- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രക്ഷപെടണമെന്നില്ല; അതെല്ലാം സിനിമയിൽ മാത്രം; ബൈപോളാർ ഡിസോഡർ എന്ന വാദമുയർത്തിയിട്ടും നടൻ ജയിലിൽ പോയി; പാലക്കാട്ടെ കേസിൽ നിന്നും രക്ഷപ്പെട്ടതും 'മാടമ്പള്ളിയിലെ മനോരോഗി' ചമഞ്ഞ്; ശ്രീജിത്ത് രവിയുടെ അറസ്റ്റിൽ നടുങ്ങി സിനിമാക്കാർ
തൃശൂർ: ചികിൽസയും ശിക്ഷയും തമ്മിൽ ബന്ധമില്ല. നടൻ ശ്രീജിത്ത് രവിക്ക് സൈക്കോതെറപ്പി ചികിത്സ നൽകുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീൽ കോടതിയെ അറിയിച്ചു. കുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് വക്കീൽ ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഒരു രോഗമുണ്ടെന്നും ഇത്തരത്തിൽ നഗ്‌നതാ പ്രദർശനം നടത്താനുള്ള കാരണം അതാണെന്നും നടൻ പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ശ്രീജിത്തിന്റെ മൊഴി. ഇതെല്ലാം സിനിമാക്കാരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ശ്രീജിത്ത് രവിക്കെതിരെ താര സംഘടനയായ അമ്മ നടപടി ആലോചിക്കുന്നുണ്ട്.
എന്നാൽ രണ്ടു തവണയാണ് ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം ഇത്തവണ നടത്തിയത്. രണ്ടും ഒരോ കുട്ടികളുടെ മുമ്പിൽ. ഇത് പൊലീസ് ഗൗരവത്തോടെ എടുത്തു. പ്രതി മുൻപും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയിൽ തൃശൂർ സിജെഎം കോടതി ജാമ്യം നിഷേധിച്ചു. ഇന്നലെ രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികൾ നൽകിയ പരാതിയിൽ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോൾ എസ്.എൻപാർക്കിൽ വച്ച് ജൂലൈ 4ന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസ്സുള്ള കുട്ടികൾക്കു മുന്നിലായിരുന്നു നഗ്‌നതാപ്രദർശനം.
പാർക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. സിസിടിവി പരിശോധനയാണ് നിർണ്ണായകമായത്. എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രക്ഷപെടണമെന്നില്ലെന്നും സിനിമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കൊടുത്തിരിക്കുന്ന തെറ്റിദ്ധാരണയാണതെന്നും തെളിയിക്കുന്നതാണ് ശ്രീജിത്ത് രവിയുടെ ജയിൽവാസം.
'മാനസിക രോഗമുള്ള ഒരു വ്യക്തി ആ രോഗത്തിന്റെ തീവ്രാവസ്ഥയിൽ ചെയ്യുന്ന കാര്യങ്ങൾ നിയമത്തിന് വിരുദ്ധമാണെന്ന് തിരിച്ചറിയാൻ കഴിയാതെ വരുന്ന കുറ്റകൃത്യങ്ങൾ മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. എന്നാൽ, നടൻ ശ്രീജിത്ത് രവിയുടെ കേസ് അങ്ങനെയല്ല . കോടതിയിൽ സർട്ടിഫിക്കറ്റ് കൊടുത്തിട്ട് പോലും ജാമ്യം ലഭിച്ചില്ല'- മനോരോഗ വിദഗ്ധനായ ഡോ. മോഹൻ റോയ് വിശദീകരിച്ചത് ഇങ്ങനെയാണ്. ശ്രീജിത്ത് രവിക്കെതിരെ നഗ്‌നത പ്രദർശന പരാതിയും കേസും അറസ്റ്റും മുമ്പുണ്ടായിട്ടുണ്ട്. 2016ൽ ഒറ്റപ്പാലം പത്തിരിപ്പാലയിലായിരുന്നു സംഭവം. 14 വിദ്യാർത്ഥികളാണ് അന്ന് പരാതി നൽകിയത്.
സ്‌കൂളിലേക്ക് സംഘമായി പോയ പെൺകുട്ടികൾക്കടുത്തെത്തി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്ന് നഗ്‌നത പ്രദർശിപ്പിക്കുകയും കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ബഹളം വെച്ചപ്പോൾ പെട്ടെന്ന് കാറോടിച്ച് പോയി. കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിക്കുകയും അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുക്കുകയുമായിരുന്നു. ഒറ്റപ്പാലം കോടതിയിൽ 164 പ്രകാരം മൊഴിയും നൽകിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിക്ക് ബൈപോളാർ ഡിസോർഡർ എന്ന മാനസിക വൈകല്യമാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കിയതെന്ന് പത്തിരിപ്പാലയിലെ പരാതി നൽകിയ കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് പറഞ്ഞു.
പല തരത്തിലുള്ള മാനുഷിക വികാരങ്ങൾ മാറി മാറി വരുന്ന അവസ്ഥക്ക് പറയുന്നപേരാണ് ബൈപോളാർ ഡിസോർഡർ. ഇത്തരത്തിലുള്ള മാനസികാവസ്ഥയിലുള്ളവർക്ക് മൂഡിൽ പെട്ടന്ന് ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇത് പെട്ടന്ന് ഒരു ദിവസം കൊണ്ട് ആരംഭിക്കുന്ന പ്രശ്‌നമല്ല. നേരത്തെ തന്നെ ഈ അവസ്ഥ ആരംഭിച്ചിട്ടുണ്ടാകും. നൂറിൽ ഒരാൾക്കെങ്കിലും എന്നെങ്കിലും ഒരിക്കൽ ഇത്തരം അവസ്ഥ വന്നിട്ടുണ്ടാകും.
ഇത്തവണയും ബൈപോളാർ ഡിസോർഡർ' രോഗിയെന്ന വാദമാണ് ശ്രീജിത്ത് രവി മുമ്പോട്ട് വച്ചത്. താൻ രോഗിയാണെന്നും ചികിത്സ നടക്കുന്നുണ്ടെന്നും രണ്ട് ദിവസമായി മരുന്ന് കഴിക്കാതിരുന്നതിനാൽ സംഭവിച്ചതാണെന്നുമുള്ള വാദം തള്ളിയാണ് തൃശൂർ പോക്‌സോ കോടതി 14 ദിവസം റിമാൻഡിന് ഉത്തരവിട്ടത്. തൃശൂർ വെസ്റ്റ് പൊലീസാണ് വ്യാഴാഴ്ച രാവിലെ ശ്രീജിത്ത് രവിയെ വീട്ടിൽ നിന്നു അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നടന്റെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.
ജൂലൈ നാലിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപത്ത് 14ഉം പത്തും വയസ്സുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ച ശേഷം അവിടെനിന്ന് പോയി. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. കുട്ടികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കാറിനെക്കുറിച്ച് ലഭിച്ച സൂചനകളാണ് നിർണായകമായത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായ പ്രശ്‌നമാണെന്നും ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വാദിച്ചു. അതിനായി മെഡിക്കൽ രേഖകളും ഹാജരാക്കി.
എന്നാൽ മെഡിക്കൽ രേഖകൾ വ്യാഴാഴ്ചത്തേതാണെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകൽ ആകുമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷൽ പ്രോസിക്യൂട്ടർ ലിജി മധു വാദിച്ചു. പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി 14 ദിവസം റിമാൻഡിന് ഉത്തരവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ