- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും ആ വിലപ്പെട്ട ജീവന് പകരമാകില്ല...മകളെ നന്നായി നോക്കി വളർത്തണം..അതിനായിട്ടാണ് ഇനിയുള്ള ജീവിതം; അതിവേഗം സർക്കാർ ഉണർന്നുപ്രവർത്തിച്ചതോടെ കുടുംബത്തിന് അത്താണിയായി; വരാപ്പുഴ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയിൽ പ്രവേശിച്ചു; നിയമനം പറവൂർ താലൂക്ക് ഓഫീസിൽ വില്ലേജ് അസിസ്റ്റന്റായി
പറവൂർ: 'മകളെ നോക്കി വളർത്തണം..അതിനാണ് ഇനിയുള്ള ജീവിതം.' ജോലി കിട്ടിയപ്പോൾ അഖിലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട് ഒരുമാസവും ഒരാഴ്ചയും തികയുന്ന ദിവസമാണ് കളക്ടർ ജോലിക്കുള്ള നിയമന ഉത്തരവുമായി വിട്ടിലെത്തിയത്. ബുധനാഴ്ച അഖില ജോലിയിൽ പ്രവേശിച്ചു. പറവൂർ താലൂക്ക് ഓഫീസിൽ വില്ലേജ് അസിസ്റ്റന്റായാണ് നിയമനം. ശ്രീജിത്തിന്റെ മരണത്തെ തുടർന്ന് സർക്കാർ അഖിലയ്ക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എൽകെജി പഠനത്തിന് ഒരുങ്ങിയിരിക്കുകയാണ് മകൾ ആര്യനന്ദ. ഈ സാഹര്യത്തിൽ വലിയൊരു കൈത്താങ്ങാവുകയാണ് ജോലി. സാധാരണയിൽ കവിഞ്ഞ വേഗത്തിലായിരുന്നു സർക്കാർ നടപടികൾ.വേഗം നിയമനം നൽകിയ സർക്കാരിനോട് നന്ദിയുണ്ട്. ഒന്നും ശ്രീജിത്തിന് പകരമാകില്ലെങ്കിലും, അഖില പറയുന്നു.ഇക്കഴിഞ്ഞ 18 നാണ് കളക്ടർ വിട്ടിലെത്തി നിയമന ഉത്തരവ് നൽകിയത്. ശ്രീജിത്തിന്റെ അസ്ഥിത്തറയിൽ പ്രാർത്ഥിച്ച ശേഷമാണ് അഖില ജോലിയിൽ പ്രവേശിക്കാനായി പറവൂർ താലൂക്ക് ഓഫീസിലേക്ക് പുറപ്പെട്ടത്. രാവിലെ പത്തോടെ ഭർതൃസഹോദരൻ രഞ്ജിത്തിനൊപ്പം
പറവൂർ: 'മകളെ നോക്കി വളർത്തണം..അതിനാണ് ഇനിയുള്ള ജീവിതം.' ജോലി കിട്ടിയപ്പോൾ അഖിലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട് ഒരുമാസവും ഒരാഴ്ചയും തികയുന്ന ദിവസമാണ് കളക്ടർ ജോലിക്കുള്ള നിയമന ഉത്തരവുമായി വിട്ടിലെത്തിയത്. ബുധനാഴ്ച അഖില ജോലിയിൽ പ്രവേശിച്ചു. പറവൂർ താലൂക്ക് ഓഫീസിൽ വില്ലേജ് അസിസ്റ്റന്റായാണ് നിയമനം. ശ്രീജിത്തിന്റെ മരണത്തെ തുടർന്ന് സർക്കാർ അഖിലയ്ക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എൽകെജി പഠനത്തിന് ഒരുങ്ങിയിരിക്കുകയാണ് മകൾ ആര്യനന്ദ. ഈ സാഹര്യത്തിൽ വലിയൊരു കൈത്താങ്ങാവുകയാണ് ജോലി. സാധാരണയിൽ കവിഞ്ഞ വേഗത്തിലായിരുന്നു സർക്കാർ നടപടികൾ.വേഗം നിയമനം നൽകിയ സർക്കാരിനോട് നന്ദിയുണ്ട്. ഒന്നും ശ്രീജിത്തിന് പകരമാകില്ലെങ്കിലും, അഖില പറയുന്നു.ഇക്കഴിഞ്ഞ 18 നാണ് കളക്ടർ വിട്ടിലെത്തി നിയമന ഉത്തരവ് നൽകിയത്.
ശ്രീജിത്തിന്റെ അസ്ഥിത്തറയിൽ പ്രാർത്ഥിച്ച ശേഷമാണ് അഖില ജോലിയിൽ പ്രവേശിക്കാനായി പറവൂർ താലൂക്ക് ഓഫീസിലേക്ക് പുറപ്പെട്ടത്. രാവിലെ പത്തോടെ ഭർതൃസഹോദരൻ രഞ്ജിത്തിനൊപ്പം ഓഫീസിൽ എത്തി അഖില ജോലിയിൽ പ്രവേശിച്ചു.പറവൂർ തഹസിൽദാരുടെ മുന്നിൽ നിയമന ഉത്തരവും സർട്ടിഫിക്കറ്റുകളും ഹാജരാക്കി. ഇവ പരിശോധിച്ച ശേഷം തഹസിൽദാർ ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകി. ഓഫീസിലെ എ3 സെക്ഷനിൽ ആണ് അഖിലയ്ക്ക് സീറ്റ് നൽകിയിരിക്കുന്നത്. രണ്ടാം തീയതിയാണ് അഖിലയ്ക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായവും ശ്രീജിത്തിന്റെ കുടുംബത്തിന് കൈമാറി.
അഖിലയ്ക്ക് സർക്കാർ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നു.എറണാകുളം ജില്ലയിൽ റവന്യൂ വകുപ്പിൽ ഒഴിവുള്ളതായി കളക്ടർ സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതെ തുടർന്നാണ് വീടിനടുത്തുള്ള വടക്കൻ പറവൂർ താലൂക്കോഫീസിൽ ക്ലാസ് 3 തസ്തികയിൽ നിയമനം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
നിരപരാധിയായ ശ്രീജിത്തിന്റെ ജീവന്റെ വിലയാണ് ഈ ജോലിയെന്നും മകളുടെ ഭാവി ഭദ്രമാക്കാനാണ് ഇനിയുള്ള ജീവിതമെന്നും അഖില പ്രതികരിച്ചു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിലെത്തിക്കും വരെ പോരാട്ടം തുടരും. സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്നും അഖില പറയുന്നു.
വരാപ്പുഴ ദേവസ്വംപാടത്ത് ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വീട് കയറി ആക്രമിച്ച സംഭവത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കസ്റ്റഡി മർദ്ദനത്തെ തുടർന്ന് ശ്രീജിത്ത് മരണപ്പെടുകയായിരുന്നു.
അതേസമയം, കേസിൽ അറസ്റ്റിലായ വരാപ്പുഴ എസ്‌ഐ. ദീപക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഡയറിയും രഹസ്യമൊഴിയും ഹാജരാക്കാൻ സർക്കാർ കൂടുതൽ സമയം ചോദിച്ചതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.