തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ അടക്കം പുരോഗമിക്കുകയാണ്. ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ഈ കേസിൽ ദിലീപ് രക്ഷപെടുമെന്ന് വാദിക്കുന്നവർ ഏറെയാണ്. ഇതിനിടെയാണ് വെളിപ്പെടുത്തലുകളുമായി ശ്രീലേഖ ഐപിഎസ് രംഗത്തുവരുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ദിലീപിനെ വെള്ളപൂശുന്ന വിധത്തിലാണ് അവരുടെ വെളിപ്പെടുത്തലുകൾ. ശ്രീലേഖ ജയിൽ ഡിജിപിയായിരുന്ന കാലത്താണ് ദിലീപ് അഴിക്കുള്ളിൽ കഴിഞ്ഞത്.

തന്റെ സർവീസ് കാലത്തു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീലേഖ ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഇത് ദിലീപിനെ വെള്ളപൂശാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമം ആയിരുന്നില്ലെന്ന വാദമാണ് ശ്രീലേഖ ഉയർന്നത്. അന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത് പി സന്ധ്യ ഐപിഎസായിരുന്നു.

തന്റെ യുട്യൂബ് ചാനലിലൂടെ മുൻ ജയിൽ ഡിജിപി നടത്തിയ തുറന്നു പറച്ചിലിൽ ദിലീപ് കൂറ്റക്കാരനേ ആയിരുന്നില്ലെന്ന വിധത്തിലാണ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖയുടെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ്നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലെന്നുമാണ് അവർ പറഞ്ഞത്.

കത്തെഴുതിയത് സഹ തടവുകാരൻ വിപിനാണ്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. ദിലീപിനെ അനുകൂലിച്ചാണ് ശ്രീലേഖയുടെ വാദങ്ങൾ. സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിനു തെളിവുകളില്ല ഇല്ല.

ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു. അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസിനെ കൂടുതൽ ദുർബലപ്പെടുത്തുമോ എന്ന ആശങ്ക ശക്തമാണ്. പി ശശി പൊലീസിന്റെ ചുമതല ഏറ്റതിന് ശേഷം കേസിനെ ദുർബലപ്പെടുത്തും വിധത്തിൽ സർക്കാർ നീക്കമുണ്ടാകുന്നു എന്ന ആരോപണം ശക്തമായിരുന്നു. ആ ശ്രീജിത്തിനെ കേസ് അന്വേഷണം ചുമതലയിൽ നിന്നും മാറ്റിയത് അടക്കം വിവാദങ്ങൾക്കും വഴിവെക്കുകയുണ്ടായി.

ജയിലിൽ കിടക്കുകയായിരുന്ന സുനിക്ക് ഫോൺ എത്തിച്ച് നൽകിയത് ഒരു പൊലീസുകാരനാണെന്ന് സംശയിക്കുന്നതായും ശ്രീലേഖ പറഞ്ഞു. ഇതിനെപ്പറ്റിയുള്ള റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. സുനി ദിലീപിനോട് ഒന്നര രൂപ കോടിയുടെ ക്വട്ടേഷനാണ് നല്കിയതെന്ന് കഥ പടർന്നിരുന്നതായു അവർ പഞ്ഞു. നടി നടന്മാരുടെ സംഘടന ചേർന്ന ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാൾ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേൾക്കുകയും ചെയ്തു.

ശ്രീലേഖ ഐപിഎസിന്റെ വാക്കുകൾ;

2017 ഫെബ്രുവരി മാസം നടിയെ ആക്രമിച്ച സംഭവം നടന്നത് എല്ലാവർക്കുമറിയാമല്ലോ. ആ സമയത്ത് ഞാൻ ജയിൽ വകുപ്പ് മേധാവിയായിരുന്നു. ഈ സംഭവത്തിന്റെ വിശദവിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ ഒരു സംശയവും തോന്നിയിരുന്നില്ല. പ്രതിയായ പൾസർ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ട്. എറണാകുളത്ത് ഏറെ നാൾ ജോലി ചെയ്ത എനിക്കിതറിയാമായിരുന്നു.

എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാർ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാൾ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവർ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പൾസർ സുനി തട്ടിക്കൊണ്ടുപോയി ,മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് ഇത് പൊലീസിൽ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട്. കരിയർ ഓർത്തും കേസിന് പുറകേ പോകണമെന്നും ഓർത്ത് പണം കൊടുത്ത് അയാളെ സെറ്റ് ചെയ്തെന്നാണ് അവർ പറഞ്ഞത്. ഇയാളുടെ സ്വഭാവം നേരത്തെ അറിയാമായിരുന്നതുകൊണ്ട് 2017ലെ സംഭവത്തെ കുറിച്ച് എനിക്കൊരു സംശയവുമില്ല. കേസിലെ ആറുപ്രതികളിൽ നാല് പേരെ നേരത്തെ പിടിച്ചിരുന്നു.

പൊലീസ് പൾസർ സുനിയെ കൈകാര്യം ചെയ്തതൊക്കെ എനിക്കോർമയുണ്ട്. അന്വേഷണത്തിനിടെ കേസ് തെളിയുന്നു, പ്രതികൾ അറസ്റ്റിലാകുന്നതും ഒക്കെ കണ്ടു. രണ്ടാഴ്ചയോളം പൊലീസ് കസ്റ്റഡിയിലായിരുന്നു പ്രതികൾ. പൾസർ സുനിയെ അന്ന് പൊലീസ് കൈകാര്യം ചെയ്ത രീതി നോക്കിയാൽ, അയാളെ കൊണ്ട് മറ്റൊരാൾ ചെയ്യിച്ചതാണിതൊക്കെ എന്നുണ്ടെങ്കിൽ അയാളത് പറയുമായിരുന്നു. അപ്പോൾ തന്നെ പറയുമായിരുന്നു. അത് എല്ലാ പൊലീസുകാർക്കും അറിയാമായിരുന്നു. പക്ഷേ അയാളത് പറഞ്ഞില്ല.

ഇവർ ക്വട്ടേഷൻ സംഘങ്ങളാണോ എന്നതിൽ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാൻ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവർ മുൻപും ചെയ്തിട്ടുള്ളത്. ക്വട്ടേഷൻ അല്ല. ഇവർ അറസ്റ്റിലായി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഗൂഢാലോചന വാർത്ത പുറത്തുവരുന്നത്. ജയിലിൽ കിടക്കുമ്പോൾ സുനിയുടെ സഹതടവുകാരൻ ദീലീപിന്റെ സുഹൃത്ത് നാദിർഷയെ ഫോണിൽ വിളിച്ചുവെന്നാണ് ആദ്യ കണ്ടെത്തൽ.ജയിലിൽ കിടന്ന് ഫോൺ ചെയ്യാൻ ഒരിക്കലും കഴിയില്ല. സുനി ഇത് കോടതിയിൽ പോയപ്പോൾ കടത്തിക്കൊണ്ടുവന്നതാണെന്നാണ് സഹതടവുകാരൻ പറഞ്ഞത്...'.ഇതിനൊരിക്കലും ഇടയില്ല എന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാൽ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓർഡറായിട്ട്. എന്നൊക്കെയാണ് അതിനകത്ത് എഴുതിയിരിക്കുന്നത്. അതിൽ ഭയങ്കരമായിട്ട് പടർന്നിരിക്കുന്ന കഥ ഒന്നര രൂപ കോടിയുടെ ക്വട്ടേഷനാണ് എത്രയോ വർഷങ്ങൾക്ക് മുമ്പ് 2012ലോ 2013നോ ആണ് ഏൽപ്പിച്ചിരുന്നത് ഇവനെ. സമയമൊത്ത് വന്നപ്പോൾ ക്വട്ടേഷൻ നടത്തുകയും പതിനയ്യായിരം രൂപ അയാൾക്ക് അഡ്വാൻസായി നൽകിയെന്നും.

നടി നടന്മാരുടെ സംഘടന ചേർന്ന ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാൾ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേൾക്കുകയും ചെയ്തു. ഇങ്ങനെയൊരാൾ ചെയ്യോ എന്ന് സംശയമുണ്ടായിരുന്നു. പെട്ടന്നുള്ള ഉയർച്ചയിൽ ഒരുപാട് ശത്രുക്കളുണ്ടായിരുന്നു.