- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിയന് നീതി കിട്ടണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കലുള്ള ശ്രീജിത്തിന്റെ നിരാഹാര സമരം 764 ദിവസങ്ങൾ പിന്നിട്ടു; ശ്രീജിത്തിനും കുടുംബത്തിനും നീതി കിട്ടുന്ന രീതിയിലുള്ള ഇടപെടൽ ഉണ്ടാകുമെന്ന് ചിന്താ ജെറോം; വിഷയത്തിൽ സർക്കാരാണ് ആദ്യം ഇടപെടേണ്ടതെന്ന് സോഷ്യൽ മീഡിയ കാമ്പയിൻ ശക്തമാക്കിയതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ശ്രീജിത്ത്
തിരുവനന്തപുരം: അയൽവാസിയെ പ്രണയച്ചതിന്റെ പേരിൽ പൊലീസുകാർ തല്ലികൊന്ന തന്റെ അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ശ്രീജിത്തിന്റെ നിരാഹാര സമരം ആരംഭിച്ചിട്ട് 764 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇനിയും അയാൾക്ക് നീതികിട്ടിയില്ലെങ്കിൽ ഒരു മകനെ നഷ്ടപെട്ട അമ്മയ്ക്ക് അവരുടെ മറ്റൊരു മകനെ കൂടി ബലി നൽകേണ്ടി വരും. അങ്ങനെയൊരവസ്ഥയ്ക്ക് അവസരമുണ്ടാക്കില്ലെന്നുറച്ച് ഇപ്പോൾ ശ്രീജിത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ശക്തമാകുന്നു. ശ്രീജിത്തിന്റെ അനിയൻ ശ്രീജിവ് ചെയ്ത തെറ്റ് അയൽവാസിയായ യുവതിയെ പ്രണയിച്ചുവെന്നതാണ്. പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനമുപയോഗിച്ച് പൊലീസിൽ ശ്രീജിവിനെ കള്ളക്കേസിൽ കുടുക്കി അകത്തിട്ട് പെരുമാറിയാണ് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ പൊലീസ് തന്നെയാണ് തെറ്റുകാരെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് കംപ്ലയിന്റ്‌സ് അതോരിറ്റി വിധിക്കുകയും ചെയ്തു. എന്നാൽ ചിരിച്ച് കൊണ്ട് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് ആവശ്യപ്പെട്ടത് ഇത്രമാത്രം. എനിക്ക് പണമൊന്നും നഷ്ടപരി
തിരുവനന്തപുരം: അയൽവാസിയെ പ്രണയച്ചതിന്റെ പേരിൽ പൊലീസുകാർ തല്ലികൊന്ന തന്റെ അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ശ്രീജിത്തിന്റെ നിരാഹാര സമരം ആരംഭിച്ചിട്ട് 764 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇനിയും അയാൾക്ക് നീതികിട്ടിയില്ലെങ്കിൽ ഒരു മകനെ നഷ്ടപെട്ട അമ്മയ്ക്ക് അവരുടെ മറ്റൊരു മകനെ കൂടി ബലി നൽകേണ്ടി വരും. അങ്ങനെയൊരവസ്ഥയ്ക്ക് അവസരമുണ്ടാക്കില്ലെന്നുറച്ച് ഇപ്പോൾ ശ്രീജിത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ശക്തമാകുന്നു.
ശ്രീജിത്തിന്റെ അനിയൻ ശ്രീജിവ് ചെയ്ത തെറ്റ് അയൽവാസിയായ യുവതിയെ പ്രണയിച്ചുവെന്നതാണ്. പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനമുപയോഗിച്ച് പൊലീസിൽ ശ്രീജിവിനെ കള്ളക്കേസിൽ കുടുക്കി അകത്തിട്ട് പെരുമാറിയാണ് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ പൊലീസ് തന്നെയാണ് തെറ്റുകാരെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് കംപ്ലയിന്റ്‌സ് അതോരിറ്റി വിധിക്കുകയും ചെയ്തു. എന്നാൽ ചിരിച്ച് കൊണ്ട് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് ആവശ്യപ്പെട്ടത് ഇത്രമാത്രം. എനിക്ക് പണമൊന്നും നഷ്ടപരിഹാരമായി വേണമെന്നില്ല എന്റെ അനിയനെ കൊന്നവർക്കെതിരെ നിയമനടപടി വേണം. കൊലപാതകം സിബിഐ അന്വേഷിക്കണം. ഈ ആവശ്യം നേടിയെടുക്കും വരെ സെക്രട്ടേറിയറ്റ് പടിക്കൽ സമരം കിടക്കും ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ. ശ്രീജിത്ത് മറുനാടനോട് പറഞ്ഞു.
ഇത്രയും ദിവസമായി മഴയും വെയിലും കൊണ്ട് ഇവിടെ കിടന്ന ശ്രീജിത്തിന് പിന്തുണയുമായി ഇപ്പോൾ യുവാക്കളാണ് രംഗതെത്തിയിരിക്കുന്നത്. ഇവർ രാഷ്ട്രീയഭേദമന്യേ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന് പിന്തുണയർപ്പിച്ച് വീണ്ടും ക്യാമ്പയിനുകൾ സജീവമാണ്.ഒരു രാഷ്ട്രീയ പാർട്ടിയുടേയും കൊടി പിടിക്കാതെ സിപിഎമ്മുകാരനും ബിജെപിക്കാരനും കോൺഗ്രസുകാരനുമൊക്കെ ഒരുമിച്ച് തന്നെ ഈ വിഷയത്തിൽ ഇടപെടുമെന്നാണ് സെക്രട്ടേറിയറ്റ് പടിക്കൽ ശ്രീജിത്തിനെ കാണാൻ എത്തിയ ഒരു യുവാവ് പ്രതികരിച്ചത്. നെയ്യാറ്റിൻകര വ്ളാത്താങ്കര സ്വദേശി ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതൽ തന്നെ ആരോപിക്കുന്നത്. 2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്.
2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.
2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.