- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ പാടുന്നതു ചാനൽ ഷോയിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു; കാണാൻ ആഗ്രഹമുണ്ടെങ്കിലും വിവാദങ്ങളുണ്ടാക്കാൻ താൽപര്യമില്ല; വ്യാജ മരണവാർത്ത കണ്ടു ഞാനും അമ്മയും തകർന്നുപോയി: ജഗതിയുടെ ഓർമകളിൽ ശ്രീലക്ഷ്മി മറുനാടനോട്
കൊച്ചി: ഏഷ്യാനെറ്റിന്റെ കോമഡി അവാർഡ് ഷോയിലൂടെയാണെങ്കിലും അച്ഛനു വന്ന മാറ്റം കണ്ടപ്പോൾ സന്തോഷം മൂലം തന്റെ കണ്ണുനിറഞ്ഞു പോയെന്ന് ജഗതിയുടെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ. തന്റെ അച്ഛനു വന്ന മാറ്റം ഒരു സാധാരണ ടി.വി പ്രേക്ഷകനോപ്പം അറിയാനും അതു കാണാനും മാത്രമേ തനിക്കു ദൈവം ഭാഗ്യം തന്നുള്ളൂവെങ്കിലും അതു വളരെ സന്തോഷവും ജീവിതത്തിൽ വലിയ ആത്മവ
കൊച്ചി: ഏഷ്യാനെറ്റിന്റെ കോമഡി അവാർഡ് ഷോയിലൂടെയാണെങ്കിലും അച്ഛനു വന്ന മാറ്റം കണ്ടപ്പോൾ സന്തോഷം മൂലം തന്റെ കണ്ണുനിറഞ്ഞു പോയെന്ന് ജഗതിയുടെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ.
തന്റെ അച്ഛനു വന്ന മാറ്റം ഒരു സാധാരണ ടി.വി പ്രേക്ഷകനോപ്പം അറിയാനും അതു കാണാനും മാത്രമേ തനിക്കു ദൈവം ഭാഗ്യം തന്നുള്ളൂവെങ്കിലും അതു വളരെ സന്തോഷവും ജീവിതത്തിൽ വലിയ ആത്മവിശ്വാസവും തരുന്നതായി ജഗതിയുടെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
പഴയതിനേക്കാൾ വലിയ മാറ്റങ്ങൾ ഇപ്പോൾ തന്നെ പപ്പക്കുണ്ട്, ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗമനം കാണാം, അതുകൊണ്ടുതന്നെ പഴയതുപോലെ തിരിച്ചുവന്നു തന്നെയും അമ്മയെയും കാണുമെന്നുള്ള പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ഏഷ്യാനെറ്റിന്റെ കോമഡി അവാർഡ് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ടിവി യിൽ കാണിച്ചിരുന്നു. അവാർഡിന് മുന്നോടിയായി ജഗതിയുടെ വിട്ടിൽ വച്ചു നടന്മാരായ സുരാജ് വെഞ്ഞാറമൂടിനും ജഗദീഷിനുമൊപ്പം പാട്ടുപാടുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്നു. ഇതു കണ്ട് ജഗതിക്കു വന്ന മാറ്റത്തിൽ ഏറെ സന്തോഷവതിയാണ് ഇപ്പോൾ ശ്രീലക്ഷ്മി.
തേവര എസ്എച്ച് കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. +2 പഠനത്തിനു ശേഷമാണ് തിരുവനന്തപുരത്തുനിന്നു ശ്രീലക്ഷിയും അമ്മയും കൊച്ചിയിൽ താമസമാക്കിയത്. കാരണവർ എന്ന സിനിമയാണു ശ്രീലക്ഷ്മിയുടെ ആദ്യ ചിത്രം. അതിനോടോപ്പം ടിവി ഷോകളിലും ശ്രീലക്ഷ്മി സജീവമാണ്.
ഏഷ്യാനെറ്റിലെ ഒരു ടിവി പ്രോഗ്രാം ഷൂട്ടിനിടയിലാണ് സോഷ്യൽ മീഡിയയിലുടെ ജഗതി ശ്രീകുമാർ അന്തരിച്ചു എന്നുള്ള വ്യാജ വാർത്ത ശ്രീലക്ഷ്മി കാണുന്നത്. വാട്‌സ് ആപ്പിൽ തനിക്കു കിട്ടിയ വാർത്ത കണ്ടപ്പോൾ താൻ തകർന്നു പോയി. ഈ സമയത്ത് ഒരു മലയാളപത്രത്തിൽ നിന്നും അച്ഛൻ ഹോസ്പിറ്റലിലാണെന്നും വിളിച്ചു പറഞ്ഞു. പിന്നീട് വാർത്ത വ്യാജമാണെന്നറിഞ്ഞപ്പോഴാണ് തനിക്കു സമാധാനമായത്. മറ്റുള്ളവരുടെ മരണം ആഗ്രഹിക്കുന്നത് ചിലരുടെ മാനസിക രോഗമാണ്. മുൻപ് മാമുക്കോയ, സലിം കുമാർ, മാധുരി ദീക്ഷിത് തുടങ്ങിയവർക്കെതിരെ ആയിരുന്നു ഈ പ്രയോഗം. ഇപ്പോൾ തന്റെ അച്ഛനെതിരെയായി, ശ്രീലക്ഷ്മി മറുനാടൻ മലയാളിയോട് പറഞ്ഞു.
വ്യാജവാർത്തകൾ തന്നെയും അമ്മയെയും ഒരുപാടു വിഷമിപ്പിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ടി.വി യിലൂടെ കണ്ട അച്ഛന്റെ മുഖം കാണുമ്പോൾ മനസിലാക്കാം അച്ഛന് വന്ന നല്ല മാറ്റങ്ങൾ. പഴയ ജഗതിയെ ആരാധകർക്കും തങ്ങൾക്കും ഉടൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണു താനെന്നും ശ്രീലക്ഷ്മി പറഞ്ഞു.
പാട്ടുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ജഗതി ശ്രീകുമാർ. ആ അച്ഛൻ വളരെ നാളുകൾക്കു ശേഷം ടിവിയിൽ പാട്ടിനൊപ്പം നാവനക്കി ആസ്വദിക്കുന്നതു കണ്ടപ്പോൾ ഒന്നു നേരിട്ടുകാണണമെന്ന ആഗ്രഹം ഇപ്പോൾ മനസിലുണ്ട്. എന്നാൽ താൻ അച്ഛനെ കാണാനായി ശ്രമിച്ചപ്പോൾ ഒക്കെയും അത് വലിയ വിവാദങ്ങൾക്കും വാർത്തകൾക്കും കാരണമായി. വിവാദങ്ങൾ എല്ലാവർക്കും വിഷമം തരുന്നതാണെന്നതുകൊണ്ട് ഇപ്പോൾ കാണാൻ താൻ ശ്രമിക്കുന്നില്ല. പഴയ രീതിയിലേക്ക് പെട്ടെന്നു തന്നെ തിരിച്ചു വരണമേ എന്നുള്ള പ്രാർത്ഥന മാത്രമാണ് ഇപ്പോൾ തനിക്കുള്ളതെന്നും ശ്രീലക്ഷി മറുനാടൻ മലയാളിയോട് പറഞ്ഞു.
ശ്രീലക്ഷ്മി നായികയായി അഭിനയിച്ച കാരണവർ സിനിമ വലിയ പരാജയമായിരുന്നു. ഒരുപാടു സിനിമകളിൽ നിന്നും ഓഫർ വന്നെങ്കിലും നന്നായി ആലോചിച്ച ശേഷമേ ഇനി സിനിമ ചെയ്യാൻ ശ്രമിക്കുകയുള്ളു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഡിഗ്രി പഠനത്തോടൊപ്പം ചില ടിവി ഷോകളും ജീവിതത്തിലെ വൻ പ്രതിക്ഷകളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ ശ്രീലക്ഷ്മി.