- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ കണ്ട ശേഷവും സെക്രട്ടറിയേറ്റിലെ സമരപന്തൽ സജീവം; ഓരോ മണിക്കൂറിലും നിരവധിപേർ പിന്തുണയുമായി എത്തുന്നു; ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിലേ നിരാഹാര സമരം തുടങ്ങി പ്രതിഷേധ കൂട്ടായ്മ; സിബിഐ അന്വേഷണത്തിന്റെ തുടങ്ങി തന്റെ മൊഴിയെടുത്താൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ച നിലപാടിൽ ശ്രീജിത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ വൈകുന്നേരം ചർച്ച നടത്തിയ ശേഷവും സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന ശ്രീജിത്തിന്റെ സമരം 767ാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമരവേദി സജീവമാണ്. ഓരോ മണിക്കൂറിലും നിരവധിപേരാണ് ശ്രീജിത്തിനെ കാണാനായി സെക്രട്ടേറിയറ്റിന് മുന്നിലെ മരച്ചുവട്ടിൽ എത്തുന്നത്. അതോടൊപ്പം തന്നെ ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയ പ്രതിഷേധ കൂട്ടായ്മയിലെ സുഹൃത്തുക്കൾ റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. കൊല്ലം സ്വദേശിയായ ബാലു എന്ന യുവാവാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത്. ബാലുവിന് ശ്രീജിത്തിനെ നേരത്തെ കണ്ടുള്ള പരിചയം മാത്രമാണുള്ളത് എന്നാൽ മുൻപ് പല തവണ ഇത് വഴി പോയപ്പോൾ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല അത്കൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ പിന്തുണയുമായെത്തിയതെന്ന് നിരാഹാരമിരിക്കുന്ന ബാലു മറുനാടൻ മലയാളിയോട് പറഞ്ഞു. നവമാധ്യമ കൂട്ടായ്മയുടെ ഭാഗമായി വന്ന് പരിചയപ്പെട്ട സുഹൃത്തുക്കൾ ചേർന്നാണ് ഇപ്പോൾ റിലേ നിരാഹാര സമരം എന്നൊരു ആശയവുമായി മുന്നോട്ട് പോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ വൈകുന്നേരം ചർച്ച നടത്തിയ ശേഷവും സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന ശ്രീജിത്തിന്റെ സമരം 767ാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമരവേദി സജീവമാണ്. ഓരോ മണിക്കൂറിലും നിരവധിപേരാണ് ശ്രീജിത്തിനെ കാണാനായി സെക്രട്ടേറിയറ്റിന് മുന്നിലെ മരച്ചുവട്ടിൽ എത്തുന്നത്. അതോടൊപ്പം തന്നെ ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയ പ്രതിഷേധ കൂട്ടായ്മയിലെ സുഹൃത്തുക്കൾ റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. കൊല്ലം സ്വദേശിയായ ബാലു എന്ന യുവാവാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത്.
ബാലുവിന് ശ്രീജിത്തിനെ നേരത്തെ കണ്ടുള്ള പരിചയം മാത്രമാണുള്ളത് എന്നാൽ മുൻപ് പല തവണ ഇത് വഴി പോയപ്പോൾ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല അത്കൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ പിന്തുണയുമായെത്തിയതെന്ന് നിരാഹാരമിരിക്കുന്ന ബാലു മറുനാടൻ മലയാളിയോട് പറഞ്ഞു. നവമാധ്യമ കൂട്ടായ്മയുടെ ഭാഗമായി വന്ന് പരിചയപ്പെട്ട സുഹൃത്തുക്കൾ ചേർന്നാണ് ഇപ്പോൾ റിലേ നിരാഹാര സമരം എന്നൊരു ആശയവുമായി മുന്നോട്ട് പോകുന്നത്. നിരവധിപേരാണ് ഇപ്പോഴും ശ്രീജിത്തിനെ കാണാൻ സെക്രട്ടേറിയറ്റിന് മുന്നിൽ എത്തുന്നത്. ഞായറാഴ്ച സമരത്തിന് എത്താൻ പറ്റാത്തവരാണ് ഇപ്പോഴും എത്തുന്നത്.
ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടും സിബിഐ അന്വേഷണത്തിന്റെ ആരംഭം കുറിച്ച് തന്റെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നാണ് ഇപ്പോഴും ശ്രീജിത്തിന്റെ വാദം. മുൻപ് നിരവധി തവണ സർക്കാർ സിബിഐക്ക് നൽകിയ അപേക്ഷ ഉൾപ്പടെ കാണിച്ച് സമരമവസാനിപ്പിക്കാനുള്ള ശ്രമം നടന്നതിനെതുടർന്നാണ് അന്വേഷണം ആരംഭിച്ചാൽ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളെന്ന നിലപാട് സ്വീകരിച്ചതിന് പിന്നിലെന്നും ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.
എന്നാൽ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യത്തിൽ ഉറപ്പു നൽകിയെന്ന് ശശി തരൂരും കെ സി വേണുഗോപാലും മാധ്യമങ്ങളെ അറിയിച്ചു. എങ്കിലും സമരം അവസാനിപ്പിക്കാൻ ശ്രീജിത്ത് തയ്യാറായിട്ടില്ല. ആഭ്യന്തര മന്ത്രി സഹമന്ത്രി ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ഇക്കാര്യത്തിൽ ഉടൻ തന്നെ സിബിഐ ഡയറക്ടറെ അറിയിക്കുമെന്നും കേന്ദ്ര മന്ത്രി എംപിമാർക്ക് ഉറപ്പ് നൽകിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ശ്രീജിത്തിന്റെ ആവശ്യമായ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് സൂചന
ആരും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന സമരത്തിന് സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രതികരണമാണ് ഇത്രയും പിന്തുണയായി മാറിയത്.ഞായറാഴ്ച പതിനായിര കണക്കിനാളുകളാണ് ശ്രീജിത്തിന് പിന്തുണയുമായി എത്തിയത്.ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിനെ മോശക്കാരനായി ചിത്രീകരിക്കുന്നതിൽ വലിയ രീതിയിലുള്ള പ്രതിഷേധവും ശ്രീജിത്തിന് പിന്തുണയുമായി എത്തുന്നവർ പ്രകടിപ്പിക്കുന്നുണ്ട്.അതേസമയം ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിന്റേത് ആത്മഹത്യയാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്ക് തിരിച്ചടി ഉണ്ടായിരുന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയെന്നു പൊലീസ് കംപ്ലയിന്റ് അഥോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് തന്നെ വ്യക്തമാക്കി ഇന്നലെ രംഗത്തെത്തിയുന്നു. പൊലീസ് കണ്ടെടുത്തെന്നു പറയുന്ന ആത്മഹത്യക്കുറിപ്പിലെ അക്ഷരം ശ്രീജീവിന്റേതല്ലെന്നു കയ്യക്ഷര വിദഗ്ധന്റെ സഹായത്തോടെ സ്ഥിരീകരിച്ചിരുന്നു.
കസ്റ്റഡി മരണം മറച്ചുവയ്ക്കാൻ പൊലീസ് കള്ളത്തെളിവു ഉണ്ടാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുള്ള എന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തതയില്ല. കേസിൽ മുൻപു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു - നാരായണക്കുറുപ്പ് പറഞ്ഞു. ശ്രീജിത് നൽകിയ പരാതിയിൽ 2016 മെയ് 17ന് ആണു പൊലിസ് കംപ്ലയിന്റ് അഥോറിറ്റി കസ്റ്റഡി മരണം സ്ഥിരീകരിച്ചു പൊലീസിനെതിരായ ഉത്തറവിറക്കിയത്. അതിനൊപ്പം അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാൽ പൊലീസ് ഒന്നും ചെയ്തില്ല. ശ്രീജിത്തിന്റെ സമരത്തിൽ സോഷ്യൽ മീഡിയ ശക്തമായി പ്രതികരണം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധക്കൂട്ടായ്മ കണ്ട് പൊലീസ് ഞെട്ടുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചത്.