- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജിത്തുകൊല്ലപ്പെട്ടത് അതിക്രൂരമായ മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആന്തരാവയവങ്ങളെല്ലാം മർദ്ദനത്തിൽ ചതഞ്ഞരഞ്ഞു; മൂന്നാം മുറയെ ന്യായീകരിക്കാനാവാതെ അധികാര വൃന്ദങ്ങൾ; ആത്മഹത്യ ചെയ്തയാളുടെ മകനും തള്ളിപ്പറഞ്ഞതോടെ പൊലീസ് ഒറ്റപ്പെട്ടു; പൊലീസിന് സ്വാതന്ത്ര്യം കൊടുത്തു പിണറായി വിജയൻ നാറ്റക്കുഴിയിൽ
കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന് അതിക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നുവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസ് വെട്ടിലായി. വയറിനേറ്റ അതിക്രൂരമായ ആക്രമണമാണ് ശ്രീജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇതോടെ സംസ്ഥാന പൊലീസ് കസ്റ്റഡി മരണങ്ങളുടെ പേരിൽ കടുത്ത പ്രതിസന്ധിയിലായി. ആളെ മാറി കസ്റ്റഡിയിൽ എടുത്തതാണ് ശ്രീജിത്തിനെയെന്ന് കൂടി വ്യക്തമായതോടെ വിവാദങ്ങളെ പ്രതിരോധിക്കാൻ പോലും പൊലീസിന് കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച് മർദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ചെറുകുടലിലും മുറിവുണ്ട്. പരിക്കുകൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ പറയുന്നു. മുറിവുകളും ക്ഷതങ്ങളും ആയുധങ്ങൾ കൊണ്ടുള്ളതല്ല. ആശുപത്രിയ
കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന് അതിക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നുവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസ് വെട്ടിലായി. വയറിനേറ്റ അതിക്രൂരമായ ആക്രമണമാണ് ശ്രീജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇതോടെ സംസ്ഥാന പൊലീസ് കസ്റ്റഡി മരണങ്ങളുടെ പേരിൽ കടുത്ത പ്രതിസന്ധിയിലായി. ആളെ മാറി കസ്റ്റഡിയിൽ എടുത്തതാണ് ശ്രീജിത്തിനെയെന്ന് കൂടി വ്യക്തമായതോടെ വിവാദങ്ങളെ പ്രതിരോധിക്കാൻ പോലും പൊലീസിന് കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച് മർദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ചെറുകുടലിലും മുറിവുണ്ട്. പരിക്കുകൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ പറയുന്നു. മുറിവുകളും ക്ഷതങ്ങളും ആയുധങ്ങൾ കൊണ്ടുള്ളതല്ല. ആശുപത്രിയിലെത്തിക്കുമ്പോൾ ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന മെഡിക്കൽ റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നതോടെ പൊലീസ് ഒന്നുകൂടി പ്രതിരോധത്തിലായി. ആന്തരികാവയവങ്ങളിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രിയിൽനിന്നുള്ള ചികിത്സാരേഖയിൽ പറയുന്നത്.
വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവൻ ആത്മഹത്യചെയ്ത സംഭവത്തിൽ ശനിയാഴ്ച പുലർച്ചെയാണ് ശ്രീജിത്തിനെ വീട്ടിൽനിന്ന് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ഇതിനിടയിലാണ് ശ്രീജിത്തിന് മർദനമേറ്റതെന്ന സംശയം ബലപ്പെടുത്തുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും മെഡിക്കൽ റിപ്പോർട്ടും.
അടിവയറ്റിൽ മുറിവേറ്റനിലയിലാണ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നു. രക്തത്തിൽ അണുബാധ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചെറുകുടലിൽ മുറിവ് പറ്റിയതായി ശസ്ത്രക്രിയയ്ക്കിടെ കണ്ടെത്തി. കുടലിലും മറ്റും ചതവും ശ്രദ്ധയിൽപ്പെട്ടു. രക്തസമ്മർദം അപകടകരമായ അവസ്ഥയിലായിരുന്നു.
വൃക്കയുടെയും കരളിന്റെയും പ്രവർത്തനവും ദോഷകരമായി ബാധിച്ചിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനവും അപകടാവസ്ഥയിലായിരുന്നു. രണ്ടുദിവസം ഐ.സി.യു.വിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. ചൊവ്വാഴ്ച പൊലീസ് സർജൻ ഡോ. സക്കറിയ തോമസിന്റെ നേതൃത്വത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടന്നത്. രണ്ടരമണിക്കൂർ നീണ്ട നടപടികൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
വീടാക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഇല്ലെന്ന് ആത്മഹത്യ ചെയ്തയാളുടെ മകൻ
അതിനിടെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ഇടയാക്കിയ സംഭവവും പൊലീസിന് പറ്റിയ അബദ്ധം തെളിയിക്കുന്നതായി. വീട്ടുടമയുടെ ആത്മഹത്യാ കേസിൽ ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇക്കാര്യം വ്യക്തമാക്കി മരിച്ച ആളിന്റെ മകൻ വിനീഷും രംഗത്തെത്തി. വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ വിനീഷ് വ്യക്തമാക്കി. 'വെള്ളിയാഴ്ച 12 മണിയോടെയാണ് മാരകായുധങ്ങളുമായെത്തിയ 16-ഓളം പേർ ചേർന്ന് വീട് ആക്രമിച്ചത്. അപ്പോൾ എല്ലാവരെയും തിരിച്ചറിയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.
അക്രമത്തിൽ എന്റെ കൈക്ക് പരിക്കേറ്റതിനാൽ ഉടനെതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പറയാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്'. - വിനീഷ് പറഞ്ഞു. താൻ പറഞ്ഞ ശ്രീജിത്തല്ല കസ്റ്റഡിയിലായതെന്ന മട്ടിൽ വിനീഷ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഇത് തിരുത്തി. എന്നാൽ ശ്രീജിത്തിനെക്കുറിച്ച് വിനീഷ് മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വാസുദേവന്റെ സഹോദരനുമായുള്ള സംഘർഷത്തിന്റെതുടർച്ചയാണ് വീട് ആക്രമിക്കുന്നതിലേക്കും വാസുദേവന്റെ ആത്മഹത്യയിലേക്കും നയിച്ചത്. സംഭവത്തിൽ ശ്രീജിത്തും സഹോദരൻ സജിത്തും ഉൾപ്പെടെ 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശനിയാഴ്ച പുലർച്ചയോടെ ശ്രീജിത്തടക്കം പത്തുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഇല്ലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. വിനീഷും ശ്രീജിത്തും സുഹൃത്തുക്കളാണ്. വിനീഷിന്റെ വീട് ആക്രമിക്കാൻ ശ്രീജിത്ത് ഒരിക്കലും പോകില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യം പൊലീസിനോട് ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പറഞ്ഞിരുന്നു. എന്നാൽ, പൊലീസ് ദയ കാണിച്ചില്ല. കൺമുന്നിൽവെച്ച് മർദിക്കുകയും വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുപോയെന്നും അവർ പറയുന്നു.
മൃതദേഹവുമായി ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ
അതിനിടെ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചിരുന്നു. കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ മുതൽ നടത്തിവന്ന ഉപരോധ സമരത്തിന്റെ തുടർച്ചയായിരുന്നു മൃതദേഹവുമായുള്ള പ്രതിഷേധം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം കലക്ടർ സ്ഥലത്തെത്തി അറിയിച്ചതോടെയാണ് ഉപരോധം പിൻവലിച്ചത്.
കസ്റ്റഡി മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുക, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൊണ്ടുവന്ന മൃതദേഹവുമായി വൈകീട്ട് ഏഴ് മണിയോടെ ദേശീയപാത ഉപരോധിക്കുകയായിരുന്നു. കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയും റൂറൽ എസ്‌പി എ.വി. ജോർജും സ്ഥലത്തെത്തി ബിജെപി നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് പ്രശ്‌നപരിഹാരമുണ്ടായത്. പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വന്നശേഷം മറ്റ് നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കുടുംബത്തിന് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകുമെന്നും അവർ അറിയിച്ചു. ഉന്നതതല പൊലീസ് സംഘം ബുധനാഴ്ച വരാപ്പുഴയിൽ എത്തും. ശ്രീജിത്തിന്റെ മൃതദേഹം രാത്രി വൈകി വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ശ്രീജിത്തിന്റെ മരണത്തിൽ പ്രതിഷേധിച്ച് പറവൂർ മണ്ഡലത്തിൽ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ രാവിലെ ആരംഭിച്ച ഉപരോധം രാത്രി എട്ട് വരെ നീണ്ടു. സ്വകാര്യ ബസുകൾ രാവിലെ സർവിസ് നടത്താൻ തുടങ്ങിയെങ്കിലും സമരക്കാർ ഇടപെട്ട് നിർത്തിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും തടഞ്ഞു.
ചില ബസുകൾ വരാപ്പുഴ ഒഴിവാക്കി സർവിസ് നടത്തി. രാവിലെ മുതൽ എസ്.എൻ.ഡി.പി കവലയിൽ പ്രവർത്തകർ തടിച്ചുകൂടിയത് ദേശീയപാത സ്തംഭിക്കാൻ കാരണമായി. ഇതുവഴിവന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ സമരക്കാർ തടഞ്ഞു. ഒരു കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. പിന്നീട് ഇരുചക്രവാഹനങ്ങളും കാറുകളും കടത്തിവിട്ടെങ്കിലും കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തടഞ്ഞിട്ടു. റോഡ് ഉപരോധത്തെത്തുടർന്ന് പലതവണ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ചില വാഹനങ്ങൾ കൂനമ്മാവിൽനിന്ന് വരാപ്പുഴയിലേക്കു കടത്തിവിടാതെ കൊങ്ങോർപ്പിള്ളി വഴിയും മഞ്ഞുമ്മൽ കവലയിൽനിന്ന് കളമശ്ശേരി, ഏലൂർ, പാതാളം വഴിയും തിരിച്ചുവിട്ടു.
പൊലീസിന്റേത് ഗുരുതര വീഴ്‌ച്ചയെന്ന് മനുഷ്യാവകാശ കമ്മിഷൻ
ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിന്റേതു ഗുരുതരവീഴ്ചയെന്നു മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസും വ്യക്തമാക്കി. ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റം ചുമത്തണം. പൊലീസ് കസ്റ്റഡിയിലല്ല മർദനമേറ്റതെന്ന റൂറൽ എസ്‌പി എ.വി.ജോർജിന്റെ പ്രതികരണം വിശ്വസനീയമല്ല. 23 ന് ആലുവയിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകാൻ വരാപ്പുഴ എസ്‌ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യാവകാശ കമ്മിഷൻ മുൻപാകെ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. തുടർച്ചയായി തെറ്റുചെയ്യുന്ന പൊലീസുകാരെ സർവീസിൽ നിന്നു മാറ്റിനിർത്തണം. ഇതിനായി സർവീസ് ചട്ടങ്ങളിൽ മാറ്റം വരുത്തണം. കസ്റ്റഡി പീഡനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ എടുക്കുമ്പോൾ അസോസിയേഷൻ ഇടപെട്ട് അത് റദ്ദ് ചെയ്യിക്കുകയാണുണ്ടാവുന്നത്. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് മഫ്ടിയിലെത്തിയ പൊലീസുകാർ വീട്ടിൽ നിന്നു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുക്കുന്നത്.
വാഹനത്തിൽ കയറ്റിയതിനുശേഷം മർദിച്ചതു കണ്ടതായി ഭാര്യ മൊഴി നൽകിയിട്ടുണ്ട്. അവശനായ നിലയിൽ മഫ്ടിയിലുള്ള പൊലീസുകാരാണ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കസ്റ്റഡിയിലുള്ള പ്രതിയെ ആശുപത്രിയിലെത്തിക്കേണ്ടത് പൊലീസ് യൂണിഫോമിലാകണം. കൂടാതെ ആശുപത്രിയിൽ പൊലീസ് കാവലും വേണം. ശ്രീജിത്തിന് ഭക്ഷണം, വെള്ളം, അടിയന്തര ചികിത്സ എന്നിവ നൽകുന്നതിൽ പൊലീസ് വീഴ്ച വരുത്തി.
ശ്രീജിത്തിനെ കാണാൻ ആശുപത്രിയിൽ പോയിരുന്നെങ്കിലും ആരോഗ്യനില മോശമായതിനാൽ മൊഴിയെടുക്കാനായില്ല. ശ്രീജിത്തിന്റെ അടിവയറിന് മർദനമേറ്റിരുന്നു. ചെറുകുടലിൽ നീളത്തിലുള്ള മുറിവുണ്ട്. ഇതിലൂടെ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തുവന്ന് അണുബാധയുണ്ടായി. ഹൃദയ സ്തംഭനമുണ്ടായതായും ഡോക്ടർമാർ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
ബിജെപി ഹർത്താലിൽ ആശുപത്രിയിലേക്ക് പോയവർക്കും മർദ്ദനം
അതിനിടെ ഇന്നലെ നടന്ന ബിജെപി ഹർത്താൽ അക്രമങ്ങൾക്ക് വഴിവെച്ചു. ഹർത്താലിനിടെ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്കു പോയ യുവാവിനു ക്രൂര മർദനം. ഹർത്താൽ തുടങ്ങി ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ട സമയത്താണ് അക്രമം അരങ്ങേറിയത്. ആലങ്ങാട് സ്വദേശിയായ മുഹമ്മദ് ഷാഫിക്കാണു മർദനമേറ്റത്. പൊലീസ് നോക്കിനിൽക്കെ ആയിരുന്നു മർദനം.
ആലങ്ങാടു നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് സുഹൃത്തിന്റെ 15 ദിവസം പ്രായമുള്ള കുഞ്ഞുമായാണ് പോയിരുന്നത്. ഷാഫിയായിരുന്നു കാർ ഓടിച്ചിരുന്നത്. പിന്നിൽ നിന്നു മറ്റു വാഹനങ്ങളെ മറികടന്നു വേഗത്തിൽ എത്തിയ കാർ പ്രവർത്തകർ തടഞ്ഞു. കാർ ഓടിച്ചിരുന്ന ഷാഫി പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. പ്രവർത്തകരിൽ ഒരാൾ യുവാവിനെ തള്ളുകയും മറ്റുള്ളവർ ചേർന്നു മർദിക്കുകയുമായിരുന്നു.
യുവാവും തിരിച്ചടിച്ചു. സമീപം പൊലീസുണ്ടായിരുന്നെങ്കിലും രംഗം വഷളായ ശേഷമാണു പൊലീസ് ഇടപെട്ടത്. പൊലീസ് എത്തി പ്രവർത്തകരെ തള്ളിമാറ്റി. തുടർന്നു കാറിൽ കയറിയ യുവാവ് കാർ മുന്നോട്ടെടുത്തപ്പോഴും പ്രതിഷേധക്കാരിൽ ചിലർ അസഭ്യവർഷവും ആക്രോശവും തുടർന്നു.
പരീക്ഷയെഴുതാനായി കൊച്ചിയിലേക്ക് ഇരുചക്രവാഹനത്തിൽ കടന്നുപോയ വിദ്യാർത്ഥിനികളെയും പ്രതിഷേധക്കാർ തടഞ്ഞു. ഇവർ പ്രതികരിച്ചതിനെത്തുടർന്നു സംഘർഷമുണ്ടായി. പ്രതിഷേധക്കാർ മോശം ഭാഷയിൽ സംസാരിച്ചതായി വിദ്യാർത്ഥിനികൾ ആരോപിച്ചു. ഹർത്താൽ അനുകൂലികൾ പറവൂർ നഗരസഭാ ഓഫിസിലെ ഫർണിച്ചറുകൾ അടിച്ചുതകർത്തു. തടയാൻ ശ്രമിച്ച വനിതാ കൗൺസിലർ അജിത ഗോപാലനും ജീവനക്കാർക്കും നേരെ കയ്യേറ്റശ്രമമുണ്ടായി.