- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകൃഷ്ണപുരത്തെ ദമ്പതികളുടെ കൊലപാതകം: രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാതെ പൊലീസ്; കടുത്ത വൈരാഗ്യത്തോടെയുള്ള മുറിപ്പെടുത്തലിനു പിന്നിൽ മോഷണം മാത്രമോയെന്ന് സംശയം; സ്ഥിരം ക്രിമിനലുകളെ ചോദ്യം ചെയ്തതൊഴിച്ചാൽ അന്വേഷണം തുടങ്ങിയേടത്തു തന്നെ
പാലക്കാട്: നാടിനെ നടുക്കിയ കടമ്പഴിപ്പുറത്തെ ഇരട്ടക്കൊലപാതകത്തിൽ രണ്ടാഴ്ച പിന്നിട്ടിട്ടും ദുരൂഹതകൾ നീക്കാനാവാതെ ഇരുട്ടിൽ തപ്പി പൊലീസ്. നവംബർ 15ന് പുലർച്ചെയാണ് ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറത്തെ കണ്ണുകുറിശിപറമ്പിൽ ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണനെയും ( 62 ) ഭാര്യ തങ്കമണിയെയും (52) ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുന്നത്. മക്കൾ വിദേശത്തും ചെന്നൈയിലുമായതിനാൽ ദമ്പതികൾ മാത്രമായിരുന്നു താമസിച്ചിരുന്നത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന വീട്ടിനുള്ളിൽ കട്ടിലിന് സമീപത്ത് തറയിൽ രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ. തങ്കമണിയുടെ തലക്ക് പിൻഭാഗത്തും ചെവിയുടെ മുകളിലും ഗോപാലകൃഷ്ണന്റെ മുഖത്തും ചുണ്ടു ചേർത്തും വെട്ടേറ്റിരുന്നു. മൂർച്ചയേറിയ ആയുധമുപയോഗിച്ച് തങ്കമണിയുടെ നെഞ്ചത്തും ഗോപാലകൃഷ്ണന്റെ മുതുകിലും കുത്തി പരിക്കേൽപിച്ചിരുന്നു. തങ്കമണിയുടെ ശരീരത്തിൽ 15 ഉം ഗോപാലകൃഷ്ണന്റെ ശരീരത്തിൽ 17 ഉം മുറിവുകളാണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ കൊലയാളികൾ
പാലക്കാട്: നാടിനെ നടുക്കിയ കടമ്പഴിപ്പുറത്തെ ഇരട്ടക്കൊലപാതകത്തിൽ രണ്ടാഴ്ച പിന്നിട്ടിട്ടും ദുരൂഹതകൾ നീക്കാനാവാതെ ഇരുട്ടിൽ തപ്പി പൊലീസ്. നവംബർ 15ന് പുലർച്ചെയാണ് ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറത്തെ കണ്ണുകുറിശിപറമ്പിൽ ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണനെയും ( 62 ) ഭാര്യ തങ്കമണിയെയും (52) ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുന്നത്.
മക്കൾ വിദേശത്തും ചെന്നൈയിലുമായതിനാൽ ദമ്പതികൾ മാത്രമായിരുന്നു താമസിച്ചിരുന്നത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന വീട്ടിനുള്ളിൽ കട്ടിലിന് സമീപത്ത് തറയിൽ രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ. തങ്കമണിയുടെ തലക്ക് പിൻഭാഗത്തും ചെവിയുടെ മുകളിലും ഗോപാലകൃഷ്ണന്റെ മുഖത്തും ചുണ്ടു ചേർത്തും വെട്ടേറ്റിരുന്നു. മൂർച്ചയേറിയ ആയുധമുപയോഗിച്ച് തങ്കമണിയുടെ നെഞ്ചത്തും ഗോപാലകൃഷ്ണന്റെ മുതുകിലും കുത്തി പരിക്കേൽപിച്ചിരുന്നു.
തങ്കമണിയുടെ ശരീരത്തിൽ 15 ഉം ഗോപാലകൃഷ്ണന്റെ ശരീരത്തിൽ 17 ഉം മുറിവുകളാണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ കൊലയാളികൾ ആയുധമുപയോഗിച്ച് അതിക്രൂരമായി കടുത്ത വൈരാഗ്യത്തോടെയെന്ന പോലെ മുറിവേൽപിച്ചതായാണ് കണ്ടത്. തങ്കമണി ധരിച്ചിരുന്ന ആറ് പവൻ സ്വർണാഭരണം നഷ്ടപ്പെട്ടിരുന്നതിനാൽ മോഷണശ്രമത്തിനിടയിൽ കൊല്ലപ്പെട്ടതായിരിക്കാമെന്നതായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയാളികൾ കുളിച്ച് വസ്ത്രം മാറി പോയതിനാൽ തെളിവുകൾ കണ്ടെത്താൻ തടസം നേരിട്ടതായാണ് പൊലീസ് ഭാഷ്യം. ആയുധങ്ങൾ പിന്നീട് കിണറ്റിൽ നിന്ന് കണ്ടെത്തി .ഇത് ഡോക്ടറെ കാണിച്ച് കൊല്ലപ്പെട്ടവരുടെ ദേഹത്തെ മുറിവുകളുടെ സ്വഭാവം വച്ച് ഇവ തന്നെയാണ് കൊലക്ക് ഉപയോഗിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പക്ഷെ കൊലപാതകത്തെക്കുറിച്ച് നിലനിൽക്കുന്ന ദുരൂഹത നീക്കത്തക്ക ഒരു വഴിത്തിരിവും ഇതേവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. കൊലക്കു പിന്നിൽ പ്രാഥമികനിഗമനമായ മോഷണമാണെന്ന് ഉറപ്പിച്ചു പറയാനും കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ഗോപാലകൃഷ്ണൻ മുമ്പ് ദീർഘകാലം തമിഴ്‌നാട്ടിലും ആ ന്ധ്രയിലുമായിരുന്നു. ഇദ്ദേഹത്തിന്റെ മറുനാടൻ ജീവിതത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പൊലീസിനില്ല. കൊല്ലപ്പെട്ട ദമ്പതികളോട് കുടുംബപരമോ വ്യക്തിപരമോ ആയ വിരോധം ആർക്കുമുള്ളതായി ഇതുവരെ കണ്ടെത്താനായിട്ടുമില്ല.
നിരവധി പേരെ ചോദ്യം ചെയ്തിട്ടും ഉത്തരം കിട്ടാതെ കറങ്ങുകയാണ് പൊലീസ്. അന്വേഷണം സജീവമാണെന്ന പ്രതീതി നിലനിർത്താൻ ചില സ്ഥിരം ക്രിമിനലുകളെ കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും ഒരു ഫലവുമുണ്ടായില്ല.