- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹീന്ദ രാജപക്‌സെയുടെ തിരിച്ചുവരവ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായേക്കും; ചൈനാപക്ഷക്കാരനായ പുതിയ പ്രധാനമന്ത്രി ശ്രീലങ്കയെ ഇന്ത്യാവിരുദ്ധ ചേരിയിലേക്ക് നയിക്കും; ഒന്നും പ്രതികരിക്കാതെ ക്ഷമയോടെ കാത്തിരിക്കാൻ ഇന്ത്യയുടെ തീരുമാനം
കൊളംബോ: അതിർത്തിയിൽ അയൽരാജ്യങ്ങളെ ഉപയോഗിച്ച് ചൈന നടത്തുന്ന സമ്മർദം ശക്തമാകുന്നതിനിടെ, ശ്രീലങ്കയിൽ ചൈനാപക്ഷക്കാരനായ മഹീന്ദ രാജപക്‌സെ വീണ്ടും അധികാരത്തിലെത്തിയത് ഇന്ത്യക്ക് തിരിച്ചടിയാകും. ഒരുപതിറ്റാണ്ടോളം ശ്രീലങ്ക ഭരിച്ച രാജപക്‌സെ 2015-ലാണ് ഭരണത്തിൽനിന്ന് പുറത്തായത്. ചൈനയ്ക്ക് ലങ്കയിൽ പ്രവേശനം സാധ്യമാക്കിയ രാജപക്‌സെയെ പുറത്താക്കാൻ അന്ന് ഇന്ത്യയും പിന്നണിയിൽ പ്രവർത്തിച്ചിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. മൈത്രിപാല സിരിസേനയും റനിൽ വിക്രമസിംഗെയും ചേർന്നാണ് ഇന്ത്യയുടെ അനുഗ്രഹാശിസുകളോടെ അന്ന് രാജപക്‌സെയെ പുറതത്താക്കിയത്. രാജപക്‌സെ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന സിരിസേന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയായിരുന്നു. രാജപക്‌സെയുമായി തെറ്റിയ സിരിസേന അന്ന് വിക്രമസിംഗെയുമായി അടുക്കുകയും അട്ടിമറി നടത്തുകയും ചെയ്തു. ഇപ്പോൾ വീണ്ടും രാജപക്‌സെയുമായി ചേർന്ന സിരിസേന, വിക്രമസിംഗെയെ പുറത്താക്കി വീണ്ടും രാജപക്‌സെയെ അധികാരത്തിലേക്ക് കൊണ്ടുവന്നു. ഫെബ്രുവരിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രാജപക്‌സെ
കൊളംബോ: അതിർത്തിയിൽ അയൽരാജ്യങ്ങളെ ഉപയോഗിച്ച് ചൈന നടത്തുന്ന സമ്മർദം ശക്തമാകുന്നതിനിടെ, ശ്രീലങ്കയിൽ ചൈനാപക്ഷക്കാരനായ മഹീന്ദ രാജപക്‌സെ വീണ്ടും അധികാരത്തിലെത്തിയത് ഇന്ത്യക്ക് തിരിച്ചടിയാകും. ഒരുപതിറ്റാണ്ടോളം ശ്രീലങ്ക ഭരിച്ച രാജപക്‌സെ 2015-ലാണ് ഭരണത്തിൽനിന്ന് പുറത്തായത്. ചൈനയ്ക്ക് ലങ്കയിൽ പ്രവേശനം സാധ്യമാക്കിയ രാജപക്‌സെയെ പുറത്താക്കാൻ അന്ന് ഇന്ത്യയും പിന്നണിയിൽ പ്രവർത്തിച്ചിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.
മൈത്രിപാല സിരിസേനയും റനിൽ വിക്രമസിംഗെയും ചേർന്നാണ് ഇന്ത്യയുടെ അനുഗ്രഹാശിസുകളോടെ അന്ന് രാജപക്‌സെയെ പുറതത്താക്കിയത്. രാജപക്‌സെ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന സിരിസേന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയായിരുന്നു. രാജപക്‌സെയുമായി തെറ്റിയ സിരിസേന അന്ന് വിക്രമസിംഗെയുമായി അടുക്കുകയും അട്ടിമറി നടത്തുകയും ചെയ്തു. ഇപ്പോൾ വീണ്ടും രാജപക്‌സെയുമായി ചേർന്ന സിരിസേന, വിക്രമസിംഗെയെ പുറത്താക്കി വീണ്ടും രാജപക്‌സെയെ അധികാരത്തിലേക്ക് കൊണ്ടുവന്നു.
ഫെബ്രുവരിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രാജപക്‌സെയുടെ പാർട്ടി വൻവിജയം നേടിയതോടെയാണ് സിരിസേനയ്ക്ക് മനംമാറ്റം വന്നത്. സിരിസേന-രാജപക്‌സെ സഖ്യത്തിന് 95 സീറ്റേയുള്ളൂവെന്നത് വരുംദിനങ്ങളിൽ ശ്രീലങ്കൻ രാഷ്ട്രീയതത്തെ കലുഷിതമാക്കും. 106 സീറ്റുകളുള്ള വിക്രമസിംഗെയുടെ യു.എൻ.പിയെ എങ്ങനെ രാജപക്‌സെ മറികടക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടകാര്യം. 2015-ലേതുപോലെ ഇന്ത്യ വീണ്ടും ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഇടപെടൽ നടത്തുമോയെന്നതും ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.
ഹംബൻടോട്ട തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് കൊടുക്കുകയും കൊളംബോ തുറമുഖത്തിന്റെ നിർമ്മാണച്ചുമതല ചൈനയെ ഏൽപിക്കുകയും ചെയ്തതോടെയാണ് രാജപക്‌സെ ഇന്ത്യക്ക് അനഭിമതനായത്. ചൈനയുടെ അന്തർവാഹിനികൾക്ക് ശ്രീലങ്കയിൽ നങ്കൂരമിടാനുള്ള അനുവാദവും നൽകിയതോടെ, രാജപക്‌സെ ഭരണം ഇന്ത്യക്ക് ഭീഷണികൂടിയായി. ഈ ആശങ്കകൾ ഒരിക്കൽക്കൂടി ശക്തമായിരിക്കുകയാണ് രാജപക്‌സെയുടെ തിരിച്ചുവരവോടെ.
കഴിഞ്ഞ മൂന്നുമാസമായി ശ്രീലങ്കൻ രാഷ്ട്രീയം കലുഷിതമായി തുടരുകയായിരുന്നു. കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയ റനിൽ വിക്രമസിംഗെ അവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. തന്നെ വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ശ്രമിച്ചുവെന്ന് സിരിസേന ആരോപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിക്രമസിംഗെയുടെ ന്യൂഡൽഹി സന്ദർശനം.
നേപ്പാളിൽ നടന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ സിരിസേന പ്രധാനമന്ത്രി മോദിയുമാായി ചർച്ച നടത്തിയിരുന്നു. സെപ്റ്റംബറിൽ രാജപ്‌സെയും ന്യൂഡൽഹിയിലെത്തി. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയുടെ ക്ഷണപ്രകാരമാണ് രാജപക്‌സെ വന്നത്. നേരത്തെ, മോദിയുടെ ശ്രീലങ്കൻ സന്ദർശനത്തിനിടെയും രാജപക്‌സെ അദ്ദേഹത്തെ കണ്ട് ചർച്ച നടത്തിയിരുന്നു.