കണ്ണൂർ: നഗ്‌നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് അടക്കം മൂന്ന് പേരെ കണ്ണൂർ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയതു. യുവതി വാട്‌സ് ആപ് വഴി ഭർത്താവിന് അയച്ചുകൊടുത്ത ഫോട്ടോ, നമ്പർ മാറി പ്രതികളുടെ മൊബൈലിൽ എത്തുകയായിരുന്നു. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് കൂട്ടബലാത്സംഗം പുറത്തറിഞ്ഞത്.

കണ്ണൂർ ശ്രീകണ്ഠാപുരത്ത്പയ്യാവൂർ ചന്ദനക്കാംപാറയിലാണ് യുവതി പീഡനത്തിനിരയായത്. സംഭവത്തിൽ ചന്ദനക്കാംപാറ സ്വദേശികളായ വിജിൽ (24), ശരത് (27), രാജീവ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതി വാട്‌സ്ആപ്പിലൂടെ ഭർത്താവിന് അയച്ചുകൊടുത്ത ഫോട്ടോ നമ്പർ മാറി പ്രതികളുടെ മൊബൈലിൽ എത്തുകയായിരുന്നു. തുടർന്ന് ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ സുഹൃത്തായ വിജിൽ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ വിജിൽ ശരത്, രാജീവ് എന്നിസുഹൃത്തുക്കൾക്കും ഫോട്ടോ നൽകുകയും യുവതിയെ ബലാത്സംഗം ചെയ്യാൻ അവസര ഒരുക്കുക്കുകയും ചെയ്തു. ഇതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

നാല് മാസം മുൻപാണ് യുവതി വിവാഹിതയായത്. വിവാഹശേഷം ഭർത്താവ് ഗൾഫിൽ പോയി. ഭർത്താവിന്റെ ആവശ്യപ്രകാരം യുവതി തന്റെ ഫോട്ടോ വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തു.എന്നാൽ അയക്കുന്നതിനിടയിൽ നമ്പർമാറി വിജിലിനാണ് ഫോട്ടോ ലഭിച്ചത്. ഇയാൾ ഈ ഫോട്ടാ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. കൂടാതെ ശരത്തിനും രാജീവിനും യുവതയിയെ പീഡിപ്പിക്കാനുള്ള സൗകര്യം വിജിൽ ഒരുക്കുകയും ചെയ്തു.

വിജിൽ സംഭവം സുഹൃത്തും അംഗപരിമിതനുമായ ശരതിനോട് പറയുകയും ഇയാളും യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു. ശരത് യുവതിയുടെ ഫോട്ടോ മറ്റൊരു സുഹൃത്തായ രാജീവന് കാട്ടിക്കൊടുക്കുകയും സംഭവം പറയുകയും ചെയ്തു. രാജീവും യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ താൻ കെണിയിലകപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കിയ യുവതി കഴിഞ്ഞദിവസം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബന്ധുക്കൾ യുവതിയെ രക്ഷപ്പെടുത്തി.

യുവതി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തെ കുറിച്ച് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് പീഡന പരമ്പര പുറത്തുവന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.