- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടവർ ലൊക്കേഷൻ പോലും പരിശോധിച്ചില്ല; നടൻ ശ്രീജിത് രവിക്കെതിരായ പോക്‌സോ കേസ് ഒതുക്കാൻ സമ്മർദം ശക്തം; പരാതിക്കാരിയുടെ രഹസ്യമൊഴി എടുത്തിട്ടും കുറ്റപത്രമായില്ല; മൊബൈലിലെ അശ്ലീല സൈറ്റിൽ ചാറ്റ് ചെയ്യുകയായിരുന്നെന്നു ശ്രീജിത് പറഞ്ഞതായി പൊലീസ്
ഒറ്റപ്പാലം: പ്രമുഖ നടൻ ശ്രീജിത് രവിക്കെതിരായ പോക്‌സോ കേസ് ഒതുക്കിത്തീർക്കാനും പരാതിക്കാരെ സ്വാധീനിച്ച് പിന്തിരിപ്പിക്കാനും ഉന്നതതല സമ്മർദ്ദം ശക്തം. കോടതി പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത് മാസമൊന്നായിട്ടും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റാരോപിതനായ നടന് അനുകൂലമായി പൊലീസ് പെരുമാറിയെന്ന ആക്ഷേപത്തിലെ അന്വേഷണം പ്രഹസനനടപടികളിലൊതുക്കിയതായും ആക്ഷേപമുണ്ട്. ഓഗസ്റ്റ് 27 നാണ് നടൻ ശ്രീജിത് രവിക്കെതിരെ പത്തിരിപ്പാലയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികളുടെ പരാതി പ്രകാരം പ്രിൻസിപ്പൽ രേഖാമൂലം പരാതി നൽകുന്നത്. പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയിൽ പത്തിരിപ്പാലചന്തക്ക് സമീപത്ത് വച്ച് രാവിലെ 7.50 ന് സ്‌കൂളിലേക്ക് നടന്നു വരികയായിരുന്ന വിദ്യാർത്ഥിനികളോട് ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കുള്ള യാത്രാമധ്യേ അശ്ലീലഭാഷയിൽ സംസാരിച്ചുവെന്നും മൊബൈലിൽ ചിത്രം പകർത്താൻ ശ്രമിച്ചെന്നുമായിരുന്നു പരാതി. തുടക്കത്തിലേ പൊലീസ് പരാതി ലഘൂകരിച്ചു കാണാനും ദുർബലവകുപ്പു ചുമത്താനുമാണ് തയാറായത്. ഐ പി സി 509, പൊലീസ് ആക്ട് 119 എന്നീ വകുപ്പു
ഒറ്റപ്പാലം: പ്രമുഖ നടൻ ശ്രീജിത് രവിക്കെതിരായ പോക്‌സോ കേസ് ഒതുക്കിത്തീർക്കാനും പരാതിക്കാരെ സ്വാധീനിച്ച് പിന്തിരിപ്പിക്കാനും ഉന്നതതല സമ്മർദ്ദം ശക്തം. കോടതി പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത് മാസമൊന്നായിട്ടും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റാരോപിതനായ നടന് അനുകൂലമായി പൊലീസ് പെരുമാറിയെന്ന ആക്ഷേപത്തിലെ അന്വേഷണം പ്രഹസനനടപടികളിലൊതുക്കിയതായും ആക്ഷേപമുണ്ട്.
ഓഗസ്റ്റ് 27 നാണ് നടൻ ശ്രീജിത് രവിക്കെതിരെ പത്തിരിപ്പാലയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികളുടെ പരാതി പ്രകാരം പ്രിൻസിപ്പൽ രേഖാമൂലം പരാതി നൽകുന്നത്. പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയിൽ പത്തിരിപ്പാലചന്തക്ക് സമീപത്ത് വച്ച് രാവിലെ 7.50 ന് സ്‌കൂളിലേക്ക് നടന്നു വരികയായിരുന്ന വിദ്യാർത്ഥിനികളോട് ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കുള്ള യാത്രാമധ്യേ അശ്ലീലഭാഷയിൽ സംസാരിച്ചുവെന്നും മൊബൈലിൽ ചിത്രം പകർത്താൻ ശ്രമിച്ചെന്നുമായിരുന്നു പരാതി.
തുടക്കത്തിലേ പൊലീസ് പരാതി ലഘൂകരിച്ചു കാണാനും ദുർബലവകുപ്പു ചുമത്താനുമാണ് തയാറായത്. ഐ പി സി 509, പൊലീസ് ആക്ട് 119 എന്നീ വകുപ്പുകളാണ് ചേർത്തത്. ആരോപണ വിധേയന്റെ ഫോണിന്റെ സംഭവസമയത്തെ ടവർ ലൊക്കേഷൻ പരിശോധിക്കുക എന്ന പ്രാഥമിക നടപടിക്കു പോലും തയാറാവതെ പൊലീസ് പക്ഷപാത സമീപനം സ്വീകരിച്ചു. പരാതിക്കാരായ പെൺകുട്ടികളെ സന്ധ്യാസമയത്ത് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും വനിതാ പൊലീസിന്റെ അസാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യുന്ന രൂപത്തിൽ സംസാരിക്കയും ചെയ്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
തുടർന്ന് പരാതി ശക്തമായതോടെയാണ് എസ് പി നേരിട്ട് ഇടപെട്ടശേഷം കുറ്റാരോപിതനായ നടനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയാറായത്. പൊലീസുകാർക്കെതിരായ പരാതിയിൽ ആരോപണ വിധേയനല്ലാതിരുന്നിട്ടും എസ് പിയെ നേരിട്ടറിയിച്ചില്ലെന്ന കാരണം പറഞ്ഞ് ഒരു സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ആഴ്ചകളോളം സസ്‌പെന്റ് ചെയ്തശേഷം നടപടി അവസാനിപ്പിച്ചു. ആരോപണ വിധേയർക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. അറസ്റ്റിലായ നടൻ പരാതിക്കാധാരമായ സമയത്ത് താൻ വഴിയരികിൽ കാർ നിർത്തിയിട്ട് മൊബൈലിലെ അശ്ലീലസൈറ്റിൽ ചാറ്റിങ്ങ് നടത്തുകയായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. സംഭവസമയത്ത് ഇയാൾ കാറിനകത്ത് അർധ നഗ്‌നനായിരുന്നുവെന്നും മൊബൈൽ പത്തിരിപ്പാല ടവർ പരിധിയിലായിരുന്നുവെന്നും പൊലീസും സമ്മതിക്കുന്നു.
മാദ്ധ്യമവാർത്തകൾ ചൂട് പിടിച്ചതോടെയാണ് ഗത്യന്തരമില്ലാതെ മൂന്നാം ദിവസം പൊലീസ് നടനെതിരായ വകുപ്പ് പോക്‌സോ ആക്കി മാറ്റിയത്. ഈ വീഴ്ച കോടതിയിൽ നടന് ജാമ്യം ലഭിക്കാനിടയാക്കിയിരുന്നു. കോടതി കുട്ടികളുടെ രഹസ്യമൊഴിയെടുക്കുന്നതിന് തൊട്ടുമുമ്പുവരെ പല വിധത്തിൽ ഇവരെ സ്വാധീനിക്കാനും പിന്തിരിപ്പിക്കാനും ഉന്നത സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രങ്ങൾ ശക്തമായ സമ്മർദം ചെലുത്തിയതായി സൂചനകളുണ്ട്.