ഗോപികമാരുടെ മാനസത്തിൽ
താമസമാക്കിയ കാർവർണ്ണാ
കാളിയമർദ്ദനമാടിയ കാലുകൾ
കണ്ടുവണങ്ങാൻ ഞാൻ കാത്തുനില്പൂ.

കർത്തവ്യവിമുഖനായി തേരിലമർന്നൊരു
പാർത്ഥനിൽ ഗീതാ പ്രഭ ചൊരിഞ്ഞ്
കർമ്മത്തിൻ പാവന വീഥിയിലൂടങ്ങ്
കുരുക്ഷേത്ര ഭൂവിലേക്കാനയിച്ചു അന്നു
കുരുക്ഷേത്ര ഭൂവിലേക്കാനയിച്ചു.

ജീവിതമാകുമീ കുരുക്ഷേത്രഭൂവിതിതിൽ
ഭീതിതരായി ഞങ്ങൾ പകച്ചു നില്‌ക്കെ
പാത മറന്നു പകച്ചു നില്‌ക്കെ
ഗീതോപദേശ പൊരുളിനാലവിട്ന്ന്
സദ്പാതയൊരുക്കി കനിയുകില്ലേ
മോക്ഷ പാതയൊരുക്കി കനിയുകില്ലേ.

N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Ph: 9847431710 

 (എൻ പി ഗിരീഷ് ചിത്ര, ശില്പ, കാവ്യരംഗത്തെ സംഭാവനകൾക്ക് ലയൺസ് ക്ലബ് ഇന്റർ നാഷണൽ, തിരുവനന്തപുരം വിഭാഗം 'അപ്രിസിയേഷൻ അവാർഡിന് അർഹത നേടിയ വ്യക്തിയാണ്.)