- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുജന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതോടെ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു; സിബിഐയിൽ വിശ്വാസമെന്ന് മൊഴി നൽകിയ ശേഷം ശ്രീജിത്ത്; സമരം അവസാനിപ്പിച്ച ശേഷം അമ്മയോടൊപ്പം നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് മടങ്ങി; 781 ദിവസം പിന്നിട്ട സമാനതകളില്ലാത്ത സഹന സമരത്തിന് ഒടുവിൽ ശുഭ പര്യവസാനം; ശ്രീജീവിന്റെ കൊലയാളികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജ്യേഷ്ടന്റെ പിന്മാറ്റം
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴി രേഖപ്പെടുത്തിയതോടയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്നുവെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിത്തിന്റെ അമ്മയും മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ശ്രീജിത്ത് അറിയിച്ചത്. സി ബി ഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ഇനിയും സമരം തുടരേണ്ടെന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചിരിക്കുന്നത്. സി ബി ഐയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സിബിഐ അന്വേഷണമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ഇന്നലെ സമരപ്പന്തലിൽ എത്തി സി ബി ഐ അന്വേഷണ സംഘം ശ്രീജിത്തിനെ കണ്ടിരുന്നു. നേരത്തെ, സിബിഐ അന്വേഷണം പ്രഖ്യാപിച്ച അവസരത്തിൽ അന്വേഷണ നടപടികൾ
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ മൊഴി രേഖപ്പെടുത്തിയതോടയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്നുവെന്ന് ശ്രീജിത്ത് വ്യക്തമാക്കി.
ശ്രീജിത്തിന്റെ അമ്മയും മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്ന കാര്യം ശ്രീജിത്ത് അറിയിച്ചത്. സി ബി ഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ഇനിയും സമരം തുടരേണ്ടെന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചിരിക്കുന്നത്. സി ബി ഐയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സിബിഐ അന്വേഷണമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. ഇന്നലെ സമരപ്പന്തലിൽ എത്തി സി ബി ഐ അന്വേഷണ സംഘം ശ്രീജിത്തിനെ കണ്ടിരുന്നു.
നേരത്തെ, സിബിഐ അന്വേഷണം പ്രഖ്യാപിച്ച അവസരത്തിൽ അന്വേഷണ നടപടികൾ തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു ശ്രീജിത്ത്. മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് ലഭിച്ചിട്ടും സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ശ്രീജിത്ത് തീരുമാനമെടുത്തിരുന്നില്ല. പിന്നീട് രണ്ടു മണിക്കൂർ നീണ്ട മൊഴി എടുക്കലിനു ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ സിബിഐ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്നും ഉത്തരവ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് നിർദ്ദേശമെത്തി ഉത്തരവ് ഇറക്കാൻ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാൽ ശ്രീജിത്ത് സിബിഐ എത്തുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടെടുത്തതോടെയാണ് ഈ കേസിന് അടിയന്തരപ്രാധാന്യം നൽകി ദിവസങ്ങൾക്കകം ഉത്തരവ് എത്തിച്ചാണ് സമരം അവസാനിപ്പിച്ചരിക്കുന്നത്.
നേരത്തെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ശ്രീജിത്തിന് പിന്തുണയുമായി എത്തിയ സോഷ്യൽ മീഡിയാ പ്രതിനിധികൾ പിൻവാങ്ങിയിരുന്നു. സിബിഐ അന്വേഷണം എന്ന ശ്രീജിത്തിന്റെ ആവശ്യം നേടിയെടുക്കാനായതോടെയാണ് സമരം തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഫോറം എത്തിയത്. എന്നാൽ, ശ്രീജിത്ത് വീണ്ടും സമരം തുടർന്നു. സമാനതകളില്ലാത്ത സമരത്തിന് ഹൃദയം തുറന്ന പിന്തുണയാണ് സോഷ്യൽ മീഡിയ നൽകിയതും. സിബിഐ അന്വേഷണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ടായിട്ടും അധികാരികളുടെ കണ്ണ് വേണ്ടപോലെ തുറന്നില്ല. ജനുവരി 14ന് പതിനായിരകണക്കിന് യുവാക്കൾ ശ്രീജിത്തിന് പിന്തുണയുമായി എത്തിയതോടെ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് പോലും നടപടി ക്രമങ്ങൾ വേഗത്തിലാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു.
ഒപ്പുമുണ്ടായിരുന്നവരുടെ പിന്തുണ വലിയ സന്തോഷത്തോടെയാണ് ശ്രീജിത്ത് നോക്കി കണ്ടിരുന്നത്. ഒപ്പമുണ്ടായിരുന്നവരൊക്കെ പോയിട്ടും സമരം തുടർന്നു. രണ്ട് വർഷത്തോളം സെക്രട്ടറിയേറ്റ് നടയിൽ ശ്രീജിത്ത് സമരമിരുന്നത്. പെട്ടെന്ന് സോഷ്യൽ മീഡിയ പ്രശ്നം ഏറ്റെടുത്തു. ഇതോടെ സർക്കാരിന് അതിവേഗത്തിൽ നടപടിയെടുക്കേണ്ടി വന്നു. ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു.
ശ്രീജിവിന്റെ ജീവനെടുത്തത് അയൽക്കാരിയുമായുള്ള പ്രണയം
ശ്രീജിത്തിന്റെ അനിയൻ ശ്രീജിവ് ചെയ്ത തെറ്റ് അയൽവാസിയായ യുവതിയെ പ്രണയിച്ചുവെന്നതാണ് ആ യുവാവിന്റെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയ സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനമുപയോഗിച്ച് പൊലീസിൽ ശ്രീജിനെ കള്ളക്കേസിൽ കുടുക്കി അകത്തിട്ട് പെരുമാറിയാണ് കൊലപ്പെടുത്തിയത്. ഈ സംഭവ്തതിൽ പൊലീസ് തന്നെയാണ് തെറ്റ്കാരെന്നും കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നും പൊലീസ് കംപ്ലയിന്റ്‌സ് അതോരിറ്റി വിധിക്കുകയും ചെയ്തു. എന്നാൽ ചിരിച്ച് കൊണ്ട് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് ആവശ്യപ്പെട്ടത് ഇത്രമാത്രം. എനിക്ക് പണമൊന്നും നഷ്ടപരിഹാരമായി വേണമെന്നില്ല എന്റെ അനിയനെ കൊന്നവർക്കെതിരെ നിയമനടപടി വേണം. കൊലപാതകം സിബിഐ അന്വേഷിക്കണം.ഈ ആവശ്യം നേടിയെടുക്കും വരെ സെക്രട്ടേറിയറ്റ് പടിക്കൽ സമരം കിടക്കും ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ. ശ്രീജിത്ത് ഇപ്പോഴും പറഞ്ഞു.
2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.
2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും ശ്രീജിത് പറയുന്നു.
അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിനേയും പൊലീസുകാർ വെറുതേ വിട്ടില്ല. സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം കിടക്കുന്നത് കാരണം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ കാരണം ഇടയ്ക്ക് വൈകുന്നേരങ്ങളിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു. സമരം ചെയ്യാൻ വന്നവൻ സമരം ചെയ്താൽ മതി എന്ന് പറഞ്ഞ പൊലീസ് അത് അവസാനിപ്പിച്ചു. പിന്നെ വായിക്കാൻ ശ്രീജിത്തുകൊണ്ട് വന്ന പുസ്തകങ്ങൾ പൊലീസ് എ.ആർ ക്യാമ്പിൽ കൊണ്ട് പോയി കത്തിച്ച് കളയുകയും ചെയ്തിരുന്നു.