തലശ്ശേരി:മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശ്രീനിവാസപ്രഭു (95) അന്തരിച്ചു. നാരങ്ങാപ്പുറം തൃക്കൈ ശിവക്ഷേത്രത്തിനു സമീപമുള്ള സ്വവസതിയായ അവിനാഷിലായിരുന്നു അന്ത്യം.

തലശ്ശേരി എസ്ആർഎസ് ട്രേഡിങ് ഉടമയായിരുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് , കോൺഗ്രസ് തലശ്ശേരി ബ്‌ളോക്ക് പ്രസിഡന്റ്, തലശ്ശേരി കോ-ഓപ്പറേറ്റീവ് ബിൽഡിങ് സൊസൈറ്റി പ്രസി സണ്ട്, തലശ്ശേരി ഫുഡ് ഗ്രെയിൻ സ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ, തലശ്ശേരി ശാരദാ കൃഷ്ണയ്യർ മെമോറിയൽ ഫൈനാർട്‌സ് സൊസൈറ്റി വൈസ് പ്രസിഡന്റ് തലശ്ശേരി നഗരസഭ സ്റ്റാന്റി കമ്മറ്റി ചെയർമാൻ, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ. പ്രേമ പ്രഭു. മക്കൾ: അനിതാ പ്രഭു (എറണാകുളം), വിനീതാ രവിശങ്കർ (മാള; സുചിത്ര കമ്മത്ത് ( സിംഗപ്പൂർ) പരേതയായ നമൃത. മരുമക്കൾ: ശ്രീനാഥ പ്രഭു, രവിശങ്കർ പൈ, ബിജോയ് കമ്മത്ത് .സഹോദരങ്ങൾ: വിജയകുമാർ, സതീഷ്, മനോഹർ, ശാന്തിമതി, സുമന, ഗീത, പരേതരായ ചന്ദ്രശേഖർ, ഋഷികേശ്,, വിമല