- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വഭാവ വൈകൃതമുണ്ടെങ്കിൽ എന്തുമാകാമോ! കുട്ടികളെ ലിംഗം കാണിച്ച് സെൽഫിയെടുത്തിന് കാരണം മനോരോഗമെന്ന വാദത്തിന് അംഗീകാരം; ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചികിത്സ നൽകാമെന്ന് പിതാവിന്റെയും ഭാര്യയുടെയും ഉറപ്പ് നിർണ്ണായകമായി; ആഫ്രിക്കയിൽ നിന്ന് പറന്നിറങ്ങിയ ടിജി രവി മകനെ പുറത്തു കൊണ്ടു വരുമ്പോൾ
കൊച്ചി: അസുഖക്കാരനാണെന്ന നടന്റെ വാദം ഒടുവിൽ കേ്ാടതി അംഗികാരിച്ചു.പോക്സോ കേസിൽ നടൻ ശ്രീജിത് രവിക്ക് ജാമ്യം. സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചികിത്സ നൽകാമെന്ന പിതാവിന്റെയും ഭാര്യയുടെയും ഉറപ്പിലാണ് ജാമ്യം.
2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ് ശ്രീജിത്ത് കോടതിയെ അറിയിച്ചത്. തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു0 അതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങൾ ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
പെൺകുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന കേസിൽ റിമാൻഡിലായതോടെയാണ് ശ്രീജിത് രവി ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ നൽകിയത്.പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജയിലിൽ തുടരേണ്ടിവരുന്നതു മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹർജിയിൽ അറിയിച്ചു. ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ തൃശൂർ അഡീഷനൽ സെഷൻസ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്‌സോ വകുപ്പുകൾ തുടങ്ങിയവ പ്രകാരമാണു കേസ്.
അറസ്റ്റിലായ ശ്രീജിത്തിന്റെ ജാമ്യം നേരത്തെ അഡീഷണൽ സെഷൻസ് കോടതി തള്ളുകയായിരുന്നു. പ്രതി നേരേെത്തയും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അഡീഷണൽ സെഷൻസ് കോടതി ജാമ്യം തള്ളിയത്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്‌സോ എന്നിവയാണ് ശ്രീജിത്തിന് നേരെ ചുമത്തിയ വകുപ്പുകൾ.
തൃശൂർ അയ്യന്തോൾ എസ്എൻ പാർക്കിനു സമീപത്തെ ഫ്‌ളാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്. പതിനൊന്നും പതിനാലും വയസ്സുള്ള കുട്ടികൾക്കു മുന്നിൽ ശ്രീജിത്ത് രവി നഗ്‌നത പ്രദർശിപ്പിച്ചെന്നാണു പരാതി. ആഡംബര വാഹനത്തിലെത്തിയയാൾ അശ്ലീല പ്രദർശനം നടത്തിയെന്നു കുട്ടികൾ രക്ഷിതാക്കളോടു പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതോടെ രക്ഷിതാക്കൾ വെസ്റ്റ് പൊലീസിനു പരാതി നൽകി. പാർക്കിനു സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ നടനെ തിരിച്ചറിയുകയായിരുന്നു.