തിരുവനന്തപുരം: സംഗീതവും കണക്കും ചേരുന്ന സിംഫണിയാണ് ശ്രീനേഷ് ലക്ഷ്മൺ പ്രഭുവിന്റെ ജീവിതം. ധനലക്ഷ്മി ബാങ്കിലെ ജീവനക്കാരനായ ഇദ്ദേഹം വിവിധ ഭാഷകളിൽ പതിനഞ്ചിലധികം പാട്ടുകൾക്കു സംഗീതം ചെയ്ത് തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ്.'എല്ലാം താളമാണ്. സംഗീതമാണെങ്കിലും ബാങ്കിലെ കണക്കുകളാണെങ്കിലും എല്ലാം കൃത്യമായ ക്രമത്തിലാണ്. കണക്കിൽ സംഖ്യകളെ അതിന്റെതായ രീതിയിൽ തന്നെ ചേർത്ത് വച്ചില്ലെങ്കിൽ തെറ്റിപ്പോകും. സംഗീതവും അതുപോലെ കണക്ക് തന്നെ.അതുകൊണ്ട് തന്നെ ഇതിന്റെ രണ്ടിന്റെയും താളം ഞാൻ ചേർത്ത് പിടിക്കുന്നു.

ഏറ്റവും തിരക്ക് പിടിച്ചതും സൂക്ഷ്മത ആവശ്യമുള്ളതുമായ ഉദ്യോഗങ്ങളിൽ ഒന്നാണ് ബാങ്കിലെ ജോലി.അതിനിടയിൽ കലാപരമായ കഴിവുകളെ പോഷിപ്പിക്കാൻ മിക്കവർക്കും സമയം കിട്ടാറുമില്ല.സംഗീതം എനിക്ക് പണമുണ്ടാക്കാനുള്ള ഒരു വഴിയല്ല. അതുകൊണ്ട് ജോലി ഉപേക്ഷിക്കാൻ എളുപ്പവുമല്ല. രണ്ടും ഒന്നിച്ച് കൊണ്ടു പോകാനാണു എനിക്ക് താൽപര്യം എന്ന് ശ്രീനേഷ് ലക്ഷ്മൺ പ്രഭു മറുനാടനോട് പറഞ്ഞു.

ശ്രീനേഷിന്റെ ഒരുപാട് ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സംഗീതമായിരുന്നു 'വീ നീഡ്് സുപ്രിം ലോ' എന്ന ടാഗ് ലൈനിൽ അദ്ദേഹം സംഗീതം ചെയ്ത സൃഷ്ടി.ഡൽഹിയിൽ നടന്ന നിർഭയ കേസിൽ നിന്നാണ് ഇത് ഉണ്ടായത്. 'അത് മനസിന്റെ ഒരു യാത്രയാണ് ഇത് പറയുന്നത്. ഒരു അവസ്ഥയിൽ ഒരു പെൺകുട്ടിയുടെ മനസ് സഞ്ചരിക്കുന്ന വഴികൾ എന്നാണ് ശ്രീനേഷ് ഇതിനെ പറ്റി അഭിപ്രായപ്പെട്ടത്്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി റിലീസ് ചെയ്ത 'വൈറ്റ് ഡോവ് ആൻഡ് ബ്ലാക്ക് ബെറിസ്' ജാസി ഗിഫ്റ്റ് പാടിയ 'അരമതിലിലെ കൂനനുറുമ്പ്, കൂട്ടുകാരൻ അനൂപ് കുമാർ പാടിയ 'വിസ്മയകേരളം', പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാർ പാടിയ തമിഴ് പാട്ട് 'അമ്മ', വിക്ടിം തീം മ്യൂസിക് 'നിർഭയ', ജയദേവൻ ദേവരാജൻ പാടിയ 'ഹത കുഞ്ജര എന്നീവ ശ്രദ്ധേയമായ കലാസൃഷ്ടികളാണ്.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് ശ്രീനേഷിന്റെ സംഗീതത്തിൽ ഇടംപിടിക്കുന്നത്. ഹത കുഞ്ചര' എന്ന സംഗീതം വന നശീകരണത്തിനെതിരെ ഉള്ള നിലപാടായിരുന്നു.യാത്രയിലാണ് സംഗീതത്തിന്റെ ഉറവകൾ നാമ്പെടുക്കുന്നത്.പാട്ടു നിർമ്മിച്ചെടുക്കാൻ വേണ്ടി ഉപകരണങ്ങളുടെ മുന്നിലിരിക്കുന്ന ശീലം കുറവാണ് .'വിസ്മയ കേരളം' എന്ന പേരിൽ ആദ്യമായി ചെയ്ത ആൽബം കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ടതായിരുന്നു.അമ്മമാരുടെ സ്നേഹം മനസിലേക്ക് എത്തിയപ്പോൾ അതിന് തമിഴാണ് നല്ലത് എന്ന് തോന്നി.

സ്നേഹത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും പറയാൻ തമിഴിൽ വരികളെഴുതി ആണ് സംഗീതം ചെയ്തത്. അമേരിക്കയിൽ ഒരു കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ്നെ പൊലീസ് കൊലപ്പെടുത്തിയ സംഭവം ആസ്പദമാക്കിയാണ് ഇംഗ്ലീഷ് പാട്ടുണ്ടായത്. 'ഹത കുഞ്ചര' എന്ന വന നശീകരണത്തിനെതിരെയുള്ള സൃഷ്ടിയിൽ ഒരു ആനയെ കേന്ദ്ര കഥാപാത്രമാക്കി ആനിമേറ്റഡ് ആയാണ് അവതരിപ്പിച്ചത്. അത് വെൽഡ് വൈൽഡ് ലൈഫ് ഫണ്ട് എടുത്തിരുന്നു.

എആർ റഹ്‌മാൻ സാറിനെ കാണണം എന്നതാണ് ഏറ്റവും വലിയ സ്വപ്നം.റസൂൽ പൂക്കുട്ടിയാണ് മറ്റോരു ഇഷ്ടതാരകം. ഞാൻ ചെയ്ത ഇംഗ്ലിഷ് പാട്ട് ഇഷ്ടപ്പെട്ടു റസൂൽ പൂക്കുട്ടി സർ അതിന്റെ പോസ്റ്റർ റിലീസ് ചെയ്തുത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു.മലയാളത്തിൽ ഇപ്പോൾ ഉള്ളവരിൽ ബിജിബാലിന്റെയും എം.ജയചന്ദ്രന്റെ സംഗീതവും ആണ് ഇഷ്ടം.ഫാദർ തോമസ് ഡി തൈക്കാട്ടുശേരിയിൽ ആണ് കീബോർഡിൽ ഇദ്ദേഹത്തിന്റെ ഗുരു.

സംഗീതവും കണക്കും ശ്രീനേഷ് ലക്ഷ്മൺ പ്രഭുവിന് പാരമ്പര്യമായി ലഭിച്ചതാണ്. ബാങ്ക് ജീവനക്കാരനായിരുന്നു അച്ഛൻ ലക്ഷ്മണ പ്രഭു, അമ്മ ജയശ്രീയും പാട്ടു പാടുമായിരുന്നു.ഇളയരാജ പാട്ടുകളോടായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടം. കുട്ടിക്കാലം മുതൽക്ക് തമിഴ് പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ട്. ഗൗഢ സാരസ്വത വിഭാഗക്കാരാണ് ശ്രീനേഷിന്റെ കുടുംബം അതുകൊണ്ട് തന്നെ സംസ്‌കൃതം പഠിച്ചിട്ടുണ്ട്.

കുറച്ചുകാലം പഠിച്ചത് തമിഴ്‌നാട്ടിലാണ്, അവിടുന്നാണ് തമിഴ് ഭാഷ സ്വായത്തമാക്കിയത്. കലവറയില്ലാത്ത പിൻതുണയുമായി ഭാര്യ സ്നേഹപ്രഭ ,അനുജൻ ഗണേശ് പ്രഭു എന്നിവരാണ് ശ്രീനേഷ് ലക്ഷ്മൺ പ്രഭുവിന്റെ സംഗീതയാത്രയ്ക്കും ജീവിതത്തിനും പിന്നണിയിൽ.
നാല് വയസുകാരി സാൻവിക സംഗീതവുമായി പാരമ്പര്യത്തെ പിൻതുടരുന്നു.കലയെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ കൂടി ഭാഗമാക്കണം എന്നാഗ്രഹിക്കുന്ന ശ്രീനേഷ് തന്റെ സംഗീതത്തിലൂടെ സ്വന്തം നിലപാടുകളാണ് വെളിവാക്കുന്നത്.