്ന പോസ്റ്റും വീഡിയോയും സുനിത പോസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി. ശ്രീധരൻ പിള്ളയ്‌ക്കെതിരെ സിപിഎം സൈബർ പോരാളികൾ വാദവുമായെത്തി.
ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ പേര് റീത്തയെന്നാണ്. ക്രിസ്ത്യൻ പേരുമായി സാമ്യമുള്ള പേരിനെയാണ് ക്രിസ്ത്യാനിയായി സുനിത ചിത്രീകരിച്ചത്. ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ കുടുംബം ഹിന്ദുവാണെന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്. ഹിന്ദു വിശ്വാസ പ്രകാരമാണ് ജീവിക്കുന്നതെന്നും വ്യക്തം. എന്നിട്ടും ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ പേര് ഉയർത്തി വ്യാജ പ്രചരണങ്ങൾ സുനിത നടത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലെ ആധികാരിക വ്യക്തിത്വമാണ് താനെന്ന് നിരന്തരം പറയുന്ന സുനിതയുടെ പോസ്റ്റ് പലരും വിശ്വസിച്ചു. ഇത് മുഖവലിയ്‌ക്കെടുത്ത് സാധാരണക്കാരായ സിപിഎം സൈബർ പോരാളികൾ ശ്രീധരൻ പിള്ളയുടെ കടുംബത്തെ കടന്നാക്രമിച്ചു. ഈ പോസ്റ്റും വീഡിയോയും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ നിലപാട്. ഈ സാഹചര്യത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരവും സുനിതാ ദേവദാസിനോട് ആവശ്യപ്പെടുന്നു.
വർഗ്ഗീയ കലാപത്തിനാണ് സുനിത ശ്രമിച്ചതെന്നും കുറ്റപ്പെടുത്തുന്നു. ശബരിമലയിൽ ആചാര സംരക്ഷണത്തിന്റെ പേരിലെ ബിജെപി സമരം നയിച്ചത് ശ്രീധരൻ പിള്ളയാണ്. രഥയാത്രയും നടത്തി. ശബരിമലയെ രക്ഷിക്കാനാണെന്ന മുദ്രാവാക്യമാണ് പിള്ള ഉയർത്തിയത്. ഇതിനെ പൊളിക്കാനായിരുന്നു സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണം. ശ്രീധരൻ പിള്ളയുടെ ഭാര്യ ക്രിസ്ത്യാനിയാണെന്ന വ്യാജ പ്രചരണം ഇതിന് വേണ്ടി ഉയർത്തി. വർഗ്ഗീയ വികാരം ആളിക്കത്തിക്കാനുള്ള ഈ നീക്കത്തിനെതിരെ ക്രിമിനൽ നടപടിയും എടുക്കുമെന്ന് ശ്രീധരൻ പിള്ളയുടെ ഭാര്യ വ്യക്തമാക്കുന്നുണ്ട്. മുൻ മാധ്യമ പ്രവർത്തകയായി സുനിതാ ദേവദാസ് കാനഡയിലാണ് ഉള്ളത്. അവിടെ ഇരുന്നാണ് അസത്യ പ്രചരണങ്ങൾ നടത്തുന്നത്. സിപിഎം സൈബർ പോരാളികളുടെ ശബ്ദമായി മാറിയ സുനിതാ ദേവദാസ് സിപിഎമ്മിന് വേണ്ടി ബോധപൂർവ്വം നടത്തിയ പ്രചരണമാണ് ഇതെന്നും ശ്രീധരൻ പിള്ളയുടെ ഭാര്യ വിലയിരുത്തുന്നു.
ശ്രീധരൻ പിള്ളയുടെ ഭാര്യ ക്രിസ്താനിയല്ല. പരമ്പരാഗത ഹിന്ദു കുടുംബത്തിൽ ജനിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഈ കേസ് സുനിതാ ദേവദാസിന് വലിയ തലവേദനായി മാറും.
പിഎസ് ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ വക്കീൽ നോട്ടീസിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ
ടിസി ഗോപാലന്റേയും ശാരദാ ദേവിയുടേയും അഞ്ചാമത്തെ മകളാണ് ശ്രീധരൻ പിള്ളയുടെ ഭാര്യ. ഹിന്ദു ആചാരമനുസരിച്ചാണ് അച്ഛനും അമ്മയും റീതയെ വളർത്തിയത്. എല്ലാ മതങ്ങളേയും അംഗീകരിക്കുന്ന റീത ഹിന്ദു മതത്തിൽ തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ തീർത്തും തെറ്റായ വാചകങ്ങളാണ് സുനിതാ ദേവദാസ് പോസ്റ്റിൽ ഉന്നയിക്കുന്നത്. വിഡിയോയിലും പോസ്റ്റിലൂടേയും ബോധപൂർവ്വം അപമാനിക്കാനുള്ള ശ്രമം. റീത്ത ക്രിസ്ത്യാനിയാണെന്ന് ചിത്രീകരിച്ച് വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇത്.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരൻ പിള്ളയുടെ ഭാര്യ ക്രിസ്താനിയല്ലേ... റീത്ത.. ഇപ്പോൾ ശ്രീധരൻ പിള്ളയെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു... എന്ന പോസ്റ്റും വീഡിയോയും വർഗ്ഗീയ ലഹളയുണ്ടാക്കാനുള്ള ഗൂഡ നീക്കമെന്നാണ് വിശദീകരിക്കുന്നത്.
റീത്തയുടെ പശ്ചാത്തലം മനസ്സിലാക്കി കൊണ്ട് തന്നെ ബോധപൂർവ്വം നടത്തിയ നീക്കമാണ് ഇത്. ശ്രീധരൻ പിള്ളയെ പൊതു സമൂഹത്തിൽ താറടിച്ചു കാട്ടാനുള്ള നീക്കമാണ് ഇത്. സമൂഹത്തിൽ കലാപമുണ്ടാക്കി പ്രശ്‌നങ്ങളുണ്ടാക്കാനാണ് സുനിതാ ദേവദാസ് ശ്രമിക്കുന്നതെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. സിപിഎം ആശയ പ്രചാരകയായ സുനിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങൾ നടത്തിയത്. ക്രിസ്ത്യാനിയാണ് റീത്ത എന്ന വരുത്താൻ വിക്കി പീഡിയ പേജും പ്രചരിപ്പിച്ചു. എവിടെ നിന്നാണ് റീത്ത ക്രിസ്ത്യാനിയാണെന്ന വിവരം കിട്ടിയതെന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ ബോധപൂർവ്വം നടത്തിയ ശ്രമമാണ് ഇതെന്നും ആരോപിക്കുന്നു.
ഉത്തരവാദിത്തോടെ ചിന്തിക്കുന്നവരിൽ ശ്രീധരൻ പിള്ളയുടേയും ഭാര്യയുടേയും ഇമേജ് തകർക്കാനാണ് ശ്രമം നടന്നതെന്നും ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരമാണ് ശ്രീധരൻ പിള്ളയുടെ ഭാര്യ സുനിതാ ദേവദാസിനോട് ആവശ്യപ്പെടുന്നത്. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ക്രിമിനൽ-സിവിൽ കേസുകളെടുക്കുമെന്നാണ് വക്കീൽ നോട്ടീസിലൂടെ അറിയിക്കുന്നത്.
മലപ്പുറം ജില്ലിയിലെ എടവണ്ണപ്പാറയിലെ വീട്ട് വിലാസത്തിലേക്കാണ് സുനിതാ ദേവദാസിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വക്കീൽ നോട്ടീസ് ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കും അയച്ചു കൊടുത്തിട്ടുണ്ടെന്നും അഡ്വ ജോസഫ് തോമസ് വിശദീകരിക്കുന്നു.