- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാർ സ്വരൂപിച്ച ആ 40 ലക്ഷം രൂപയ്ക്കും മരണത്തെ പിടിച്ചു കെട്ടാനായില്ല; അപ്പോളോ ആശുപത്രിയിൽ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നാലു വയസ്സുകാരി ശ്രീനന്ദ മരണത്തിന് കീഴടങ്ങി: പൊന്നോമനയെ യാത്രയാക്കാൻ ഒരു നാടു മുഴുവൻ ഇന്ന് കൂരാച്ചുണ്ടിലേക്ക് ഒഴുകി എത്തും
കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടെന്ന മലയോര ഗ്രാമം പ്രാർത്ഥനയിലായിരുന്നു. തങ്ങളുടെ നാടിന്റെയാകെ വേദനനയായ ശ്രീനന്ദയെന്ന നാല് വയസ്സുകാരി ജീവിത്തതിലേക്ക് തിരികെയെത്തുന്നതിന് വേണ്ടി. പക്ഷേ ആ പ്രാർത്ഥനകളെല്ലാം വിഫലമായിരിക്കുന്നു. ഒരു നാടിന്റെ മുഴുവൻ സ്നേഹവും കരുതലുമുണ്ടായിട്ടും ഇന്നലെ വൈകിട്ട് ശ്രീനന്ദയെന്ന നാല് വയസ്സുകാരി ഈ ലോകത്ത് നിന്ന് വിടപറഞ്ഞിരിക്കുന്നു. കൂരാച്ചുണ്ട് കിഴക്കേമീത്തൽ ശശിയുെടയും സുജയുടെയും മകൾ ശ്രീനന്ദയാണ് ഇന്നലെ വൈകിട്ട് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ശ്രീനന്ദയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീനന്ദക്ക് വേണ്ടി കൂരാച്ചുണ്ടിലെ മുഴുവൻ ജനങ്ങളും ചേർന്നാണ് ചികിത്സക്ക് വേണ്ട പണവും മറ്റും കണ്ടെത്തിയിരുന്നത്. ചികിത്സക്കാവശ്യാമായ 40 ലക്ഷം രൂപ കണ്ടെത്തുന്നതിന് വേണ്ടി കൂരച്ചുണ്ട
കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടെന്ന മലയോര ഗ്രാമം പ്രാർത്ഥനയിലായിരുന്നു. തങ്ങളുടെ നാടിന്റെയാകെ വേദനനയായ ശ്രീനന്ദയെന്ന നാല് വയസ്സുകാരി ജീവിത്തതിലേക്ക് തിരികെയെത്തുന്നതിന് വേണ്ടി. പക്ഷേ ആ പ്രാർത്ഥനകളെല്ലാം വിഫലമായിരിക്കുന്നു. ഒരു നാടിന്റെ മുഴുവൻ സ്നേഹവും കരുതലുമുണ്ടായിട്ടും ഇന്നലെ വൈകിട്ട് ശ്രീനന്ദയെന്ന നാല് വയസ്സുകാരി ഈ ലോകത്ത് നിന്ന് വിടപറഞ്ഞിരിക്കുന്നു.
കൂരാച്ചുണ്ട് കിഴക്കേമീത്തൽ ശശിയുെടയും സുജയുടെയും മകൾ ശ്രീനന്ദയാണ് ഇന്നലെ വൈകിട്ട് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ശ്രീനന്ദയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീനന്ദക്ക് വേണ്ടി കൂരാച്ചുണ്ടിലെ മുഴുവൻ ജനങ്ങളും ചേർന്നാണ് ചികിത്സക്ക് വേണ്ട പണവും മറ്റും കണ്ടെത്തിയിരുന്നത്.
ചികിത്സക്കാവശ്യാമായ 40 ലക്ഷം രൂപ കണ്ടെത്തുന്നതിന് വേണ്ടി കൂരച്ചുണ്ടിലെ മുഴുവൻ ജനങ്ങളും തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച് കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകിലും കോഴിക്കോട് നഗരത്തിലുമെല്ലാം ബസ്സുകൾ കയറിയും കടകൾ കയറിയും പിരിവും നടത്തിയിരുന്നു. ഈ തുകയുമായാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് ശ്രീനന്ദയെ വിദഗ്ദ്ധ ചികിത്സക്കായി കൊണ്ട് പോയത്.
ആംബുലൻസ് കടന്ന് പോകുന്ന വഴികളിലൊക്കെയും സംസ്ഥാന പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സാഹായവും ലഭിച്ചിരുന്നു. മന്ത്രി ടിപി രാമകൃഷ്ണനും സഹായത്തിനായി കൂടെയുണ്ടായിരുന്നു. ടിപി രാമകൃഷണന്റെ അഭ്യാർത്ഥന മാനിച്ച് മുഖ്യമന്ത്രി തമിഴ്‌നാട് സർക്കാറുമായി ബന്ധപ്പെടുകയും ചെയ്തു.
കേരള അതിർത്ഥിയിൽ നിന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തുന്നത് വരെ തമിഴ്‌നാട് പൊലീസും എല്ലാവിധ സഹായങ്ങളും നൽകി. അങ്ങനെ കേവലം 10 മണിക്കൂറുകൾ കൊണ്ടാണ് ശ്രീനന്ദയെ കോഴിക്കട് നിന്നും ചെന്നൈയിലേക്ക് റോഡ്മാർഗം ആംബലൻസ് ഡ്രൈവർമാരായ സിബിയും നൗഫലുമെത്തിച്ചത്. എന്നാൽ ആ പരിശ്രമങ്ങളെല്ലാം ഇന്ന് വിഫലമായിരിക്കുന്നു.
ആശുപത്രിയിലെത്തി പ്രതീക്ഷയുടെ വാർത്തകൾ കാത്തിരുന്ന കൂരാച്ചുണ്ടുകാരെ തീർത്തും നിരാശരാക്കുന്ന വിവരമാണ് ഇന്നലെ രാത്രിയിലെത്തിയത്. ഇത്രയേറ പരിശ്രമങ്ങൾ നടത്തിയിട്ടും, ഒരു കൊച്ചു മലയോര ഗ്രാമത്തിലെ തീർത്തും സാധാരണക്കാരായ തൊഴിലാളികളെ കൊണ്ട് അസാധ്യമെന്ന് കരുതിയ വലിയൊരു സംഖ്യ സമാഹരിച്ചിട്ടും ചികിത്സക്കോ പ്രാർത്ഥനകൾക്കോ ഫലം തരാതെ ശ്രീനന്ദയെന്ന കൊച്ചുമിടുക്കി യാത്രയായി.
ഇന്ന് കോഴിക്കോട് കൂരാച്ചുണ്ടിലെത്തിച്ച തങ്ങളുടെ ഗ്രാമത്തിന്റെയാകെ പൊന്നോമനയായി ശ്രീനനന്ദയെ അവസസാനമായൊന്ന് കാണാൻ നിരവധി പേരാണ് എത്തിയിട്ടുള്ളത്. കൂരാച്ചുണ്ട് പഞ്ചായത്ത് അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരം നിരവധിയാളുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാണ് ശ്രീനന്ദയുടെ മൃതദേഹം പൊദുദർശനത്തിന് വെക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് എത്തിച്ചത്.
വൈകിട്ട് മൂന്നിനാണ് സംസ്‌കാരചടങ്ങുകൾ നടക്കുക. ദുഃഖ സൂചകമായി കൂരാച്ചുണ്ടിലെ കടകളെല്ലാം ഇന്ന് അടഞ്ഞുകിടക്കുകയാണ്. സ്‌കൂളിനും അവധി നൽകിയിരിക്കുന്നു. കൂരാച്ചുണ്ട് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ കുഞ്ഞനുജത്തിയെ അവസാനമായൊരു നോക്ക് കാണാനായി കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയിരുന്നു. അത്രമേൽ അവർക്ക് പ്രിയങ്കരിയായിരുന്ന ശ്രീനന്ദയുടെ വിയോഗത്തിൽ ഒരു നാടൊന്നാകെ സങ്കടപ്പെട്ടിരിക്കുകയാണ്. വളരെ വികാര നിർഭരമായ യാത്രയയപ്പാണ് ശ്രീനന്ദക്ക് അവളുടെ ഗ്രാമവും അവിടുത്തെ നാട്ടുകാരും നൽകിയത്.