- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യത്തേക്കാൾ നിരോധിക്കേണ്ടത് സീരിയലുകൾ; വായിച്ചു വളരാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടത്: മമ്മൂട്ടിക്ക് പിന്നാലെ സീരിയലുകളെ വിമർശിച്ച് ശ്രീനിവാസൻ
കൊച്ചി: മമ്മൂട്ടിക്ക് പിന്നാലെ സീരിയലുകളെ വിമർശിച്ച് നടൻ ശ്രീനിവാസനും രംഗത്തെത്തി. സീരിയലുകൾ മാത്രം കാണുന്നത് മാനസികമായി തളർത്തുമെന്ന അഭിപ്രായമാണ് ശ്രീനിവാസൻ രേഖപ്പെടുത്തിയത്. സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്താൻ സീരിയൻ കാണുന്നത് കുറച്ച് വായനാശീലം വളർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വായിച്ചു വളരാനാണ് സ്ത്രീകൾ ശ്രമിക്ക
കൊച്ചി: മമ്മൂട്ടിക്ക് പിന്നാലെ സീരിയലുകളെ വിമർശിച്ച് നടൻ ശ്രീനിവാസനും രംഗത്തെത്തി. സീരിയലുകൾ മാത്രം കാണുന്നത് മാനസികമായി തളർത്തുമെന്ന അഭിപ്രായമാണ് ശ്രീനിവാസൻ രേഖപ്പെടുത്തിയത്. സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്താൻ സീരിയൻ കാണുന്നത് കുറച്ച് വായനാശീലം വളർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വായിച്ചു വളരാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സീരിയലുകൾ മലയാളികളെ നശിപ്പിക്കുമെന്നും മദ്യത്തേക്കാൾ നിരോധനം അർഹിക്കുന്നത് സീരിയലുകളാണെന്ന് പോലും വിമർശനങ്ങൾ ഉയർന്നിട്ടും സ്ത്രീകളുടെ സീരിയൽ കമ്പത്തിൽ കുറവു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഏഷ്യാനെറ്റ് സീരിയൽ അവാർഡ് നൈറ്റിൽ വച്ചായിരുന്നു മമ്മൂട്ടി മെഗാ സീരിയലുകളെ വിമർശിച്ച് ആദ്യം രംഗത്തെത്തിയത്. അന്ന് സീരിയലുകളുടെ നിലവാരത്തെയും മാനദണ്ഡത്തെയുമാണ് മമ്മൂട്ടി വിമർശിച്ചത്. ഈ വിമർശനത്തിന് എതിരായി സീരിയൽ രംഗത്തുള്ളവരും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
അതിനിടെ താരസംഘടന 'അമ്മ' സീരിയൽ നിർമ്മാണരംഗത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് അമ്മയിലെ അംഗമായ ശ്രീനിവാസൻ തന്നെ സീരിയലുകളെ വിമർശിച്ച് രംഗത്തെത്തിയത്. അമ്മ നിർമ്മിക്കുന്ന സീരിയലുകൾ ഏത് ചാനലിൽ സംപ്രേഷണം ചെയ്യണം എന്നതിനെ കുറിച്ചും ചർച്ചകൾ നക്കുകയാണ്. സിനിമയിൽ അവസരങ്ങൾ കിട്ടാത്ത അംഗങ്ങളെ സഹായിക്കുക എന്നതാണ് സീരിയൽ നിർമ്മിക്കുന്നതിന്റെ പ്രധാനലക്ഷ്യം. മറ്റ് സിനിമാ സംഘടനകളുടെ സഹകരണവും തേടും.