ന്യൂഡൽഹി: എട്ട് മാസത്തിന് ശേഷം മലയാളി താരം പി.ആർ.ശ്രീജേഷ് ഹോക്കിയിലേക്ക് മടങ്ങിയെത്തുന്നു. ന്യൂസിലൻഡിൽ ജനുവരി 17ന് തുടങ്ങുന്ന നാല് രാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലാണ് ശ്രീജേഷിനെ ഉൾപ്പെടുത്തിയത്. കാലിനേറ്റ പരിക്കിനെ തുടർന്നാണ് എട്ട് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവന്നത്. കഴിഞ്ഞ മേയിൽ സുൽത്താൻ അസ്ലൻ ഷാ കപ്പിനിടെയാണ് പരിക്കേറ്റത്. ബംഗളൂരുവിലെ ദേശീയ ക്യാന്പിനൊപ്പമാണ് നിലവിൽ ശ്രീജേഷ്.