- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കാലിഫോർണിയയിൽ ശ്രീനാരായണ അസോസിയേഷൻ രൂപം കൊണ്ടു
കാലിഫോർണിയ: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശം വരും തലമുറയ്ക്കും,ലോകത്തിനും പകർന്നു നൽകാനും, ഗുരുദേവന്റെ ആശയം നടപ്പിലാക്കാനും വേണ്ടി കാലിഫോർണിയയിൽ ശ്രീനാരായണ അസോസിയേഷൻ രൂപം കൊണ്ടു. ജാതി രഹിത ചിന്തയും പരോപകാര പ്രവർത്തനവും പ്രാർത്ഥനാധിഷ്ടിതമായ ജീവിതവും,കാരുണ്യ പ്രവർത്തനവും സംഘടന ലക
കാലിഫോർണിയ: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശം വരും തലമുറയ്ക്കും,ലോകത്തിനും പകർന്നു നൽകാനും, ഗുരുദേവന്റെ ആശയം നടപ്പിലാക്കാനും വേണ്ടി കാലിഫോർണിയയിൽ ശ്രീനാരായണ അസോസിയേഷൻ രൂപം കൊണ്ടു. ജാതി രഹിത ചിന്തയും പരോപകാര പ്രവർത്തനവും പ്രാർത്ഥനാധിഷ്ടിതമായ ജീവിതവും,കാരുണ്യ പ്രവർത്തനവും സംഘടന ലക്ഷ്യമിട്ടിട്ടുണ്ട്. സംഘടനയുടെ വെബ് സൈറ്റ് www.snacalifornia.org
അമേരിക്കയിലെ എട്ടാമത് ശ്രീ നാരായണ ഗുരു സംഘടനയാണ് ഇത്. മറ്റ് സംഘടനകൾ ന്യൂയോർക്ക്, വാഷിങ്ടൺ ഡി.സി, അരിസോണ, ടെക്‌സാസ് (ഡാലസ് ആൻഡ് ഹൂസ്റ്റൺ), ഷിക്കാഗോ & ഫിലാഡൽപരിയ. അമേരിക്കയിൽ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു അസോസിയേഷൻസ് നോർത്ത് അമേരിക്ക രൂപീകരിച്ചിട്ടുണ്ട്. അതിന്റെ വെബ് അഡ്രസ് www.fsnona.org
കൂടുതൽ വിവരങ്ങൾക്ക്: ഹരി പീതാംബരൻ - പ്രസിഡന്റ് (480 452 9047), സെനീഷ് തുളസീദാസ് (സെക്രട്ടറി)
310 953 5775.



