- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പറഞ്ഞത് കാർ തന്റെയാണെന്നും ഓടിച്ചത് വേറെ ആരോ എന്ന്; രണ്ടാമത് പറഞ്ഞത് കാറിലിരുന്ന് സെക്‌സ് ചാറ്റ് നടത്തിയത് കണ്ട് പെൺകുട്ടികൾ തെറ്റിദ്ധരിച്ചെന്ന്; ഇപ്പോൾ പറയുന്നത് കാർ നമ്പർ എഴുതിയപ്പോൾ പെൺകുട്ടികൾക്ക് തെറ്റിയതാകാമെന്ന്: നഗ്നത പ്രദർശന വിഷയത്തിൽ നിലപാട് മൂന്നാമതും മാറ്റി ശ്രീജിത്ത് രവി
പാലക്കാട്: ഒറ്റപ്പാലത്തു വച്ച് സ്‌കൂൾ വിദ്യാർത്ഥിനികളെ അപമാനിച്ച കേസിൽ അറസ്റ്റിലായ ശ്രീജിത്ത് രവിക്ക് ഇന്നലെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും സംഭവിച്ചതിനെ കുറിച്ചും നടനെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴികുന്നില്ല. താനൊന്നും അറിഞ്ഞില്ലെന്ന് മാദ്ധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞ ശ്രീജിത്ത് രവി പലതവണയാണ് മാറ്റിമാറ്റി കാര്യങ്ങൾ പറഞ്ഞത്. ആദ്യം പറഞ്ഞത് കാർ ഓടിച്ചത് താനല്ലെന്നും മറ്റാരോയാകുമെന്നുമാണ് പിന്നീട് പറഞ്ഞത് കാറിലിരുന്ന് സെക്‌സ് ചാറ്റ് നടത്തിയത് കണ്ട് പെൺകുട്ടികൾ തെറ്റിദ്ധരിച്ചെന്നാണ്. ഇപ്പോൾ പറയുന്നത് കാർ നമ്പർ എഴുതിയപ്പോൾ പെൺകുട്ടികൾക്ക് തെറ്റിയതാകാമെന്നുമാണ്. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ ഇതൊക്കെ പൊളിഞ്ഞതോടെയാണ് നടന് വിലങ്ങു വീണത്. പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നു നഗ്‌നതാപ്രദർശനം നടത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും മൊബൈൽഫോണിൽ ചിത്രം പകർത്തിയെന്നുമാണു വിദ്യാർത്ഥിനികൾ ശ്രീജിത്തിനെതിരെ ഉയർന്ന ആദ്യ പരാതി. കാറിന്റെ നമ്പറും പരാതിക്കൊപ്പമുണ്ടായിരുന്നു. കാറ
പാലക്കാട്: ഒറ്റപ്പാലത്തു വച്ച് സ്‌കൂൾ വിദ്യാർത്ഥിനികളെ അപമാനിച്ച കേസിൽ അറസ്റ്റിലായ ശ്രീജിത്ത് രവിക്ക് ഇന്നലെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും സംഭവിച്ചതിനെ കുറിച്ചും നടനെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴികുന്നില്ല. താനൊന്നും അറിഞ്ഞില്ലെന്ന് മാദ്ധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞ ശ്രീജിത്ത് രവി പലതവണയാണ് മാറ്റിമാറ്റി കാര്യങ്ങൾ പറഞ്ഞത്. ആദ്യം പറഞ്ഞത് കാർ ഓടിച്ചത് താനല്ലെന്നും മറ്റാരോയാകുമെന്നുമാണ് പിന്നീട് പറഞ്ഞത് കാറിലിരുന്ന് സെക്‌സ് ചാറ്റ് നടത്തിയത് കണ്ട് പെൺകുട്ടികൾ തെറ്റിദ്ധരിച്ചെന്നാണ്. ഇപ്പോൾ പറയുന്നത് കാർ നമ്പർ എഴുതിയപ്പോൾ പെൺകുട്ടികൾക്ക് തെറ്റിയതാകാമെന്നുമാണ്. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ ഇതൊക്കെ പൊളിഞ്ഞതോടെയാണ് നടന് വിലങ്ങു വീണത്.
പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നു നഗ്‌നതാപ്രദർശനം നടത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും മൊബൈൽഫോണിൽ ചിത്രം പകർത്തിയെന്നുമാണു വിദ്യാർത്ഥിനികൾ ശ്രീജിത്തിനെതിരെ ഉയർന്ന ആദ്യ പരാതി. കാറിന്റെ നമ്പറും പരാതിക്കൊപ്പമുണ്ടായിരുന്നു. കാറിന്റെ ഉടമസ്ഥൻ ശ്രീജിത് രവിയാണെന്നു കണ്ടെത്തിയ പൊലീസ്, സ്‌കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം (പോസ്‌കോ) അനുസരിച്ചാണ് കേസ്.
എന്നാൽ ശ്രീജിത്തിനെപ്പോലെ പ്രശസ്തനായ ഒരു നടൻ പൊതുസ്ഥലത്ത് ഇങ്ങനെയൊരു അതിക്രമത്തിനു മുതിരുമോ എന്ന ചോദ്യം പലരും ഉന്നയിരുന്നു. എന്നാൽ, സംഭവ സമയം നടൻ മദ്യത്തിന്റെ ലഹരിയിലായിരുന്നു എന്നാണ് പലരും പറയുന്നത്. പ്രമുഖ നടൻ എന്ന നിലയിൽ പൊലീസ് പോലും ആദ്യം പരാതി കാര്യമായി എടുത്തിരുന്നില്ല. എന്നാൽ മാദ്ധ്യമങ്ങളിൽ നടന്റെ പേര് വന്നതോടെ ചിത്രം മാറിമറിഞ്ഞു.
വിദ്യാർത്ഥിനികൾ ആളെ തിരിച്ചറിഞ്ഞെന്നും ഇതു തന്നെ പ്രധാന തെളിവാണെന്നും പൊലീസ് പറയുന്നു. കാർ തന്റേതാണെന്നുശ്രീജിത് മൊഴി നൽകിയിട്ടുണ്ട്. അതു മറ്റൊരാൾ ഉപയോഗിച്ചതായി പറഞ്ഞിട്ടുമില്ല. പിന്നെയുള്ള സാധ്യത നമ്പർ എഴുതിയപ്പോൾ തെറ്റിപ്പോകുക എന്നതാണ്. പക്ഷേ നമ്പർ തെറ്റിയാലും കാർ തിരിച്ചറിഞ്ഞ സ്ഥിതിക്ക് അതിലും കാര്യമില്ല.
അതേസമയം, സ്‌കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നാണ് ശ്രീജിത്ത് രവി ഇന്നലെ പ്രതികരിച്ചത്. 'പൊലീസ് പറയുന്ന സംഭവത്തിൽ ഉൾപ്പെട്ട കാറിന്റെ നമ്പർ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാർത്ഥിനികൾക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പർ എഴുതിയെടുത്തപ്പോൾ തെറ്റിപ്പോയതാകാം' എന്നായിരുന്നു നടന്റെ പ്രതികരണം
കുട്ടികൾ സമീപത്തുണ്ടായിരുന്ന നാട്ടുകാരോടും പിന്നീട് അദ്ധ്യാപകരോടും പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയിതോടെയാണ് നടനെതിരെ അന്വേഷണം നീങ്ങിയത്. തുടർന്നു കണ്ടാലറിയാവുന്ന യുവാവെന്ന പേരിൽ പ്രതിചേർത്ത് 31നു കേസെടുത്തു. നാട്ടുകാർ നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിൽ കാർ ശ്രീജിത്തിന്റെതാണെന്നു പൊലീസ് കണ്ടെത്തി.
വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്ന 16 പേരിൽ നിന്നു മൊഴിയെടുത്തു. വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ഇന്നലെ രാവിലെ, കേസിൽ സാക്ഷിയായി ഉൾപ്പെടുത്തിയിട്ടുള്ള അകലൂർ സ്വദേശിയെ കാണിച്ചു തിരിച്ചറിയൽ നടപടി പൂർത്തിയാക്കിയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് അറിയിച്ചു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഉച്ചകഴിഞ്ഞു പാലക്കാട് കോടതിയിൽ ഹാജരാക്കിയ നടന് ജഡ്ജി കെ.പി.ഇന്ദിര ഉപാധികളോടെ ജാമ്യം അനുവദിച്ചു. ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തത്തുല്യമായ തുകയ്ക്കു രണ്ടുപേരുടെ ആൾജാമ്യവുമാണു പ്രധാന ഉപാധി. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും വ്യാഴാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം ശ്രീജിത് രവിയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനു വീഴ്ച സംഭവിച്ചെന്നു സബ്കലക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേലക്ടർ പി.മേരിക്കുട്ടിയുടെ നിർദ്ദേശപ്രകാരം പി.ബി.നൂഹ് നടത്തുന്ന അന്വേഷണ റിപ്പോർട്ടിൽ ഒറ്റപ്പാലത്തെ സിവിൽ പൊലീസ് ഓഫിസർക്കെതിരെ പരാമർശമുള്ളതായാണു വിവരം. പത്തിരിപ്പാലയിലെ സ്‌കൂൾ പ്രിൻസിപ്പലിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ സ്‌കൂളിലെത്തിയ സിപിഒക്കെതിരെയാണു പരാമർശം. അന്വേഷണത്തിൽ കാലതാമസം വരുത്തിയെന്നും പരാതിക്കാരോടു മോശമായി പെരുമാറിയെന്നും കേസ് മൂടിവയ്ക്കാൻ ശ്രമിച്ചെന്നുമാണു കണ്ടെത്തൽ.
പൊലീസിന്റെ ഭാഗംകൂടി കേട്ടശേഷം റിപ്പോർട്ട് കലക്ടർക്കു സമർപ്പിക്കും. 27നു നടന്ന സംഭവത്തിൽ അന്വേഷണം വൈകുന്നെന്ന് ആരോപിച്ചാണു സ്‌കൂളിലെ ചിലർ കലക്ടറെ നേരിൽ കണ്ടു പരാതി അറിയിച്ചത്. കലക്ടറുടെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച സ്‌കൂളിലെത്തിയ സബ്കലക്ടർ വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും മൊഴിയെടുത്തു. ഇതിനു ശേഷമാണു പൊലീസ് സ്‌കൂളിലെത്തി വിദ്യാർത്ഥികളിൽ നിന്നു മൊഴിയെടുത്തതും നടനെ കസ്റ്റഡിയിലെടുത്തതും.