- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കഥ തിരിച്ചു ചോദിച്ച് കേസ് കൊടുത്തിട്ടും മോഹൻലാൽ സമ്മർദ്ദങ്ങൾക്ക് തുനിഞ്ഞില്ല; ഇതിഹാസ കഥാകാരന് ഉറപ്പു നൽകാൻ ഷെട്ടി മുതലാളിയും മുന്നിട്ടിറങ്ങിയില്ല; ഷൂട്ടിങ്ങ് എന്ന് തുടങ്ങുമെന്ന് ആർക്കുമറിയില്ലെന്ന് ഉറപ്പായപ്പോൾ കേസിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ച് എംടി വാസുദേവൻ നായർ; വാശിക്ക് 1000 കോടിയല്ല അതിന്റെ ഇരട്ടിയിൽ മഹാഭാരതം എടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രവാസി വ്യവസായിയും; ശ്രീകുമാർ മേനോന്റെ സ്വപ്നം തകർത്തത് ലാലേട്ടന്റെ നിശബ്ദതയോ?
കോഴിക്കോട്: എം ടി. വാസുദേവൻ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിർമ്മിക്കുമെന്ന് നിർമ്മാതാവ് ബി.ആർ. ഷെട്ടി പ്രഖ്യാപിച്ചതോടെ തിരക്കഥ തിരിച്ചു നൽകാൻ സംവിധായകൻ ബി ശ്രീകുമാർ മേനോൻ തയ്യാറാകുമെന്ന് സൂചന. എംടിയുമായി ഇനി നിയമപോരാട്ടത്തിന് താൽപ്പര്യമില്ലെന്നാണ് ശ്രീകുമാർ മേനോൻ നൽകുന്ന സൂചന. അതിനിടെ ബോളിവുഡ് സംവിധായകരെ അടുപ്പിച്ച് മഹാഭാരതം നിർമ്മിക്കാനുള്ള നീക്കങ്ങൾ ബിആർ ഷെട്ടിയും സജീവമാക്കി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. '1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാൻ തയാറാണ്. മഹാഭാരതം സിനിമയായി കാണണം. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ ആ സിനിമ പൂർത്തിയാകണമെന്നാണ് ആഗ്രഹം. ഇതിഹാസത്തിലെ ഒരു പ്രധാന ഭാഗങ്ങളൊന്നും വിട്ടുപോകാതെ എക്കാലവും ഓർമിക്കപ്പെടുന്ന ബ്രഹ്മാണ്ഡസിനിമയാകണം. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. വിദേശഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.'ഷെട്ടി പറഞ്ഞു. സംവിധായകന്റെ കാര്യത്തിലും ഷെട്ടി കാര്യങ്ങൾ ഉറപ്പാക
കോഴിക്കോട്: എം ടി. വാസുദേവൻ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിർമ്മിക്കുമെന്ന് നിർമ്മാതാവ് ബി.ആർ. ഷെട്ടി പ്രഖ്യാപിച്ചതോടെ തിരക്കഥ തിരിച്ചു നൽകാൻ സംവിധായകൻ ബി ശ്രീകുമാർ മേനോൻ തയ്യാറാകുമെന്ന് സൂചന. എംടിയുമായി ഇനി നിയമപോരാട്ടത്തിന് താൽപ്പര്യമില്ലെന്നാണ് ശ്രീകുമാർ മേനോൻ നൽകുന്ന സൂചന.
അതിനിടെ ബോളിവുഡ് സംവിധായകരെ അടുപ്പിച്ച് മഹാഭാരതം നിർമ്മിക്കാനുള്ള നീക്കങ്ങൾ ബിആർ ഷെട്ടിയും സജീവമാക്കി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. '1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാൻ തയാറാണ്. മഹാഭാരതം സിനിമയായി കാണണം. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ ആ സിനിമ പൂർത്തിയാകണമെന്നാണ് ആഗ്രഹം. ഇതിഹാസത്തിലെ ഒരു പ്രധാന ഭാഗങ്ങളൊന്നും വിട്ടുപോകാതെ എക്കാലവും ഓർമിക്കപ്പെടുന്ന ബ്രഹ്മാണ്ഡസിനിമയാകണം. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. വിദേശഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.'ഷെട്ടി പറഞ്ഞു.
സംവിധായകന്റെ കാര്യത്തിലും ഷെട്ടി കാര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ കരുതലോടെ മാത്രമേ അത് പ്രഖ്യാപിക്കൂ. എംടിയുമായി ഷെട്ടി സംസാരിച്ചിരുന്നുവെങ്കിൽ രണ്ടാമൂഴത്തിന്റെ അനിശ്ചിതത്വം മാറുമായിരുന്നു. എന്നാൽ എംടിയോട് സംസാരിക്കാൻ ഷെട്ടി തയ്യാറായില്ല. ഇതോടെയാണ് ശ്രീകുമാർ മേനോനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്ന നിലപാടിൽ എംടി ഉറച്ച് നിന്നത്. ഫെഫ്ക അടക്കമുള്ള സംഘടനകളോട് പോലും ഇക്കാര്യത്തിൽ സംസാരിക്കാൻ എംടി കൂട്ടായില്ല. വിഷയത്തിൽ മോഹൻലാലും ഇടപെട്ടില്ല. ഇതോടെയാണ് ശ്രീകുമാർ മേനോന്റെ വാഗ്ദാനങ്ങളിൽ എംടിക്ക് വിശ്വാസം കുറഞ്ഞത്. ഈ സാഹചര്യത്തിലാണ് ശ്രീകുമാർ മേനോനിൽ നിന്ന് തിരക്കഥ തിരികെ വാങ്ങാൻ എംടി ശ്രമിച്ചത്.
തിരക്കഥാ വിവാദം ഉണ്ടാകുമ്പോൾ മോഹൻലാൽ എത്തുമെന്നായിരുന്നു എംടിയുടെ പ്രതീക്ഷ. എന്നാൽ ലാൽ എത്തിയതുമില്ല. ലാലിനോട് അടുപ്പമുള്ളവരെല്ലാം തന്റെ നിലപാടിനെ പിന്തുണയ്ക്കുകയുമാണെന്ന് എംടി തിരിച്ചറിഞ്ഞു. ഇതോടെയാണ് രണ്ടാമൂഴം നടക്കാൻ സാധ്യതയില്ലെന്ന സംശയം എംടിക്ക് ഉറച്ചത്. ഈ സാഹചര്യത്തിലാണ് വീട്ടിലെത്തി എല്ലാം ശരിയാകുമെന്ന് ഉറപ്പ് പറഞ്ഞിട്ടും ശ്രീകുമാർ മേനോനുമായി സഹകരിക്കാൻ എംടി തയ്യാറാകാത്തത്. മോഹൻലാലും ഷെട്ടിയും സമ്മർദ്ദത്തിനെത്താത്തും രണ്ടാമൂഴം നടക്കുമോ എന്ന സംശയത്തിലേക്ക് കാര്യങ്ങളെത്തി. രണ്ടാമൂഴം എപ്പോൾ തുടങ്ങുമെന്ന് തനിക്കറിയില്ലെന്ന തരത്തിലെ സൂചനകൾ മോഹൻലാലും എംടിക്ക് നൽകി. ഇതോടെയാണ് രണ്ടാമൂഴം മോളിവുഡിന് നഷ്ടമായത്.
'തിരക്കഥ തനിക്ക് തിരികെ വേണമെന്ന ആവശ്യത്തിൽ തന്നെ എം ടി ഉറച്ചു നിൽക്കുകയാണ്. ഇനി രണ്ടാമൂഴം എന്ന സിനിമയ്ക്കു വേണ്ടി എം ടിയുമായി സഹകരിക്കില്ല. ആ തിരക്കഥയിൽ ഒരു ചിത്രം ചെയ്യുന്നതിനായി കോടതി വ്യവഹാരങ്ങളിലും വിവാദങ്ങളിലും പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് ഷെട്ടി വ്യക്തമാക്കിയതോടെയാണ് ശ്രീകുമാർ മേനോന് രണ്ടാമൂഴം ചെയ്യാനാകില്ലെന്നാണ് വ്യക്തമാക്കിയത്. 'മഹാഭാരതം എന്റെ സ്വപ്നപദ്ധതിയാണ്. മഹാഭാരതത്തെക്കുറിച്ചുള്ള ഒരു സിനിമ നിർമ്മിക്കുക തന്നെ ചെയ്യും.'ഷെട്ടി പറഞ്ഞു. എന്നാൽ ശ്രീകുമാർ മേനോൻ തന്നെ സംവിധായകനാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹം തയാറായില്ല. ഇതോടെയാണ് ശ്രീകുമാർ മേനോനെ എംടിക്കൊപ്പം ഷെട്ടിയും കൈവിട്ടതായി സൂചന ലഭിച്ചത്.
അടുത്ത വർഷം മാർച്ചിൽ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. 2020ൽ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള വമ്പൻ താരങ്ങളെയാണ് പരിഗണിക്കുന്നത്. മുൻനിരയിലുള്ള സാങ്കേതികവിദഗ്ദ്ധരും അണിനിരക്കും. മോഹൻ ലാലും ചിത്രത്തിലുണ്ടാകും. എന്നാൽ പദ്ധതി തുടങ്ങുവരെ കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് തീരുമാനം. മോഹൻലാലിൽ വിശ്വാസം അർപ്പിച്ചാണ് ശ്രീകുമാർ മേനോനെ കൊണ്ട് രണ്ടാമൂഴം ചെയ്യിക്കാൻ എംടി തയ്യാറായത്. ലാലാകും നായകനെന്ന സംവിധായകന്റെ ഉറപ്പായിരുന്നു ഇതിന് കാരണം.
സിനിമയുടെ പ്രഖ്യാപനത്തിൽ എല്ലാം ലാലായിരുന്നു നിറഞ്ഞതും. എന്നിട്ടും കേസ് വന്നപ്പോൾ ലാൽ നിശബ്ദത പുലർത്തി. ഇതാണ് ശ്രീകുമാർ മേനോന് സ്വപ്‌ന പദ്ധതി നഷ്ടമാക്കുന്നതെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.