- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൽപ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്.; എനിക്ക് തോന്നിയവരോട് അങ്ങോട്ടും മാന്യമായി ചോദിക്കാറുണ്ട്; എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏർപ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച് കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം ഇങ്ങനെ
മലപ്പുറം: വലിയൊരു പുരോഗമന വാദിയാണ് ശ്രീജിത്ത് അരിയല്ലൂർ. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നടന്നു നീങ്ങുന്ന യുവ കവി. അരാഷ്ട്രീയ രചനകളും അലസ രചനകളും നടത്തില്ലെന്ന ഉറച്ച തീരുമാനത്തിൽ നിന്ന് കൊണ്ട് എഴുത്തു ജീവിതം തുടരുന്നു വ്യക്തിത്വം. മാധ്യമം,തേജസ്,കേസരി എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നത് വലിയ ജനാധിപത്യ വിരുധതയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരൻ. ഇങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ഈ മുത്തിയെട്ടുകാരന്. ഇതിനിടെയിലാണ് മീ ടൂ ആരോപണമെത്തുന്നത്. ഇതിനേയും തനത് ശൈലിയിൽ തുറന്നു പറച്ചിലുമായി പ്രതിരോധിക്കുകയാണ് ശ്രീജിത്ത് അരിയല്ലൂർ ഫെയ്‌സ് ബുക്കിലൂടെ ആർഷാ കബനിയാണ് ശ്രീജിത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കവി ശ്രീജിത്തരിയല്ലൂരിന്റെയും പ്രശ്നം ഇതൊക്കെ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ഒരവസരമുണ്ടായി. ഒരു വർഷം മുൻപ് മഞ്ചേരിയിലെ ഒരു സാഹിത്യ കൂട്ടായ്മയുടെ പരിപാടി കഴിഞ്ഞ് തിരികെ പോരുമ്പോൾ ... കോഴിക്കോട്ടേക്കാണെങ്കിൽ ഒരുമിച്ച് പോകാമെന്ന് ഞാനയാളോട് പറഞ്ഞു.ബസിൽ കയറിയതു മുതൽ അനാവശ്യമായി ശരീരത്തിൽ കൈവെക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്ന
മലപ്പുറം: വലിയൊരു പുരോഗമന വാദിയാണ് ശ്രീജിത്ത് അരിയല്ലൂർ. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നടന്നു നീങ്ങുന്ന യുവ കവി. അരാഷ്ട്രീയ രചനകളും അലസ രചനകളും നടത്തില്ലെന്ന ഉറച്ച തീരുമാനത്തിൽ നിന്ന് കൊണ്ട് എഴുത്തു ജീവിതം തുടരുന്നു വ്യക്തിത്വം. മാധ്യമം,തേജസ്,കേസരി എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നത് വലിയ ജനാധിപത്യ വിരുധതയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരൻ. ഇങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ഈ മുത്തിയെട്ടുകാരന്. ഇതിനിടെയിലാണ് മീ ടൂ ആരോപണമെത്തുന്നത്. ഇതിനേയും തനത് ശൈലിയിൽ തുറന്നു പറച്ചിലുമായി പ്രതിരോധിക്കുകയാണ് ശ്രീജിത്ത് അരിയല്ലൂർ
ഫെയ്‌സ് ബുക്കിലൂടെ ആർഷാ കബനിയാണ് ശ്രീജിത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കവി ശ്രീജിത്തരിയല്ലൂരിന്റെയും പ്രശ്നം ഇതൊക്കെ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ഒരവസരമുണ്ടായി. ഒരു വർഷം മുൻപ് മഞ്ചേരിയിലെ ഒരു സാഹിത്യ കൂട്ടായ്മയുടെ പരിപാടി കഴിഞ്ഞ് തിരികെ പോരുമ്പോൾ ... കോഴിക്കോട്ടേക്കാണെങ്കിൽ ഒരുമിച്ച് പോകാമെന്ന് ഞാനയാളോട് പറഞ്ഞു.ബസിൽ കയറിയതു മുതൽ അനാവശ്യമായി ശരീരത്തിൽ കൈവെക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു അയാൾക്ക് ... കോഴിക്കോട്ടെത്തിയപ്പോൾ ഇന്ന് ഒരുമിച്ച് നിക്കാമെന്നായി. ഞാൻ ആദ്യമായി കാണുന്ന വ്യക്തിയായിരുന്നു. മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി കാണുന്ന ആളോട് അപ്പോൾ തന്നെ കൂടെ പോരുന്നോ എന്ന് ചോദിക്കുന്ന പ്രണയകവിതകളെഴുതി ലോകത്തെ തോൽപ്പിക്കുന്ന കവി!-ഇങ്ങനെയായിരുന്നു ശ്രീജിത്തിനെതിരെ ആർഷാ കബനി കുറിച്ചത്.
പിന്നീട് കോഴിക്കോടുവെച്ച് കണ്ടപ്പോൾ പല സ്ത്രീകളുമായി അയാൾക്കുണ്ടായ രതിബന്ധങ്ങളെക്കുറിച്ച് പറഞ്ഞു. എല്ലാവരുടേയും നഗ്നഫോട്ടോസുണ്ട് കയ്യിലെന്നും ആരെങ്കിലും തനിക്കെതിരെ ശബ്ദമുയർത്തിയാൽ ഉപയോഗിക്കാനുള്ള ആയുധമാണതെന്നും പറഞ്ഞു. ഇതൊന്നുമറിയാതെ ഒരുവൾ വീട്ടിലുണ്ടെന്നും .അത് വെറും ഭാര്യയാണെന്നും പറഞ്ഞു ..വെറും ഭാര്യ! ഇന്നുപോലും സംസാരത്തിനിടയിൽ എന്റെ പെൺ കവി സുഹൃത്തുക്കൾ അയാളെക്കുറിച്ച് ഇത്തരം അനുഭവങ്ങൾ തന്നെയാണ് പറഞ്ഞത്. ഇവരെയൊന്നും സംബന്ധിച്ച് എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി.-ഇങ്ങനെ പോകുന്നു ആരോപണം. ഇതിനേയും തനത് ശൈലിയിൽ പ്രതിരോധിക്കുകയാണ് ശ്രീജിത്ത്. ആരോപണം എത്തിയ ശേഷം തന്റെ ഫെയ്‌സ് ബുക്ക് പേജിൽ ചെറിയ കവിത ശ്രീജിത്ത് കുറിച്ചു. അതിന് താഴെ പലരും ചോദ്യങ്ങളുമായെത്തി. ഇതിനോടാണ് ശ്രീജിത്ത് സരസമായി പ്രതികരിച്ചത്. ശ്രീജിത്ത് തമാശ പറയുന്നതാണോ കാര്യമാണോ എഴുതിയതെന്ന് പോലും അറിയാത്ത വിധമുള്ള പ്രതികരണം.
ഒഴുകുന്ന പുഴകളിലേക്ക്
ചിലർ തുപ്പി നോക്കും...
മലിനമാക്കാനാണ് ശ്രമം...
നുരയായേ ആളുകൾ എടുക്കൂ...!
വീണ്ടും വീണ്ടും തുപ്പി നോക്കൂ...
എന്നാലും
പുഴ ഒഴുക്കിനനുസരിച്ച്
മുന്നോട്ട് പോവുക തന്നെ ചെയ്യും...! ....... എന്നായിരുന്നു ശ്രീജിത്ത് എഴുതിയ കവിത. ഇതിന് പിന്നാലെ ഒരു സുഹൃത്ത് ചോദ്യവുമായെത്തി. ആക്ച്വലി എന്താ സംഭവം ..? ആ പറയുന്നതിൽ യാഥാർത്ഥ്യം എന്തെങ്കിലും ഉണ്ടോ ...അതോ തെറ്റിദ്ധാരണയുടെ പുറത്തുള്ള ആരോപണമാണോ.? എന്നാണ് ഉയർത്തിയ ചോദ്യം. ഇതിന് ശ്രീജിത്ത് നൽകിയ മറുപടികൾ ഇങ്ങനെയാണ്.
ന്റെ ചെങ്ങായീ കേവല സൗഹൃദം,ആത്മ ബന്ധം,പ്രണയം,രതി,കാമനകൾ, സ്വപ്നങ്ങൾ എന്നിങ്ങനെ ആണല്ലോ ബന്ധങ്ങളുടെ ഒഴുക്ക്...!ഞാൻ ഒരനീതിയും ആരോടും ചെയ്യില്ല.മാന്യമായ അന്വേഷണം,സ്വീകരണം,യോജിപ്പ്,വിയോജിപ്പ് അത്രേ ഉള്ളൂ അജണ്ട...എന്റെ കാര്യം എനിക്കറിയാം.അത് ഞങ്ങൾക്കിടയിൽ ഉള്ള സ്വകാര്യത ആയതു കൊണ്ട് എല്ലാം വിളിച്ചു പറയാൻ പരിമിതി ഉണ്ട്.ഏത് ബന്ധവും ഇങ്ങനെ തന്നെ.ഞാൻ നേരേവാ നേരെ പോ കൂട്ടത്തിൽ...ഒളി അജണ്ട ഉള്ളവർ നടത്തട്ടെ.എന്റെ കയ്യിൽ ഇങ്ങനെ ആളാവാൻ നോക്കുന്ന ആരുടേയും ചാറ്റ്,ഫോട്ടോസ് എല്ലാം ഉണ്ട്.ഇതൊന്നും ആവശ്യം വരും എന്ന് കരുതിയതല്ല.തെളിവ് വേണ്ടവർ വിളിച്ചു വരിക.9846 697 314.അഞ്ച് തവണ കണ്ടു പിരിഞ്ഞതും ആഹ്ലാദത്തോടെ...ഇങ്ങോണ്ട് പുൽകിയതിനെ ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാറുണ്ട്.കൂടുതൽ അന്വേഷണങ്ങൾ നടത്താറുമുണ്ട്.എനിക്ക് എല്ലാവരെയും അറിയാം.കുല സ്ത്രീകളും ഉത്തമ പുരുഷന്മാരും കയ്യടിക്കട്ടെ.ലിപിൻ ചോദിച്ചതുകൊണ്ട് ഇത്രയെങ്കിലും പറയാൻ പറ്റി.ഇല്ലെങ്കിൽ ഇതും പറയില്ലായിരുന്നു.ഒരു നിമിഷമാണെങ്കിലും ഒരുമിച്ചു കഴിഞ്ഞ നിമിഷങ്ങളെ,ആളുകളെ തള്ളിപ്പറയാൻ ഞാൻ വരില്ല...-എന്നായിരുന്നു ശ്രീജിത്തിന്റെ ആദ്യ കമന്റ്.
മനസ്സ്,ശരീരം അറിയാൻ കവിതയോ പോരാട്ടമോ ഉപയോഗിക്കാറില്ല...താൽപ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്...എനിക്ക് തോന്നിയവരോട് അങ്ങോണ്ടും മാന്യമായി ചോദിക്കാറുണ്ട്...സ്വീകരിക്കാറുണ്ട്.എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏർപ്പാടില്ല.ഇത്തരം ആളുകൾ കാരണം നവംബർ തൊട്ട് 'നല്ല കുട്ടി' ആവാൻ ശ്രമിക്കുക ആയിരുന്നു.ഒരു നല്ല കൂട്ട് വന്നതായിരുന്നു.ഇത് കണ്ട് അതും പോയി കിട്ടി...!-ഇതാണ് രണ്ടാമത്തെ കമന്റ്. എതായാലും തന്റെ സ്വാഭവത്തിന് ശ്രീജിത്ത് തന്നെ നൽകിയ സർട്ടിഫിക്കറ്റായാണ് ഇതിനെ കാണുന്നത്.
1980 ഓഗസ്റ്റ് 23 നു മലപ്പുറം ജില്ലയിലെ അരിയല്ലൂരിൽ ജനിച്ചു ആനുകാലികങ്ങളിൽ എഴുതുകയും വരക്കുകയും ചെയ്യുന്ന കവിയാണ് ശ്രീജിത്ത്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്. 2007 ജനുവരിയിൽ പുറത്തിറങ്ങിയ 'സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി'ആദ്യ കവിതാ സമാഹാരം.ഈ പുസ്തകത്തിന്റെ 2 ആം പതിപ്പ് 2010 മെയ്യിൽ പുറത്തിറങ്ങി. .സമാന്തര പ്രസിദ്ധീകരണങ്ങളിലും മറ്റു സംവാദങ്ങളിലും എഴുത്തു,നിലപാടുകൾ വ്യക്തമാക്കാറുണ്ട്.