- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈപ്പാസ് നടത്തിയത് ധമനികളിലെ രക്തമൊഴുക്കിലെ തടസ്സം നീക്കാൻ; അണുബാധ മാറിയതോടെ ആരോഗ്യം സാധാരണ നിലയിലേക്ക്; മരുന്നുകളോട് പ്രതികരിക്കുന്ന ശ്രീനിവാസന്റെ ആരോഗ്യത്തിൽ ഇനി ആശങ്ക വേണ്ട; അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നിന്നു വരുന്നത് ശുഭ സൂചനകൾ
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി. ഹൃദയ സംബന്ധമായ അസുഖങ്ങളേ തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മരുന്നുകളോട് ശ്രീനിവാസൻ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട്. ആശങ്ക വേണ്ടെന്ന് ആശുപത്രിയും അറിയിച്ചു.
മാർച്ച് 30നാണ് നെഞ്ചുവേദനയേത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ ട്രിപ്പിൾ വെസ്സൽ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടൽ) കണ്ടെത്തി. ഇതേത്തുടർന്ന് മാർച്ച് 31 വ്യാഴാഴ്‌ച്ച ബൈപാസ് സർജറിക്ക് വിധേയനാക്കി. ഇതിനിടെയാണ് ശ്രീനിവാസന്റെ ആരോഗ്യത്തിൽ ആശങ്കകൾ ഉയർന്നത്. എന്നാൽ അതീവ ഗുരുതര സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു. ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും അധികൃതർ അറിയിച്ചു.
നാലാം തീയതി തിങ്കളാഴ്ച ശ്രീനിവാസന്റെ 66-ാം ജന്മദിനമായിരുന്നു. അണുബാധ വിട്ടുമാറിയിട്ടുണ്ട്. ഇതിന് മുമ്പും ശ്രീനിവാസനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
മറുനാടന് മലയാളി ബ്യൂറോ