- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതെന്താണ് 24 ന്യൂസെ..; വാർത്ത കേട്ട് ഞെട്ടിയ എന്നെയിപ്പോ പൊതുദർശനത്തിന് വെക്കേണ്ടി വന്നേനെ; വാർത്താ പിശകിൽ 24 ന്യൂസിനെ ട്രോളി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: വാർത്ത അവതരണത്തിനും റിപ്പോർട്ടിങ്ങിനും ഇടയ്ക്ക് സംഭവിക്കുന്ന നാക്കുപിഴയും അബദ്ധങ്ങളുമൊക്കെ പലപ്പോഴും ട്രോളുകൾക്ക് വഴിവെക്കാറുണ്ട്.ചില ചാനലുകൾ അവർ തന്നെ ഇത്തരം അമളികൾ വീഡിയോ ആക്കി ട്രോളുകൾ ഇറക്കാറുണ്ട്.എന്നാൽ ചില പിശകുകൾ നല്ല കിടിലൻ പണിയാവും അവതാരകനോ റിപ്പോർട്ടർക്കോ ഒക്കെ കൊടുക്കുക.
ഇപ്പോഴിത 24 ന്യൂസ് ചാനലിൽ വാർത്ത റിപ്പോർട്ടിങ്ങിനിടെ ഉണ്ടായ ഒരു നാക്കുപിഴയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത്.വാവ സുരേഷിന്റെ ഡിസ്ചാർജ്ജുമായി ബന്ധപ്പെട്ട വാർത്തക്കിടെയായിരുന്നുു തെറ്റുപറ്റിയത്.ആ വിഡിയോ സഹിതം പങ്കുവച്ചാണ് ശ്രീജിന്റെ പരിഹാസം.ഇതെന്താണ് 24 ന്യൂസ് ഇങ്ങനെയൊക്കെ? പോസ്റ്റ്‌മോർട്ടം നടപടികളോ? ഞെട്ടിപ്പോയ എന്നെ ഇപ്പോൾ പൊതുദർശനത്തിന് വെക്കേണ്ടി വന്നേനേ!എന്നാണ് ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചത്.
ശ്രീജിത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇതെന്താണ് 24 ന്യൂസ് ഇങ്ങനെയൊക്കെ? പോസ്റ്റ്‌മോർട്ടം നടപടികളോ? ഞെട്ടിപ്പോയ എന്നെ ഇപ്പോൾ പൊതുദർശനത്തിന് വെക്കേണ്ടി വന്നേനേ!
വിഡിയോയ്ക്ക് കടപ്പാട് 24ന്യൂസിന്. എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിക്കണേ.
പോസ്റ്റിന് താഴെ സംഭവത്തിൽ ട്രോളുകളുമായി നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സംഭവം വൈറലായതോടെ ആ റിപ്പോർട്ടറുടെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കു.. വിഡിയോ വൈറലാക്കരുത് എന്നുപറഞ്ഞു കമന്റുകൾ ഉണ്ട്.അതേസമയം അബദ്ധം മനസിലായതോടെ റിപ്പോർട്ടർ ക്ഷമ പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.