കൊച്ചി: പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്‌ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി.അഭിഭാഷകനൊപ്പം രാവിലെ 9 മണിയോടെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഹാജരായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ശ്രീകാന്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.കൊച്ചിയിലെ ഫ്‌ളാറ്റിൽവെച്ചും ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.ഈ വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം അനുവദിച്ചത്

ബലാൽസംഗ കുറ്റം ചുമത്തിയാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ആദ്യം സമൂഹ മാധ്യമങ്ങൾ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെൻട്രൽ സ്റ്റേഷനിൽ പരാതിയും നൽകി.

'വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്' എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തൽ. യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ആദ്യം സമൂഹമാധ്യമങ്ങൾ വഴി യാതൊരു തരത്തിലും ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് പരാതിക്കാരി ശ്രീകാന്ത് തന്നെ പീഡിപ്പിച്ചെന്ന വിവരം പുറത്തുവിടുന്നത്. 'വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്' എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ അവർ നേരിട്ടെത്തി പരാതിയും നൽകി. നേരത്തേയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു മീ ടൂ ആരോപണം ഉയർന്നിരുന്നു.

സോഷ്യൽമീഡിയയിൽ താരമായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള ബലാത്സംഗക്കേസ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ്. തന്റെ പരിപാടികളിയൂടെ പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ച് സംസാരിച്ചയാൾ തന്നെ ബലാത്സംഗക്കേസിൽ പ്രതിയായത് കടുത്ത വിമർശനത്തിനിടയാക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ ഏറെ കാഴ്‌ച്ചക്കാരുള്ള വ്ളോഗറായിരുന്നു ശ്രീകാന്ത് വെട്ടിയാർ.

പ്രവാസിയായിരുന്ന ശ്രീകാന്ത് വെട്ടിയാർ നാട്ടിലെത്തിയ ശേഷം ചെറിയ കോമഡി പരിപാടികളിലൂടെ തുടങ്ങിയത്. ഏറെ താമസിയാതെ ശ്രീകാന്തിന്റെ വീഡിയോകൾക്ക് ആരാധാകരേറെയായി. പൊളിറ്റിക്കൽ കറക്ട്‌നസ് പാലിച്ചുകൊണ്ട് മാത്രമേ വീഡിയോ ചെയ്യുകയുള്ളൂവെന്ന ശ്രീകാന്തിന്റെ നിലപാട് അദ്ദേഹത്തിന് സോഷ്യൽമീഡിയയിൽ നിരവധി ആരാധകരെ സൃഷ്ടിച്ചു.

നിറം, രൂപം, വംശീയത, ലിംഗം, മതം, ജാതി എന്നിവയെ ഒന്നും കളിയാക്കാതെയുള്ള ശ്രീകാന്തിന്റെ കോമഡി വീഡിയോകൾക്കും കാഴ്‌ച്ചക്കാരേറെയായി. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ മുഖ്യധാര മാധ്യമങ്ങളിലും ശ്രീകാന്ത് നിറഞ്ഞു നിന്നു. മുൻനിര മാധ്യമങ്ങളിൽ അഭിമുഖങ്ങളടക്കം പ്രസിദ്ധീകരിക്കപ്പെട്ടു. സിനിമയിലും ശ്രീകാന്തിന് അവസരം ലഭിച്ചു.

ഈയടുത്ത് പുറത്തിറങ്ങിയ 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മറ്റ് ചില ചിത്രങ്ങളിലും അഭിനയിച്ചു. നേരത്തെ പേര് വെളിപ്പെടുത്താതെ യുവതി ഇയാൾക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും പിന്നീട് ശ്രീകാന്ത് വെട്ടിയാർ തന്നെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കി യുവതി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.ഇതോടെയാണ് വിവരം പുറത്തറിയുന്നത്.