- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന നേതാക്കളെല്ലാം വളരം സ്‌നേഹത്തിലാണ്; ഒരു നേതാവിനെ എത്ര അടുത്ത് കിട്ടിയാലും മറ്റൊരു നേതാവ് കൊല്ലുന്നുണ്ടോ? ഇല്ല അവർ നല്ല സുഖമായി ഒറ്റക്കെട്ടായി ജീവിക്കുകയാണ്; അനാഥരും വിധവകളും അണികളുടെ വീട്ടിൽ മാത്രമേ ഉള്ളൂ; അണികൾ എന്തിനാണ് ഇങ്ങനെ കടിച്ചു കീറുന്നത്; ഈ ദുഷ്ടന്മാരായ നേതാക്കളെ നിലനിർത്താനോ? കണ്ണൂരിലെ കൊലയിൽ ശ്രീനിവാസന്റെ വീഡിയോ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ
കണ്ണൂർ: കണ്ണൂരുകാരനാണ് ശ്രീനിവാസൻ. ഇടത് ചിന്തയുള്ള നേതാവ്. പക്ഷേ അപ്പോഴും തന്റെ നിലപാട് പറയാൻ ഈ സിനിമാക്കാരന് മടിയില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ വീണ്ടും ചർച്ചയിലെത്തുമ്പോൾ നേതാക്കന്മാർ ചേരി തിരിഞ്ഞ് വാക് യുദ്ധത്തിലും. സംഘർഷം പരിഹരിക്കാൻ ആരുമില്ല. ഈ സാഹചര്യത്തിലാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ പൊതു സമൂഹത്തോട് ചില ചോദ്യങ്ങൾ ഉയർത്തുന്നത്. അണികൾക്കിടയിൽ മാത്രമുള്ള കായിക ബലാബലം എന്തിനെന്ന ചോദ്യമാണ് ശ്രീനിവാസൻ ഉയർത്തുന്നത്. 56 സെക്കന്റെ ദൈർഘ്യമുള്ള ശ്രീനിവാസന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്തിനാണ് അക്രമം എന്ന ചോദ്യമാണ് ശ്രീനിവാസൻ ഉയർത്തുന്നത്. നേതാക്കൾ സ്‌നേഹത്തോടെ കഴിയുന്നു. അണികൾ വെട്ടിമരിക്കുന്നു. ചിന്താശേഷി ഇല്ലാത്തതുകൊണ്ടാണ് ഷുഹൈബുമാർ ഉണ്ടാകുന്നതെന്ന വിമർശനമാണ് ശ്രീനിവാസൻ ഉയർത്തുന്നത്. ശ്രീനിവാസന്റെ വീഡിയോയിൽ പങ്കുവയ്ക്കുന്ന സന്ദേശം ഇങ്ങനെ വെറുപ്പിന്റെ പ്രത്യയശാത്രം പഠിപ്പിക്കുന്ന നേതാക്കളെല്ലാം വളരം സ്‌നേഹത്തിലാണ്. ഒരു നേതാവിനെ എത്ര അടുത്ത് കിട്ടിയാലും മറ്റൊരു നേതാവ് കൊല്ലു
കണ്ണൂർ: കണ്ണൂരുകാരനാണ് ശ്രീനിവാസൻ. ഇടത് ചിന്തയുള്ള നേതാവ്. പക്ഷേ അപ്പോഴും തന്റെ നിലപാട് പറയാൻ ഈ സിനിമാക്കാരന് മടിയില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ വീണ്ടും ചർച്ചയിലെത്തുമ്പോൾ നേതാക്കന്മാർ ചേരി തിരിഞ്ഞ് വാക് യുദ്ധത്തിലും. സംഘർഷം പരിഹരിക്കാൻ ആരുമില്ല. ഈ സാഹചര്യത്തിലാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ പൊതു സമൂഹത്തോട് ചില ചോദ്യങ്ങൾ ഉയർത്തുന്നത്. അണികൾക്കിടയിൽ മാത്രമുള്ള കായിക ബലാബലം എന്തിനെന്ന ചോദ്യമാണ് ശ്രീനിവാസൻ ഉയർത്തുന്നത്.
56 സെക്കന്റെ ദൈർഘ്യമുള്ള ശ്രീനിവാസന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്തിനാണ് അക്രമം എന്ന ചോദ്യമാണ് ശ്രീനിവാസൻ ഉയർത്തുന്നത്. നേതാക്കൾ സ്‌നേഹത്തോടെ കഴിയുന്നു. അണികൾ വെട്ടിമരിക്കുന്നു. ചിന്താശേഷി ഇല്ലാത്തതുകൊണ്ടാണ് ഷുഹൈബുമാർ ഉണ്ടാകുന്നതെന്ന വിമർശനമാണ് ശ്രീനിവാസൻ ഉയർത്തുന്നത്.
ശ്രീനിവാസന്റെ വീഡിയോയിൽ പങ്കുവയ്ക്കുന്ന സന്ദേശം ഇങ്ങനെ
വെറുപ്പിന്റെ പ്രത്യയശാത്രം പഠിപ്പിക്കുന്ന നേതാക്കളെല്ലാം വളരം സ്‌നേഹത്തിലാണ്. ഒരു നേതാവിനെ എത്ര അടുത്ത് കിട്ടിയാലും മറ്റൊരു നേതാവ് കൊല്ലുന്നുണ്ടോ? ഇല്ല അവർ നല്ല സുഖമായി ഒറ്റക്കെട്ടായി ജീവിക്കുകയാണ്. അണികൾക്ക് കിട്ടുന്നത് എന്താണ്. ജയിലറയും കണ്ണീരു മാത്രം. അനാഥരും വിധവകളും അണികളുടെ വീട്ടിൽ മാത്രമേ ഉള്ളൂ. നേതാക്കളുടെ വീട്ടിൽ ഉണ്ടോ?
ഈ അടുത്ത കാലത്ത് നമ്മൾ ചിന്തിച്ചാൽ ഏതെങ്കിലും കൊള്ളാവുന്ന നേതാവിന് ചെറിയൊരു പോറൽ എങ്കിലും ഏറ്റിട്ടുണ്ടോ? ഈ അണികൾ എന്തിനാണ് അങ്ങനെ കടിച്ചു കീറുന്നത്. ഈ ദുഷ്ടന്മാരായ നേതാക്കളെ നിലനിർത്താനോ? ദയവ് ചെയ്ത്.. ആലോചിക്കണം.. ഒരു നിമിഷം ആലോചിച്ചാൽ മറ്റൊരാളെ കൊല്ലുന്ന ഈ എടപാടിന് ആരും നിൽക്കില്ല-ഈ സന്ദേശമാണ് വീഡിയോയിലൂടെ ശ്രീനിവാസൻ പ്രചരിപ്പിക്കുന്നത്.
കണ്ണൂരിൽ കൊല നടക്കുമ്പോൾ സാംസ്‌കാരിക നായകരും സിനിമാക്കാരുമൊന്നും അഭിപ്രായം രേഖപ്പെടുത്താറില്ല. കണ്ണൂരിലെ കൊലപാതകത്തിൽ സാസംകാരിക നായകർ എന്തു ചെയ്യാനാണ് എന്ന ചോദ്യവുമായി കവി സച്ചിദാന്ദൻ ഇന്ന് ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം പിൻവലിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീനിവാസന്റെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. രണ്ട് കൊല്ലം മുമ്പാണ് ഈ വീഡിയോ ശ്രീനിവാസൻ പുറത്തിറക്കിയത്.
അതാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾ ഇല്ലാതാക്കാനുള്ള ഉത്തമ ഉപദേശമാണിതെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.