- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കിടിലൻ' പ്രകടനത്തിലൂടെ കിഡംബി ശ്രീകാന്ത് ചരിത്രമെഴുതി; ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ കിരീടം ഇന്ത്യയിലേക്ക്; ശ്രീകാന്ത് തകർത്തുവിട്ടത് ലോകചാമ്പ്യൻ ചെൻ ലോങ്ങിനെ;കളിയിൽ സമ്പൂർണാധിപത്യവുമായി കളം നിറഞ്ഞു നിന്ന് ശ്രീകാന്ത്
സിഡ്‌നി : ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തുടർച്ചയായ രണ്ടാം സൂപ്പർ സീരീസ് കിരീടം. ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ഫൈനലിൽ ഒളിംപിക് ചാംപ്യനും രണ്ടു തവണ ലോകചാംപ്യനുമായിരുന്ന ചെൻ ലോങ്ങിനെയാണ് ശ്രീകാന്ത് തകർത്തുവിട്ടത്. എതിരാളിക്കുമേൽ സമ്പൂർണാധിപത്യം പുലർത്തിയ ശ്രീകാന്ത്, നേരിട്ടുള്ള സെറ്റുകൾക്കാണ് ജയിച്ചുകയറിയത്. സ്‌കോർ: 22-20, 21-16. ഇതുവരെ ചെൻ ലോങ്ങുമായി മുഖാമുഖമെത്തിയ അഞ്ചു തവണയും പരാജയത്തിന്റെ കയ്പുനീർ രുചിച്ച ശ്രീകാന്ത്, ഇത്തവണ അതിന് പലിശസഹിതം പകരംവീട്ടി. തുടർച്ചയായി മൂന്ന് സൂപ്പർ സീരീസ് ഫൈനൽ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന ഖ്യാതിയുമായി ചെൻ ലോങ്ങിനെ നേരിട്ട ശ്രീകാന്ത്, ഇത്തവണയും പിഴവുകളില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലിൽ ശ്രീകാന്ത് തകർത്തുവിട്ട ചൈനീസ് താരം ചെൻ ലോങ്ങും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഇന്തൊനീഷ്യയുടെ സോണി ഡ്വി കുൻകൊറൊ, മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ ലിൻ ഡാൻ എന്നിവരാണ് തുടർച്ചയായി മൂന്നു സൂപ്പർ സീരീസ് ഫൈനലുകളിൽ കളിച്ചിട്ടുള്ള മറ്റു താരങ്ങൾ. സിംഗപ്പുർ ഓപ്പൺ സ
സിഡ്‌നി : ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തുടർച്ചയായ രണ്ടാം സൂപ്പർ സീരീസ് കിരീടം. ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ഫൈനലിൽ ഒളിംപിക് ചാംപ്യനും രണ്ടു തവണ ലോകചാംപ്യനുമായിരുന്ന ചെൻ ലോങ്ങിനെയാണ് ശ്രീകാന്ത് തകർത്തുവിട്ടത്. എതിരാളിക്കുമേൽ സമ്പൂർണാധിപത്യം പുലർത്തിയ ശ്രീകാന്ത്, നേരിട്ടുള്ള സെറ്റുകൾക്കാണ് ജയിച്ചുകയറിയത്. സ്‌കോർ: 22-20, 21-16. ഇതുവരെ ചെൻ ലോങ്ങുമായി മുഖാമുഖമെത്തിയ അഞ്ചു തവണയും പരാജയത്തിന്റെ കയ്പുനീർ രുചിച്ച ശ്രീകാന്ത്, ഇത്തവണ അതിന് പലിശസഹിതം പകരംവീട്ടി.
തുടർച്ചയായി മൂന്ന് സൂപ്പർ സീരീസ് ഫൈനൽ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന ഖ്യാതിയുമായി ചെൻ ലോങ്ങിനെ നേരിട്ട ശ്രീകാന്ത്, ഇത്തവണയും പിഴവുകളില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലിൽ ശ്രീകാന്ത് തകർത്തുവിട്ട ചൈനീസ് താരം ചെൻ ലോങ്ങും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഇന്തൊനീഷ്യയുടെ സോണി ഡ്വി കുൻകൊറൊ, മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ ലിൻ ഡാൻ എന്നിവരാണ് തുടർച്ചയായി മൂന്നു സൂപ്പർ സീരീസ് ഫൈനലുകളിൽ കളിച്ചിട്ടുള്ള മറ്റു താരങ്ങൾ. സിംഗപ്പുർ ഓപ്പൺ സൂപ്പർ സീരീസിന്റെ ഫൈനലിൽ തോറ്റ ശ്രീകാന്ത്, ഇന്തൊനീഷ്യൻ ഓപ്പണിൽ കിരീടം നേടിയിരുന്നു.
നേരത്തെ, ചൈനയുടെ ഷി യുക്വിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ശ്രീകാന്ത് ഫൈനലിൽ കടന്നത് (10-21, 14-21). മുൻ ലോക മൂന്നാം നമ്പർ താരമായ ശ്രീകാന്ത് സൂപ്പർ ഫോമിൽ കളം നിറഞ്ഞപ്പോൾ മുൻ ഒളിംപിക് ചാംപ്യന് മറുപടിയുണ്ടായിരുന്നില്ല. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനായെങ്കിലും, രണ്ടാം സെറ്റിൽ ആധിപത്യം പുലർത്തിയ ശ്രീകാന്ത് നിഷ്പ്രയാസം സെറ്റും കിരീടവും സ്വന്തമാക്കി